കോഴിക്കോട്: സ്വദേശി സയൻസ് മൂവ്മെന്റും സിവിലിയൻസും സംയുക്തമായി നടത്തിയ ഓൾ കേരള ഇന്റർ കോളേജ് സിവിൽ എഞ്ചിനീയറിംഗ് ക്വിസ് മത്സരത്തിൽ ഗവർൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട് ഒന്നാം സ്ഥാനം നേടി. ആയിഷ ഹുദ, നുസ പി ടി എന്നിവർ ആണ് ജേതാക്കളായത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള വിധുകൃഷ്ണൻ ആർ, എച് വിഷ്ണുഹരി എന്നിവർ രണ്ടാം സ്ഥാനവും സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നുള്ള ഹൻസൽ കെ എച്, അമൃത കെ എസ് എന്നിവർ മൂന്നാം സ്ഥാനവും നേടി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ നടന്ന ഗ്രാൻഡ് ഫിനാലെ മത്സരത്തിൽ കേരളത്തിലെ മൂന്ന് സോണുകളിലെ 82 എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്ന് 182 ടീമുകൾ മൽസരിച്ചതിൽ നിന്നും വിജയിച്ച 9 ടീമുകളാണ് മത്സരിച്ചത്.
ചടങ്ങിൽ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി ഡയറക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണ അധ്യക്ഷപദവി അലങ്കരിച്ചു. വിശിഷ്ടാതിഥിയായി എത്തിച്ചേർന്ന കൌൺസിൽ ഓഫ് സയൻടിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് – സ്ട്രക്ചറൽ എഞ്ചിനീയറിംഗ് റിസർച്ച് സെന്റർ ഡയറക്ടർ ഡോ ആനന്ദവല്ലി എൻ മുഖ്യപ്രഭാഷണം നടത്തി. സ്ട്രക്ചറൽ ഹെൽത്ത് മോണിറ്ററിംഗ് – ചാലെഞ്ചസ് ആൻഡ് ഫ്യൂച്ചർ എന്ന വിഷയത്തിൽ നടത്തിയ ടെക്നിക്കൽ ടോക്കിലൂടെ സ്ട്രക്ചറൽ എഞ്ചിനീയറിംഗ് മേഖലയുടെ വിശാലമായ വ്യാപ്തിയും അവസരങ്ങളും പ്രാധാന്യവും അവർ വിശദീകരിച്ചു.
ചടങ്ങിൽ ശ്രീ അബ്ഗ ആർ (ഓർഗാനൈസിങ് സെക്രട്ടറി, സൗത്ത് ഇന്ത്യ വിജ്ഞാന ഭാരതി), ഡോ ടി എം മാധവൻ പിള്ളൈ (പ്രൊഫസർ ആൻഡ് ഹെഡ് ഓഫ് ദ ഡിപ്പാർട്മെന്റ്, സിവിൽ എഞ്ചിനീയറിംഗ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്), ഡോ ആർ ശ്രീധരൻ (പ്രൊഫസർ, ഡിപ്പാർട്മെന്റ് ഓഫ് മെക്കാനിക്കൽ എഞ്ചിനീയറിംഗ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്), എഞ്ചിനീയർ ജയറാം സി (വൈസ് ചെയർമാൻ, ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട് ചാപ്റ്റർ), ഡോ കെ സോമൻ (പ്രസിഡന്റ്, എനർജി കൺസർവേഷൻ സൊസൈറ്റി), എഞ്ചിനീയർ രേവിത് സി കെ (ജനറൽ മാനേജർ, സിവിലിയൻസ്), അഞ്ജു രതീഷ് (അസിസ്റ്റന്റ് പ്രൊഫസർ, സിവിലിയൻസ്) എന്നിവർ സംസാരിച്ചു.
Discussion about this post