തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരത്തിന്‍റെ മറവില്‍ അഴിഞ്ഞാട്ടം. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. പോലീസുകാരെ വളഞ്ഞിട്ട് തല്ലി. രാത്രി വൈകിയും പോലീസ് സ്റ്റേഷനില്‍ അക്രമികള്‍ തടിച്ചുകൂടി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ അക്രമത്തില്‍ കേസെടുത്തതിനും അഞ്ചു പേരെ അറസ്റ്റ് ചെയ്തതിനുമാണ് പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. 35 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
രാത്രി എട്ടരയോടെയാണ് പോലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്തത്. വിഴിഞ്ഞം സ്വദേശി ശേള്‍ടണ്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം ഇടവകയിലെ പാതിരിമാരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് അക്രമികള്‍ മാരകായുധങ്ങളുമായി പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. പോലീസ് വാഹനങ്ങള്‍ മറിച്ചിട്ട ശേഷം അടിച്ചുതകര്‍ക്കുകയായിരുന്നു. സ്റ്റേഷനുള്ളില്‍ കയറിയ അക്രമികള്‍ വയര്‍ലസ് സെറ്റുകള്‍ അടിച്ചുതകര്‍ത്തു. കമ്പ്യൂട്ടറുകളും നശിപ്പിച്ചു.
തടയാന്‍ ശ്രമിച്ച പോലീസുകാരെ മാരകായുധങ്ങളുമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ അനുവദിക്കാതെ തടഞ്ഞുവച്ചിരിക്കുകയാണ്. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വിളിച്ചുവരുത്തിയ ആംബുലന്‍സുകളും അക്രമികള്‍ തടഞ്ഞിട്ടു. ചിത്രങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെയും മര്‍ദ്ദിച്ചു. കുറച്ചു പോലീസുകാര്‍ മാത്രമാണ് ഈ സമയത്തുണ്ടായിരുന്നത്.
കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തിയ ശേഷം ലാത്തിവീശി. കണ്ണീര്‍ വാതകം പ്രയോഗിച്ചു. എഡിഎമ്മും ഡെപ്യൂട്ടി കളക്ടറും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുകയാണ്. സംഭവത്തെ തുടര്‍ന്ന് നാളെ മുതല്‍ ഏഴ് ദിവസത്തേക്ക് വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിരോധിച്ചു.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post