കൂറ്റനാട് : കേരളത്തെ ആശങ്കപ്പെടുത്തുന്ന മുസ്ലീം തീവ്രവാദ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ മുസ്ലിം സമൂഹം തന്നെ മുന്നോട്ട് വരണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് അഭ്യർത്ഥിച്ചു. രാഷ്രീയ സ്വയം സേവക സംഘം തൃത്താല ഖണ്ഡ് ചാലിശ്ശേരി വിജയദശമി മഹോത്‍സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് വിരുദ്ധ, രാഷ്ട്ര വിരുദ്ധ വിദ്വേഷ പ്രചരണങ്ങളാണ് മതവിശ്വാസികളെ തീവ്രവാദികളാക്കി മാറ്റുന്നത്. ഈ പ്രവർത്തനങ്ങൾക്ക് അതിര് കടന്നപ്പോഴാണ് അതിനു നേതൃത്വം നൽകുന്ന പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകൾ നിരോധിക്കേണ്ടി വന്നത്. നിരോധനം കൊണ്ട് ഈ ഭീഷണിച്ച് ശാശ്വത പരിഹാരം ആവുമോ എന്ന് ചിന്തിക്കുന്നവരുണ്ട്. ശാശ്വത പരിഹാരം മുസ്ലിം സമൂഹത്തിന് ഉള്ളിലും മതസൗഹൃദത്തിന്റെയും ദേശസ്നേഹത്തിന്റെയും സന്ദേശം എത്തിക്കുക എന്നതാണ്. അത് മുസ്ലിം സമൂഹത്തെ ഇന്ത്യൻ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കാനും രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും സഹായിക്കും. പക്ഷേ ഇത് ആർഎസ്എസിന് ചെയ്യാൻ കഴിയുകയില്ല. അതിന് മുസ്ലിം നേതൃത്വം തന്നെ മുന്നോട്ടു വരണം. സമാധാനവും വികസനവും ആഗ്രഹിക്കുന്ന മുസ്ലിം നേതൃത്വം കാലത്തിന് അനുസരിച്ച് ഉയർന്ന് ചിന്തിക്കും എന്ന് പ്രതീക്ഷിക്കാം.
റിട്ടയേർഡ് വില്ലേജ് ഓഫീസർ വി പി ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. ആർ എസ് എസ് ഒറ്റപ്പാലം ജില്ലാ സഹ സംഘചാലക് എൻ പി പ്രകാശൻ, തൃത്താല ഖണ്ഡ് സംഘചാലക് എ എം രാമൻ മാസ്റ്റർ സംസാരിച്ചു. കുന്നത്തേരി അന്തിമഹാകളൻ കാവ് പരിസരത്ത് നിന്ന് ആരംഭിച്ച പഥസഞ്ചലനം ചാലിശ്ശേരി ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ക്ഷേത്ര മൈതാനത്ത് സമാപിച്ചു.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)





Discussion about this post