പാലക്കാട്: ആർഎസ്എസ് മുൻപ്രചാരകൻ ശ്രീനിവാസൻ വധക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കുറിച്ച് സൂചന നൽകുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചു. എൻഐഎ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിലാണ് പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.
എറണാകുളം പറവൂർ സ്വദേശി അബ്ദുൽ വഹാബ് വി.എ, പാലക്കാട് മേലെ പട്ടാമ്പി സ്വദേശി മുഹമ്മദ് മൺസൂർ, ഞാങ്ങാട്ടിരി സ്വദേശി അബ്ദുൽ റഷീദ് കെ,ഒറ്റപ്പാലം സ്വദേശി മുഹമ്മദാലി കെ പി,കൂറ്റനാട് സ്വദേശി ഷാഹുൽഹമീദ്,പേര് വിവരങ്ങൾ വ്യക്തമല്ലാത്ത ഒരാൾ ഉൾപ്പെടെ 6 പേരാണ് നോട്ടീസിൽ ഉള്ളത്
പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 3ലക്ഷം രൂപ മുതൽ 7ലക്ഷം രൂപ വരെയാണ് പാരിതോഷികം. എൻഐഎ കഴിഞ്ഞ ഡിസംബർ 21-നാണ് ശ്രീനിവാസൻ വധക്കേസ് ഏറ്റെടുത്തത്. തുടർന്ന് കേസിൽ 17 പേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. കേരള പോലീസ് അന്വേഷിച്ച കേസിൽ നേരത്തെ 43 പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ പിടികൂടിയിരുന്നു.ആകെ 52 പേരെയാണ് പ്രതിചേർത്തിട്ടുണ്ടായിരുന്നത്.







![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post