കൊച്ചി: തപസ്യ കലാ സാഹിത്യ വേദിയുടെ ആറാമത് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരത്തിന് പ്രമുഖ ഭാഷാ ഗവേഷകനും സാഹിത്യകാരനും ഗ്രന്ഥകാരനുമായ പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണന്‍ അര്‍ഹനായി. 50000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ്, ഫോക്‌ലോര്‍ ഗവേഷകനായ യു.പി. സന്തോഷ്, മാധ്യമപ്രവര്‍ത്തകന്‍ മുരളി പാറപ്പുറം എന്നിവരുടെ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഭാഷാ-സംസ്‌കാര പഠന മേഖലകളില്‍ നല്‍കിയിട്ടുള്ള ഈടുറ്റ സംഭാവനകള്‍ കണക്കിലെടുത്താണ് നടുവട്ടം ഗോപാലകൃഷ്ണന് പുരസ്‌കാരം നല്‍കുന്നത്. നവംബര്‍ 10 ന് തൃപ്പൂണിത്തുറയില്‍ സംഘടിപ്പിക്കുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണ പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post