കോഴിക്കോട്: ഭാരത സംസ്‌കാരത്തില്‍ വേരൂന്നിയ സംഘടനകള്‍ എക്കാലവും നിലനില്‍ക്കുമെന്നും മഹത്തായ ജ്ഞാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വേദ പാരമ്പര്യത്തിന്റെ ചരിത്രമെന്നും ഡോ. ജോണ്‍ ജോസഫ് ഐആര്‍എസ് പറഞ്ഞു. കേസരി അമൃതശതം പ്രഭാഷണ പരമ്പരയില്‍ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ലോകത്തെ ഏറ്റവും നീണ്ട രാജവാഴ്ച ജപ്പാനിലേതായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് ജനങ്ങള്‍ രാജാവിനെ രക്ഷിക്കാനായിരുന്നു മുന്‍ഗണന കൊടുത്തത്. അതിന് കാരണം, ഭരണകൂടം ജനങ്ങള്‍ക്കുവേണ്ടി അത്രയേറെ ജീവിച്ചതുകൊണ്ടാണ്. അധികാരം ധാര്‍മ്മികമാകുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്, ഡോ.ജോണ്‍ ജോസഫ് പറഞ്ഞു.ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും നേതൃത്വത്തിന്റെയും ലാളിത്യത്തെക്കുറിച്ചും ഔദ്യോഗിക ജീവിതത്തില്‍ സംഘടനയില്‍നിന്ന് കിട്ടിയ സംരക്ഷണത്തെക്കുറിച്ചും അദ്ദേഹം അനുഭവം പറഞ്ഞു. 2000 മുതല്‍ പരിചയപ്പെട്ടതില്‍ രണ്ട് സര്‍സംഘചാലകന്മാരില്‍ നിന്നുള്ള നല്ല ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു.
അമൃതശതം പ്രഭാഷണം കേള്‍ക്കാനെത്തിയത് പ്രൗഢ സദസ്
കോഴിക്കോട്: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്ത കേസരി വാരികയുടെ അമൃതശതം പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്തത് പ്രൗഢ സദസ്. സന്യാസിവര്യന്‍ന്മാര്‍, വ്യവസായ പ്രമുഖര്‍, സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ഷണിക്കപ്പെട്ട സദസ്സിന്റെ ഭാഗമായി. വിവിധ സാമുദായിക സംഘടനാ നേതാക്കളും മതനേതാക്കളും വിദ്യാഭ്യാസ വിചക്ഷണരും ക്ഷണം സ്വീകരിച്ചെത്തി.
സ്വാമി വിവേകാമൃതാനന്ദ പുരി (അമൃതാനന്ദമയി മഠം), ബ്രദര്‍ വേണുഗോപാല്‍ (ബ്രഹ്മകുമാരീസ്), സ്വാമി വന്ദനരൂപന്‍ (ശാന്തിഗിരി ആശ്രമം), കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ.എം. അഹമ്മദ് കോയ (അമീര്‍, അഹമ്മദീയ മുസ്ലീം ജമാഅത്ത്), ഡോ. സി. സലാഹുദ്ധീന്‍, ഡോ. അബ്ദുള്‍ ജലീല്‍ പുേറ്റക്കാട് (ഖുര്‍-ആന്‍ സുന്നത്ത് സൊസൈറ്റി), ഫാദര്‍ ആല്‍ഫ്രഡ് വി.സി (ശാന്തി ഇന്റഗ്രേറ്റഡ് റീഹാബിറ്റേഷന്‍ സെന്റര്‍ ഡയറക്ടര്‍), കോഴിക്കോട് നാരായണന്‍ നായര്‍, പ്രജിത്ത് ജയപാല്‍ (ദിവ്യാംഗ് ഫൗണ്ടേഷന്‍), റിട്ട. എസ്പി എന്‍. സുബാഷ് ബാബു, അനില്‍ കുമാര്‍ വള്ളില്‍ (മലബാര്‍ മെഡിക്കല്‍ കോളജ് എംഡി), മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ മധു ശങ്കര്‍ , എം.പി. പ്രശാന്ത് , എം. സുധീന്ദ്ര കുമാര്‍ , എഴുത്തുകാരായ പി.ആര്‍.നാഥന്‍, ഡോ. ഉള്ളൂര്‍. എം. പരമേശ്വരന്‍, ഡോ.ഇ.പി. ജ്യോതി ,കെ.ജെ.രഘുനാഥ്, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഐഎംഎ മുന്‍ പ്രസിഡന്റ് ഡോ. ശങ്കര്‍ മഹാദേവന്‍, എം.കെ. പ്രശാന്ത്, നന്ദകുമാര്‍ മൂടാടി, സതീഷ് പാറന്നൂര്‍ (പട്ടികജാതി – പട്ടികവര്‍ഗ ഐക്യവേദി), ചെലവൂര്‍ ഹരിദാസ് പണിക്കര്‍ (പണിക്കര്‍ സര്‍വീസ് സൊസൈറ്റി ), ഉണ്ണികൃഷ്ണന്‍ മീഞ്ചന്ത, ശശിധരന്‍ പയ്യാനക്കല്‍, സുനില്‍കുമാര്‍ പുത്തൂര്‍ മഠം (എസ്എന്‍ഡിപി ), കെ. വിവേകാനന്ദന്‍ (കേരള ധീവര സഭ ), വി. കൃഷ്ണ കുമാര്‍ (വണിക വൈശ്യ സംഘം), ആര്‍. ചന്ദ്രശേഖരന്‍ (ആര്യ വൈശ്യ സമാജം), ഗോകുല്‍ മല്ലര്‍ (സംയുക്ത ഗൗഢ സാരസ്വത സഭ ), മധു അരീക്കര (യോഗ ക്ഷേമ സഭ), അമ്പാടി വിശ്വന്‍ (വിശ്വകര്‍മ്മ സഭ), എ. വിനോദ് കുമാര്‍ (പുഷ്പക ബ്രാഹ്മണ സേവാ സംഘം), സി. മോഹനന്‍ (പുഷ്പക ബ്രാഹ്മണ സേവാ സംഘം), പ്രമോദ് കണ്ണഞ്ചേരി (പത്മശാലിയ സമാജം ), മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി (ധര്‍മ്മാചാര്യ സഭ), അഡ്വ. മഞ്ചേരി സുന്ദര്‍രാജ്, കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, കെ.ബി. ശിവരാമകൃഷ്ണന്‍ വൈസ് പ്രസിഡന്റ്, പത്മനാഭന്‍ വി. മേനോന്‍, കൃഷ്ണാനന്ദ കമ്മത്ത്, പ്രയാഗ് സിംഗ് പി.ടി നിരങ്കാരി മിഷന്‍, ടി. രാമവര്‍മ്മ സാമൂതിരിരാജ പേഴ്‌സണല്‍ സെക്രട്ടറി, സുവാനി സോനി (രാഷ്ട്ര സേവിക സമിതി അഖിലഭാരതീയ പ്രചാരക് പ്രമുഖ്), ഒ.കെ. മോഹന്‍ (ക്ഷേത്രീയ പ്രചാര ക് പ്രമുഖ്), ഡി. ശങ്കര്‍ (ക്ഷ്രേത്രീയ ശാരീരിക് പ്രമുഖ്), പി.എന്‍. ഈശ്വരന്‍ (ആര്‍എസ്എസ് പ്രാന്ത കാര്യവാഹ്), കെ.പി. രാധാകൃഷ്ണന്‍ (പ്രാന്ത സഹ കാര്യവാഹ്), പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍ (ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍), എസ്. സുദര്‍ശന്‍ (പ്രാന്ത പ്രചാരക്), പി.പി. സുരേഷ് ബാബു (പ്രാന്ത സഹ ബൗദ്ധിക് പ്രമുഖ്), പി. ഉണ്ണികൃഷ്ണന്‍ (പ്രാന്തീയ സഹ പ്രചാര്‍ പ്രമുഖ്), പി. ശശീന്ദ്രന്‍ (പ്രാന്ത ഗ്രാമ വികാസ് സംയോജകന്‍), തുടങ്ങി സാമുദായിക- സാംസ്‌കാരിക നേതാക്കളാണ് ചടങ്ങില്‍ പങ്കെടുത്തത്. കേസരി ഭവനിലെ മൂന്ന് ഹാളുകളിലായാണ് സദസ്സ് ഒരുക്കിയത്.
Discussion about this post