തൃശ്ശൂർ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ദേശീയ സേവാഭാരതി കേരളത്തിൽ 3000 കേന്ദ്രങ്ങളിൽ നാളെ രാവിലെ 10 മണി മുതൽ ശുചീകരണ പ്രവർത്തനം നടത്തുന്നു. “എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന മഹത്തായ വചനം പ്രദാനം ചെയ്ത മഹാത്മാ ഗാന്ധിയുടെ ഭാരത സങ്കല്പം “സ്വച്ഛഭാരതം” എന്നതായിരുന്നു.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് പൊതുസ്ഥലങ്ങൾ, കുളങ്ങൾ, നദികൾ, വീടിന്റെ പരിസര പ്രദേശങ്ങൾ ശുചിത്വ പൂർണമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ 1000 യൂണിറ്റുകളുടെ നേതൃത്വത്തിൽ 3000 കേന്ദ്രങ്ങളിൽ യുവാക്കൾ, യുവതികൾ, പൗരപ്രമുഖന്മാർ എന്നിവരടങ്ങുന്ന ഒരു ലക്ഷം സന്നദ്ധസേവകർ സ്വഛതാ ഹി സേവാ അഭിയാൻ എന്ന കർമ പരിപാടിയിൽ പങ്കാളികളാകുമെന്നും സേവാഭാരതി പത്രക്കുറിപ്പിൽ അറിയിച്ചു.













