കൊച്ചി: ലഹരി രാജ്യത്തെ നശിപ്പിക്കാനുള്ള ഉപകരണമാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഒരു രാജ്യത്തെ നശിപ്പിക്കാന്‍ തലമുറയെ തകര്‍ത്താല്‍ മതിയെന്ന് അറിയുന്നവരാണ് ഇതിന് പിന്നില്‍. ഒരുതരം ഭീകരവാദമാണിത്. ഇതില്‍ നിന്ന് ബോധപൂര്‍വം അകന്നുനടക്കാന്‍ നമ്മള്‍ ശ്രമിക്കണം.
കേരളത്തില്‍ ഇന്ന് സിഗരറ്റ്, മദ്യം തുടങ്ങിയവ തെറ്റല്ല എന്ന ധാരണ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പരസ്യമായി അത് സ്വീകരിക്കപ്പെടുന്നു. ഇത് അപകടകരമായ മാറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ ജനം ടിവി സംഘടിപ്പിച്ച ‘ഒരുമിക്കാം നമ്മുടെ മക്കള്‍ക്കായ്’ എന്ന ലഹരി വിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ ഡ്യൂട്ടി ഞാന്‍ ചെയ്യില്ല എന്ന് തീരുമാനമെടുക്കുക എന്നതല്ല, മറ്റൊരാളെയും അതിന് അനുവദിക്കില്ല എന്നത് കൂടിയാവണം. ഒരാളെങ്കില്‍ ഒരാളെയെങ്കിലും അതില്‍ നിന്ന് രക്ഷപ്പെടുത്താനാവണം, അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ ചെന്താമരാക്ഷന്‍ അധ്യക്ഷത വഹിച്ചു. കൊച്ചി ഡിസിപി എസ്. ശശിധരന്‍, ഡോ. ലക്ഷ്മി കെ.പി എന്നവര്‍ സംസാരിച്ചു.
Discussion about this post