കൊച്ചി: തിര ഫിലിം ക്ലബ് കൊച്ചി യുടെ ആദ്യ വാർഷികം ഭാസ്കരീയം കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. പ്രശസ്ത സിനിമ തിരകഥാകൃത്ത് അഭിലാഷ് പിള്ള യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തിര ഫിലിം ക്ലബ് കൊച്ചിയുടെ പ്രസിഡൻ്റ് മാധവ പൈ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രാന്ത സഹ പ്രചാർ പ്രമുഖ് എം.സതീശൻ മുഖ്യ പ്രഭാഷണം നടത്തി. തിരയുടെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം സിനിമ PROയും തിര അംഗവുമായ എ.എസ്.ദിനേശ് യുവ സിനിമ പ്രൊഡ്യൂസർ വൈശാഖ് രവിക്ക് ആദ്യ രശീത് നൽകി കൊണ്ട് നിർവ്വഹിച്ചു. അന്തരിച്ച പ്രശസ്ത മലയാള സംവിധായകൻ കെ.ജി.ജോർജ് അനുസ്മരണവും യോഗത്തിൽ വെച്ച് നടന്നു. തിരയുടെ രക്ഷാധികാരി എം.എൽ.രമേശ് അനുസ്മരണ പ്രഭാഷണം നടത്തി. തിര സെക്രട്ടറി ദിലീപ് കെ.കുട്ടൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ശരത്ത് കൃതജ്ഞതയും രേഖപ്പെടുത്തി.












![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post