കോഴിക്കോട്: പ്രളയത്തിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ പൊലിഞ്ഞ സേവാഭാരതി പ്രവര്‍ത്തകന്‍ കോഴിക്കോട് ചേളാരി ലിനുവിന്റെ ബന്ധുക്കള്‍ക്ക് വീട് സമര്‍പ്പിച്ച് മോഹന്‍ലാല്‍. സ്വന്തം വീടെന്ന സ്വപ്നം ബാക്കിനിര്‍ത്തിയാണ് പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ലിനും രക്ഷാപ്രവര്‍ത്തനിറങ്ങിയത്.
വിശ്വശാന്തി ഫൗണ്ടേഷന്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറ്റം മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ ചെന്നൈയില്‍ ആയിരുന്നു ചേളാരിയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറ്റം. വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തിഭവനം പദ്ധതിയില്‍പ്പെടുന്ന രണ്ടാമത്തെ വീടാണിത്. വിശ്വശാന്തി പ്രവര്‍ത്തകര്‍ ലിനുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയും വീട് നല്‍കാന്‍ സന്നദ്ധത അറിയിക്കുകയുമായിരുന്നു.
മോഹന്‍ലാലും സുചിത്ര മോഹന്‍ലാലും ചേര്‍ന്ന് താക്കോല്‍ കൈമാറി. ചടങ്ങില്‍ വിശ്വശാന്തി എംഡി മേജര്‍ രവി, ഡയറക്ടര്‍ സജീവ് സോമന്‍, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരും പങ്കെടുത്തു.













