പത്തനംതിട്ട: ജനതിരക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സ്വീകരിക്കുന്ന പുതിയ നടപടികളില്‍ പ്രതിഷേധിച്ച് ഭക്തര്‍. സന്നിധാനത്തേക്ക് കടത്തിവിടാതെ തടഞ്ഞുനിര്‍ത്തിയതോടെ പമ്പയില്‍ നാമജപ പ്രതിഷേധം നടത്തി ഭക്തര്‍. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
കാനനപാതയില്‍ മണിക്കൂറുകളോളം തടഞ്ഞുനിര്‍ത്തിയതിനെ തുടര്‍ന്നാണ് ഭക്തര്‍ നാമജപ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാനന പതായില്‍ ദാഹജലം പോലും കിട്ടാതെയാണ് ഭക്തര്‍ കുടുങ്ങിക്കിടക്കുന്നത്. ചിലയിടത്ത് അന്യസംസ്ഥാന ഭക്തര്‍ ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായി.
പലയിടത്തും പോലീസുമായി വാക്കുതര്‍ക്കമുണ്ടായി. നിലയ്‌ക്കലിലെ അവസ്ഥയും വ്യത്യസ്ഥമല്ല. രാത്രിയിലും കുട്ടികള്‍ അടക്കമുള്ള അയ്യപ്പന്മാര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലടക്കം കാത്തുനില്‍ക്കുകയാണ്. സന്നിധാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതാണ് തിരക്ക് രൂക്ഷമാകാന്‍ കാരണം. പോലീസ് ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ദേവസ്വംബോര്‍ഡ് സംവിധാനങ്ങളും അപര്യാപ്തമാണെന്നും നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.
Discussion about this post