കണ്ണൂർ : കണ്ണൂർ ഗവണ്മെന്റ് പോളിടെക്നിക്കിൽ എസ്എഫ്ഐ നടത്തിയത് തികഞ്ഞ ഫാസിസമാണെന്ന് എബിവിപി ജില്ലാ പ്രസിഡന്റ് ജിബിൻ രാജ് ക്യാമ്പസുകളിൽ അക്രമം അഴിച്ചു വിട്ട് കൊണ്ട് അരാജകത്വം സൃഷ്ടിക്കുകയാണ് എസ്എഫ്ഐ. തങ്ങൾക്ക് സ്വാധീനമുള്ള കാമ്പസുകളിൽ ഫാസിസ്റ്റ് ശൈലി പിന്തുടരുന്ന എസ്.എഫ്.ഐ വർഷങ്ങളായി ജനാധിപത്യ ഹത്യ നടക്കുന്ന ക്യാമ്പസ് ആണ് കണ്ണൂർ ഗവണ്മെന്റ് പോളിടെക്‌നിക്. ആ ക്യാമ്പസിനകത്തേക്ക് മറ്റ് വിദ്യാർത്ഥി സംഘടനകൾ കടന്നുവരുന്ന സമയത്ത് ഏതു വിധേനയും ആക്രമിക്കുകയും യാതൊരു വിധത്തിലും പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ശൈലിയാണ് എസ്എഫ്ഐ തുടർന്ന് വരുന്നത്. നാഴികക്ക് നാൽപതു വട്ടം സ്ത്രീ സുരക്ഷയെ പറ്റി പറയുകയും എന്നാൽ ഒരു സങ്കോജവും കൂടാതെ മെമ്പർഷിപ് പ്രവർത്തനം നടത്തിയതിന്റെ പേരിൽ പെൺകുട്ടിയെ കയ്യേറ്റം ചെയ്യുകയും ഇനി സംഘടനാ പ്രവർത്തനം നടത്തരുത് എന്ന് വെള്ള കടലാസ്സിൽ എഴുതി തരണമെന്ന് ഭീഷണിപ്പെടുത്തി യൂണിയൻ റൂമിൽ മണിക്കൂറുകളോളം പൂട്ടിയിടുകയും സഹപാഠികളായ മറ്റ് വിദ്യാർത്ഥികളെ ആക്രമിക്കുകയും ചെയ്തു. ഇതിനെതിരെ നടപടികൾ എടുക്കാതെ ഈ ഗുണ്ടാസംഘത്തെ സംരക്ഷിക്കുന്ന നിലപാടാണ് പ്രിൻസിപ്പൽ സ്വീകരിക്കുന്നതെങ്കിൽ പ്രിൻസിപ്പാലിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും എസ്എഫ്ഐ യുടെ ഈ അക്രമത്തെ വിദ്യാർത്ഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ജിബിൻ രാജ് പറഞ്ഞു.
Discussion about this post