കരുനാഗപ്പള്ളി: ആർ എസ് എസ് കൊല്ലം ഗ്രാമ ജില്ലാ കാര്യാലയമായ “രാഷ്ട്ര ചേതന” യുടെ പുതിയ മന്ദിരത്തിന്റെ സമർപ്പണം സപ്തംബർ 14ന് നടക്കും. ആർ എസ് എസ് ദക്ഷിണ ക്ഷേത്രിയ സംഘചാലക് ഡോ. ആർ. വന്നിയ രാജൻ ഉദ്ഘാടനം ചെയ്യും. ദേശീയ പാതക്ക് 200 മീറ്റർ പടിഞ്ഞാറു മാറിയാണ് കാര്യാലയം നിർമിച്ചിരിക്കുന്നത്.
രണ്ടു കോടിരൂപ ചെലവിൽ മൂന്ന് നിലകളിലായി 6500 സ്ക്വയർ ഫീറ്റിൽ നിർമിച്ച കെട്ടിടത്തിൽ 10 മുറികളും, ലൈബ്രററി, ഡെയിനിങ് ഹാൾ, അടുക്കള, 50 പേർക്കിരിക്കാവുന്ന മിനി ഹാൾ, മുകളിൽ 200 പേർക്കിരിക്കാവുന്ന സൗകര്യത്തോട് കൂടിയ സഭാഗൃഹം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്റെ തെക്കുവശത്തുകൂടി പടിഞ്ഞാറോട്ടുള്ള റോഡിൽ കൂടിയും കാര്യാലയത്തിൽ എത്തിച്ചേരാൻ സാധിക്കും. മുതിർന്ന ആർ എസ് എസ് പ്രചാരകൻ എസ്. സേതുമാധവൻ ആണ് കാര്യാലയത്തിന് ശീലപാകിയത്. കൊറോണ ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളെയും അതി ജീവിച്ചാണ് സ്വന്തമായി പുതിയ മന്ദിരത്തിന്റെ നിർമാണം പൂർത്തീകരിച്ചത്.
Discussion about this post