ചവറ: പന്മന കേരളത്തിന്റെ മണ്ണിൽ മഹാഗുരു ചട്ടമ്പിസ്വാമികൾ നടത്തിയത് കാലത്തിന് അനുസൃതമായ ധർമ നവോത്‌ഥാനമെന്നു റിട്ട. എയർ വൈസ് മാർഷൽ പി. കെ. ശ്രീകുമാർ. മഹാഗുരുവർഷത്തിന്റെ ഭാഗമായി പന്മന ആശ്രമത്തിൽ നടന്ന പ്രതിമാസ സത്സംഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സൂക്ഷ്മത്തെയും സ്ഥൂലത്തേയും സമന്വയിപ്പിക്കുന്ന ഗുരുക്കന്മാരാണ് സമൂഹത്തിൽ മാറ്റം സൃഷ്ടിക്കുന്നത്. ഏതു സംഘർഷസന്ദർഭത്തിലും സ്ഥിതചിത്തനാകാൻ കഴിയുന്ന മനുഷ്യന് മാത്രമേ അതിജീവിക്കാൻ കഴിയൂ. ഭഗവത്ഗീതയുടെ കാലികപ്രസക്തിയെക്കുറിച്ച് വിശദീകരിച്ച പി. കെ ശ്രീകുമാർ, ഗുരു പൂർണിമാ സന്ദേശവും നൽകി. സ്വാമി നിത്യസ്വരൂപാനന്ദ, കോർഡിനേറ്റർ ജി. ബാലചന്ദ്രൻ, അരുൺ രാജ്, സുകുമാരൻ എന്നിവർ നേതൃത്വം നൽകി.








![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post