കൊച്ചി: സംസ്ഥാന സർക്കാരിന്റെ മാധ്യമ വേട്ടക്കെതിരെ എറണാകുളത്ത് ഫോറം ഫോർ പ്രസ്സ് ഫ്രീഡം സംഘടിപ്പിച്ച സംവാദ സദസ്സിൽ റിട്ട.കേരള ഹൈകോടതി ജഡ്ജി ശ്രീ.പി.എൻ.രവീന്ദ്രൻ, ഡോ.കെ.എസ്സ്.രാധാകൃഷ്ണൻ, അഡ്വ. എ ജയശങ്കർ, എറണാകുളം പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ശ്രീ.എം.ആർ.ഹരികുമാർ എന്നിവർ സംസാരിച്ചു.
റിട്ട. ജസ്റ്റിസ് പി എൻ രവീന്ദ്രൻ
ഫാസിസം. – ഭരണവുമായി ഒരു തരത്തിലും എതിർപ്പ് ഇല്ലാതെ ആക്കുക. മുസോളിനി.
ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് അഭിമുഖീകരിക്കുന്നത് ഭരണകർത്താക്കളുടെ ഭാഗത്ത് നിന്നുള്ള കനത്ത അസഹിഷ്ണുത ആണ്. സംസ്ഥാനത്തെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഉത്തരവാദിത്വം ആണ് ജനങ്ങൾക്ക് ജനാധിപത്യവും മൗലികാവകാശങ്ങളും ഉറപ്പ് വരുത്തുക എന്നത്.
അതോടൊപ്പം ജനങ്ങൾക്കുമുണ്ട് ഉത്തരവാദിത്വം. പക്വതയോടെയുള്ള പ്രതികരണങ്ങളും ഉത്തരവാദിത്വബോധമുള്ള പൗരന്മാർ ആവുക എന്നതുമാണ് ജനങ്ങൾക്കുള്ള കടമ. ഇവ രണ്ടും കേരളത്തിൽ ക്ഷയിച്ചു കൊണ്ടിരിക്കുന്നു എന്നാണ് കാണാൻ സാധിക്കുന്നത്.
ഡോ. കെ. എസ്. രാധാകൃഷ്ണൻ
പത്രക്കാർ സത്യം പറയാതെ ഇരുന്നാൽ, ചോദ്യം ചോദിക്കാതെ ഇരുന്നാൽ, അത് തിരിച്ചറിഞ്ഞു കൊണ്ട് ജനങ്ങൾ പ്രതിഷേധം ഉയർത്താതെ ഇരുന്നാൽ ജനാധിപത്യം അസ്തമിക്കും.
ഇന്ന് സിപിഎം ഭരിക്കുന്ന കേരളം, അവരുടെ ഭരണത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർത്തുന്നവരെ ഇല്ലായ്മ ചെയ്യാൻ സാധിക്കുന്ന കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് രാജ്യമായ ഉത്തര കൊറിയ ആണെന്നാണ് സിപിഎം ന്റെ ധാരണ.
മഹാരാജാസ് കോളേജിലെ സംഭവങ്ങൾ. Sfi സംസ്ഥാന സെക്രട്ടറി ആർഷോ പരീക്ഷ പോലും എഴുതാതേ വിജയിച്ചു എന്നതല്ല പാർട്ടിക്ക് മുന്നിൽ കുറ്റകരം ആയ അനാസ്ഥ. ആ വാർത്ത റിപ്പോർട്ട് ചെയ്തത് പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയ മാധ്യമ പ്രവർത്തകരാണ് കുറ്റവാളികൾ.
മഹാരാജാസ് കോളേജ് ഗസ്റ്റ് ലക്ച്ചർ ഇല്ലാത്ത കോളേജ്. അവിടെ ഗസ്റ്റ് ലക്ച്ചർ ആയി സേവനം നടത്തി എന്ന വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി സമ്പാദിച്ച sfi യുടെ നേതാവ് വിദ്യയെ പിടികൂടാൻ പോലീസിനോട് പറയാൻ പാർട്ടിക്ക് സമയമില്ല. അത് കൂടി മാധ്യമ പ്രവർത്തകർ ചെയ്യട്ടെ എന്നാണ് പാർട്ടി സെക്രട്ടറി പറയുന്നത്.
ഈ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്ക് എതിരെ നടപടി എടുക്കാൻ ആണ് പാർട്ടിക്ക് ധൃതി. ഇത് തന്നെയല്ലേ ഫാസിസം.
മന്ത്രി ബിന്ദു. ഉന്നത വിദ്യാഭ്യാസ മന്ത്രി. ഇംഗ്ളീഷ് PHD . ഗവർണ്ണർ ഒപ്പിട്ട ബിൽ നിരാകരിച്ചു കൊണ്ട് ഭരണഘടനാ അനുസരിക്കില്ല എന്ന എന്ന് പറഞ്ഞ മന്ത്രി ബിന്ദു അത് കൊണ്ട് തന്നെ സർവ്വകലാശാലകളിൽ വൈസ് ചാന്സിലർമാരെ നിയമിക്കുന്നില്ല, താൽക്കാലിക നിയമനങ്ങൾ മാത്രം.
കണ്മുന്നിൽ ഉള്ള പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിയിന്നില്ല. വേണമെങ്കിൽ പത്രക്കാരോട് പ്രതികളെ കണ്ടെത്താൻ ആണ് പാർട്ടി സെക്രട്ടറി ഗോവിന്ദൻ പറയുന്നത്. .
നാവടക്കൂ പണിയെടുക്കൂ എന്ന് പറഞ്ഞ ഇന്ദിര ഗാന്ധി. അടിയന്തിരാവസ്ഥ കാലത്ത് രാഷ്ട്രീയം മറന്ന് . ജനാധിപത്യ വാദികൾ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചു. ആ സമയത്തു മഹാരാജാസിൽ 7 ദിവസം സമരം ചെയ്തവരിൽ ഒരാളാണ് ഞാൻ. ആ പാരമ്പര്യം ഉള്ള ഒരു കലാലയത്തിൽ ആണ് ഇന്ന് കാണുന്ന മലിനമായ സംഭാഭിക്കാൻ പാടില്ലാത്ത കാര്യങ്ങൾ സംഭവിക്കുന്നത് എന്ന് ഓർമ്മ വേണം.
ആ കലാലയത്തെ മലിനമാക്കിയ കമ്മ്യൂണിസ്റ്റ്കാരാണ് ആർഷോയും വിദ്യയും എല്ലാം.
3 ഘടകങ്ങൾ ആണ് രാജ്യത്ത് തന്നെ അറിയപ്പെടുന്ന കലാലയം ആയ മഹാരാജാസ് കോളേജിനെ ഇന്ന് കാണുന്ന നിലക്ക് മലിനമാക്കിയത്.
ഒന്ന് Sfi , രണ്ട് akgct (അധ്യാപക സംഘടന), 3. ngo യൂണിയൻ ഗുണ്ടകൾ.
പാർട്ടിക്കാർക്ക് ഒക്കെ ഫ്രീ അഡ്മിഷൻ, പരീക്ഷ എഴുതാതെ പാസ് ആവുന്ന sfi ക്കാർ, കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നവരുടെ ഒക്കെ പേരിലാണ് ഇന്ന് മഹാരാജാസ് അറിയപ്പെടുന്നത്.
ബിബിസി പ്രശ്നം. – മാധ്യമ സ്വാതന്ത്ര്യ ലംഘനം അല്ല. ഇൻകം ടാക്സ്. അത് ലോ ഓഫ് ദി ലാൻഡ് ആണ്. നികുതി സ്റ്റാറ്റിയൂട്ടറി ഒബ്ലിഗേഷന് ആണ്. ബിബിസി സമ്മതിച്ചു. നികുതി അടച്ചു.
ഇന്ത്യയിൽ മോദിയോളം വിമർശനം നേരിട്ട ആരുമില്ല.
മാതൃഭൂമി അല്പൻ, ഫാസിസിറ്റ്. കൊലപാതകി . അതിന്മേൽ ഒന്നും നടപടി ഇല്ല. ഇത് പോലെ പിണറായിയെ കുറിച്ച് പറയില്ല. പിണറായിയെ കുറിച്ച് ഉള്ളത് പറഞ്ഞവരുടെ ഗതിയാണ് ഇന്ന് ഷാജൻ സ്കറിയ , ഏഷ്യാനെറ്റ് വിനു തുടങ്ങിയ അസംഖ്യം പേര് നിയമ നടപടികളുടെ പേരിൽ അനുഭവിക്കുന്നത്.
സ്വന്തം പേരിലും മകളുടെ പേരിലും മരുമകന്റെ പേരിലും അഴിമതി ആരോപണങ്ങൾ പോരാഞ്ഞു ഇപ്പോൾ മകന്റെ അമ്മായി അപ്പൻന്റെ പേരിൽ വരെ ഉണ്ട് അഴിമതി ആക്ഷേപം. ആരോപണം ഉന്നയിക്കുന്നവരെ എല്ലാം ഇല്ലായ്മ ചെയ്യാൻ ഉള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ആയി പിണറായി മാറി കൊണ്ടിരിക്കുന്നു. അതിന് തടസ്സം ആയി നിൽക്കുന്നത് ഇന്ത്യൻ ജനാധിപത്യവും ഇന്ത്യൻ ഭരണഘടനയും ആണ്. പിണറായി ഭരിക്കുന്നത് ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനം മാത്രമാണ് എന്നത് പിണറായി മറക്കാൻ പാടില്ല.
ആരോപണം വ്യക്തിക്ക് എതിരെ അല്ല. പദവിക്ക് എതിരെ ആണ്. പദവിക്കെതിരെ ആരോപണം വരുമ്പോൾ അതിനെ നേരിടുക എന്നതാണ് ജാനാധിപത്യ മര്യാദ. അല്ലാതെ ആരോപണം വരുന്ന സോഴ്സ് തന്നെ ഇല്ലാതെ ആക്കുക എന്നതല്ല.
പിണറായിയും. കെ സുധാകരനും ഒരേ സമയം ബ്രണ്ണൻ കോളേജിൽ പഠിച്ചവർ ആണ്. ഒരാൾ പറയുന്നു ഞാൻ കയ്യടിച്ചു ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കി അപ്പോൾ എല്ലാവരും പേടിച്ചോടി പോയി എന്ന്. മറ്റൊരാൾ തുണി പറിച്ചു അടിച്ചോടിച്ച കഥ പറയുന്നു. എത്ര മനോഹരമായ കലാലയത്തിലും ഇവർക്കൊന്നും നല്ല മധുരമായ ഓർമ്മകൾ ഒന്നും പറയാനില്ല എന്നതാണ് ഇവരുടെ നിലവാരം. സംഘർഷം അത് മാത്രമാണ് അന്നും ഇന്നും. നല്ല ഓർമ്മകൾ ഇല്ല.
മുഖ്യമന്ത്രിയോട് മാധ്യമങ്ങൾ മാത്രമല്ല ജനങ്ങളും ചോദ്യങ്ങൾ ചോദിക്കും. അതാണ് ജനാധിപത്യം. വോട്ട് ചെയ്യുന്നവരുടെ അവകാശം.
അവിടെ പണ്ടത്തെ പാർട്ടി സെക്രട്ടറിയുടെ ധാർഷ്ട്യം അല്ല കാണിക്കേണ്ടത്. പാർട്ടിക്കുള്ളിലെ അണികളുടെ അടിമ ബോധം ജനങ്ങളിൽ വേണം എന്ന് പ്രതീക്ഷിക്കരുത് പിണറായി.
ചോദ്യം ചോദിക്കേണ്ട വേളകളിൽ പാർട്ടി അടിമത്തം പേറുന്ന ചാനലുകളെ കൊണ്ടും മാധ്യമങ്ങളെ കൊണ്ടും ചോദിക്കുന്ന സ്‌പോൺസേർഡ് ചോദ്യങ്ങൾക്ക് മാത്രം നേരത്തെ തയാറാക്കിയ ഉത്തരം കൊടുക്കും.
കമ്മ്യൂണിസത്തിൽ 3 കാര്യങ്ങൾ ഇല്ല.
അഭിപ്രായ സ്വാതന്ത്ര്യം.
മത സ്വാതന്ത്ര്യം
മാധ്യമ സ്വാതന്ത്ര്യം.
ഏതൊരു രാജ്യത്തെയും അതിനാൽ തന്നെ കമ്മൂണിസം മലിനപ്പെടുത്തും.
റഷ്യ ആത്മീയ പാരമ്പര്യം, സംസ്‌കാരിക പാരമ്പര്യം സാഹിത്യ പാരമ്പര്യം ഇതെല്ലം തകർത്തത് അവിടെ വളർന്ന കമ്മൂണിസം ആയിരുന്നു. ഓർത്തോഡോക്സ് ക്രസന്റം, സാംസ്‌കാരിക നായകർ, എഴുത്തുകാർ മാക്സിം ഗോർക്കി പോലെ ഉള്ളവർ.
എവിടെയെല്ലാം കമ്മൂണിസം ഉണ്ടോ അവിടെയെല്ലാം മേല്പറഞ്ഞത് പോലെയുള്ള 3 കാരണങ്ങൾ കൊണ്ട് ആ നാടിൻറെ അന്തസ്സത്ത നശിച്ചു പോകും.
ചൈന നോക്കൂ. എത്രയോ ദാര്ശനികൻമാർ ഉണ്ടായ നാടാണ്. എത്ര ആഴത്തിൽ ഉള്ള പരമ്പര്യം ആണ് ഉള്ളത്. സന്യാസി ശ്രേഷ്ഠന്മാർ നയിച്ച നാട് തന്നെ ഉണ്ടായിരുന്നത് ആണ് കല്ലിന്മേൽ കല്ല് ഇല്ലാതെ ഇല്ലായ്മ ചെയ്തത് ബംഗാൾ.
അഴിമതിയുടെ പണപ്പിരിവ്. അമേരിക്കയിൽ പോയത് കണക്കില്ലാതെ കാശ് പിരിക്കാൻ.
പാർട്ടിക്ക് കണക്കില്ല. ചോദ്യം ചെയ്യാൻ സതീശനും പാർട്ടിക്കും കണക്ക് ഇല്ല. പിണറായിക്കും കണക്ക് ഇല്ല.
കുടുംബം മുഴുവൻ അഴിമതിയുടെ നിഴലിൽ.
ജനങ്ങൾക്ക് വേണ്ടി മാധ്യമങ്ങൾ ചോദിക്കും.
അതിനെ നിങ്ങൾ രാഷ്ട്രീയ തിട്ടൂരം കൊണ്ട് നേരിടാൻ ശ്രമിച്ചാൽ ഗോവിന്ദനെ ഗോവിന്ദ ആക്കും. പിണറായിയെയും ഗോവിന്ദനെയും കേരളം ജനത തെരുവിൽ ഉത്തരം പറയിക്കും.
അഡ്വ. എ ജയശങ്കർ:
മാതൃഭൂമി, മനോരമ, കൗമുദി എല്ലാം മാധ്യമ വേട്ടക്ക് എതിരെ മുഖപ്രസംഗം എഴുതിയത് ശുഭസൂചനയാണ്.
ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിന് എതിരെ ഉള്ള കേസ് സിപിഎം ന്റെ അരക്ഷിത ബോധത്തിൽ നിന്നാണ്.
എലത്തൂർ തീവയ്പ്പ് കേസിലെ പ്രതിയെ കൊണ്ട് വരുന്നത് മാതൃഭൂമി റിപ്പോർട്ട് ചെയ്തത് പോലീസിന്റെ കർത്തവ്യ നിർവ്വഹണത്തെ തടസപെടുത്തി എന്നാണ് കേസ്. പിണറായിയുടെ കേരള പോലീസിനെ അറിയുന്ന ആരും ഇത് വിശ്വസിക്കാൻ പോകുന്നില്ല. മാതൃഭൂമിക്ക് എതിരെ ഉള്ള കേസ് നാടകം IG വിജയനെ കുടുക്കാൻ ആണെന്നാണ് മനസിലാക്കേണ്ടത്. ഈ പേരിൽ മാധ്യമങ്ങളുടെ ഫോൺ പിടിച്ചു വാങ്ങി അതിൽ നിന്ന് വിജയൻറെ ചാരൻ ആരാണ് എന്ന് കണ്ടു പിടിക്കാൻ ഉള്ള ശ്രമം ആണ് ആ കേസ്.
ആർഷോ അല്ല ആർഷോം ബി
പരീക്ഷ നടന്നത് മാർച്ചിൽ. റിസൾട്ട് വന്നതൊന്നും വിപ്ലവകാരി ആർഷോം അറിഞ്ഞില്ല എന്നാണ് അദ്ദേഹം പറയുന്നത്.
മഹാരാജാസ് ബൊളീവിയൻ കാടുകൾ ആയി കണ്ടു ഒളിയുദ്ധം ചെയ്യുന്ന ആർഷോക്ക് ഇതൊക്കെ അറിയാൻ എവിടെ സമയം. അപ്പോൾ പരീക്ഷ പോലും എഴുതാതെ താൻ പാസ്സായതിൽ ആർഷോയെ കുറ്റം പറയാൻ പറ്റുമോ.
വിദ്യ SFI . വ്യാജ EXP സെർട്ടിഫിക്കറ്റ് ഉണ്ടക്കാകുന്നു. ആ വിവരം ജോലിയുടെ ഭാഗമായി ഒരു മാധ്യമ പ്രവർത്തക ശേഖരിക്കുന്നു വാർത്ത ആക്കുന്നു. വാർത്ത വിവാദം ആവുന്നു. ഉടനെ സഖാവ് വിദ്യ നേരെ ഹൈക്കോടതിയെ സമീപിച്ചു മുൻകൂർ ജാമ്യം തേടുന്നു. എത്ര ഉന്നത തല നിയമോപദേശമാണ് സഖാക്കൾക്ക് ചുരുങ്ങിയ സമയത്തിൽ ലഭ്യമാക്കിയത്.
മഹാരാജാസ് കോളേജ് എന്ന ബൊളീവിയൻ കാട്ടിലെ വിപ്ലവ തീപ്പന്തം ആയ Sfi സംസ്ഥാന സെക്രട്ടറി സാധാരണ നിലക്ക് പരാതി കൊടുക്കേണ്ടത് സ്ഥലം സ്റ്റേഷനിലെ SI ക്കോ CI ക്കോ ആണ്. പക്ഷെ അദ്ദേഹം നേരെ പരാതി കൊടുക്കുന്നത് സംസ്ഥാന പോലീസ് മേധാവിക്ക് ആണ്. ആരാണ് പരാതിക്കാരൻ എന്ന് നോക്കണം. SFI സംസ്ഥാന സെക്രട്ടറി. ചില്ലറ പുള്ളി അല്ല. IPC അല്ല PPC – പിണറായി പീനൽ കോഡ് പിന്തുടരുന്ന പോലീസ് മേധാവി അത് ഉടനടി സെൻട്രൽ പോലീസ് CI ക്ക് കൈമാറി നടപടി എടുക്കാൻ ആവശ്യപ്പെട്ടു. പരാതി ആർക്കെതിരെ ആണ് എന്നത് അതിലും തമാശ ആണ്. മഹാരാജാസ് കോളേജിലെ ചരിത്ര അധ്യാപകൻ വിനോദ്, പ്രിൻസിപ്പൽ. Dr ജോയ് എന്നിവർക്കെതിരെ ആണ് പരാതി.
നിരപരാധിയും . സാത്വികൻ. ഒക്കെയായ ആർഷോയെ ആർഷോ പറയാതെ ജയിപ്പിച്ചത് ഇവരാണ് എന്നതാണ് കേസ്.
അത് വഴി sfi യെ അപമാനിക്കൽ, തദ്വാരാ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും സർക്കാരിനെയും അപമാനിക്കൽ. ഈ വിഷയം കുത്തിപ്പൊക്കിയ Ksu നെതിരെ കേസില്ല കേട്ടോ. . പകരം അധ്യാപകൻ. പ്രിൻസിപ്പൽ ഇവരാണ് കുറ്റക്കാർ. പരീക്ഷ എഴുതാത്ത എന്നെ പാസ്സാക്കി എന്നതാണ് പരാതി. മാധ്യമ പ്രവർത്തകയും കൂടി അതിൽ പ്രതിയായി.
ഇനി ചാനലിനെ പ്രതിയാകും. വാർത്ത കണ്ടവരെയും ഉടനെ പ്രതിയാക്കും. ഇതൊക്കെയാണ് ഇവരുടെ ആഗ്രഹം.
പക്ഷെ ഇന്ത്യക്ക് ഭരണഘടനാ ഉള്ളത് കൊണ്ട് , നമ്മുടെ നാട് സ്റ്റാലിൻ ഭരിക്കുന്ന രാജ്യം അല്ലാത്ത കൊണ്ട് ഇതൊന്നും നടക്കില്ല. അല്ലെങ്കിൽ സ്റ്റാലിന്റെ കാലത്തേ പോലെ സൈബീരിയയിലേക്ക് ഇവനെ ഒക്കെ നാട് കടത്തും.
കിം ജോംഗ് ഉൻ ന്റെ നാട് പോലെ നമ്മുടെ നാടും ആവണം എന്നാണ് പിണറായി ആഗ്രഹിക്കുന്നത്. സമ്പൂർണ്ണ പാർട്ടി ആധിപത്യം. അങ്ങനെ എങ്കിൽ വീണ എന്ന് പേരുള്ളവർ ഒക്കെ ഇപ്പോൾ ഗസറ്റിൽ പേര് കൊടുത്തു പേര് മാറ്റേണ്ടി വന്നേനെ. പക്ഷെ ഇന്ന് തത്വത്തിൽ ഉത്തര കൊറിയക്കാരൻ ഏകാധിപതിയുടെ അധികാര ദാർഷ്ട്യം ആണ് പിണറായി നടത്തി കൊണ്ടിരിക്കുന്നത്.
ഗോവിന്ദൻ മാഷ് നമ്മുടെ ശങ്കരാടിയെ പോലെയാണ്. സന്ദേശം സിനിമയിലെ കുമാരപിള്ള സാറിന്റെ അവതാരം ആണ് പുള്ളി. സാധുവാണ് പക്ഷെ പാർട്ടിയുടെ അടിമയാണ്. അത് അപകടമാണ്.
മാധ്യമങ്ങൾക്ക് എതിരെ ഉള്ള സർക്കാർ വേട്ടക്ക് എതിരെ തെരുവിൽ ജനങ്ങൾ ശബ്ദം ഉയർത്തണം.
എനിക്ക് പറയാനുള്ളത് പറയാനും മറ്റുള്ളവർക്ക് പറയാനുള്ളത് പറയാനും സാധിക്കുന്ന ജനാധിപത്യം ആണ് നമ്മുടെ നാട്ടിൽ ഉള്ളത്. അത് എന്നും നിലനിർത്തണം. നിലനിൽക്കണം.
പോലീസിലും രസികന്മാരായ നല്ല മനുഷ്യർ ഉണ്ട്. അത്തരം ഒരാളാണ് സെൻട്രൽ സ്റ്റേഷൻ CI എന്ന് തോന്നുന്നു.
പൊലീസിലെ കുഞ്ചൻ നമ്പ്യാർ ആണ് രസികൻ ആയ സെൻട്രൽ സ്റ്റേഷൻ CI . അദ്ദേഹത്തിന്റെ ആ നർമ്മ ബോധം ഇല്ലായിരുന്നു എങ്കിൽ വിപ്ലവ പോരാളി ആർഷോയുടെ പോരാട്ടം നമുക്ക് കാണാൻ കഴിയുമോ. അദ്ദേഹത്തിന് പ്രണാമം അർപ്പിച്ചു കൊണ്ട് നിർത്തുന്നു. നമസ്കാരം.
MR ഹരികുമാർ:
KSU വിന്റെ രാഷ്ട്രീയ ആരോപണം. അത് അവരുടെ ജോലി.
ലേഖിക ചെയ്തത് അവർ ചെയ്യേണ്ട അവരുടെ ജോലി. ആരോപണം റിപ്പോർട്ട് ചെയ്യൽ ജോലി, അത് ഗൂഢാലോചന എന്ന് പറയുന്നത് സർക്കാർ ജനാധിപത്യത്തിന് നേരെ ഉയർത്തുന്ന വെല്ലുവിളി ആണ്.
ആരോപണങ്ങൾ നേരിടുന്ന മന്ത്രിമാർ ഭരിക്കുന്ന സർക്കാരിന്റെ മന്ത്രിമാർ ആണ്. അതിന് മറുപടി പറയേണ്ടത് ജനാധിപത്യ ബാധ്യത ആണ്. മാധ്യമ സ്വാതത്ര്യം ജനാധിപത്യത്തിന്റെ സൗന്ദര്യം.
കടക്ക് പുറത്തു . എഡോ ഗോപാലകൃഷ്ണാ.
എന്നക്കെ വിളിച്ചത് പോലെ അല്ല ഇത്തവണ ഉണ്ടായത്. കേസെടുത്ത പോലെ ഉള്ള ധാർഷ്ട്യം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ലാത്തത്.
ലോകം മുഴുവൻ മാധ്യമ പ്രവർത്തകർക്കെതിരെ ആക്രമണം നടക്കുന്നു. പതിനായിരക്കണക്കിന് മാധ്യമ പ്രവർത്തകർക്ക് ജീവഹാനി ഉണ്ടായി എന്ന് ഐക്യരാഷ്ട്ര സഭ റിപ്പോർട്ട്.
പ്രതിരോധം തീർക്കേണ്ടത് പൊതുജനം.
മാധ്യമങ്ങളിൽ നിന്നും തെറ്റുകൾ വരാറുണ്ട്. അത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന ശിലാ തകർക്കാൻ അത് പലരും ഉപയോഗപ്പെടുത്തും. അത്തരം തെറ്റുകൾ മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ലാത്തത് ആണ്.
രാധാകൃഷ്ണൻ സാർ പറഞ്ഞ 3 ഘടകങ്ങളുടെ കൂടെ കമ്മ്യൂണിസം ഇല്ലാതാക്കുന്ന ഒന്ന് കൂടി ഉണ്ട്. നാലാമത് ഒന്ന്. ചോദ്യങ്ങൾക്ക് മറുപടി വേണ്ട എന്ന ഒരു കാര്യം കൂടി കമ്മൂണിസം പഠിപ്പിക്കുന്നു. ഒന്നിനും മറുപടി ഇല്ല.
ഭീഷണിക്ക് മുൻപിൽ വാർത്ത എഴുത്തോ വാർത്തകളോ ചോദ്യങ്ങളോ നില്ക്കാൻ പോകുന്നില്ല എന്ന് പറഞ്ഞു കൊണ്ട് നിർത്തട്ടെ..




Discussion about this post