പാലക്കാട് : ആത്മശുദ്ധീകരണത്തിലൂടെ സാമൂഹ്യോന്നമനത്തിന് വഴിയൊരുക്കണമെന്ന് കർണകി ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട അദ്ധ്യാപിക ലത കൈലാസമണി. രാഷ്ട്ര സേവിക സമിതി പാലക്കാട് ജില്ല വിജയദശമി മഹോത്സവ വേളയിൽപിരായിരി കണ്ണോട്ട്കാവ് ക്ഷേത്രാങ്കണത്തിൽ നടന്ന സാംഘിക്കിൽ സംസാരിക്കുകയായിരുന്നു ടീച്ചർ.
പുരോഗമന വാദത്തിന്റെയും ആധുനികതയുടെയും പേര് പറഞ്ഞ് നമ്മുടെ സംസ്കാരത്തെയും, ധർമ്മത്തെയും മറന്നുകൊണ്ടോ, അവഗണിച്ചുകൊണ്ടോ വഴിതെറ്റിപ്പോകുന്ന യുവത്വത്തിന് നേർവഴി കാട്ടുന്നതിന്, അതിലൂടെ രാഷ്ട്ര സേവിക സമിതി പ്രതിജ്ഞാബദ്ധമാണെന്ന് ടീച്ചർ ചൂണ്ടിക്കാട്ടി.
രാഷ്ട്ര സേവിക സമിതി പാലക്കാട് ജില്ലാ കാര്യവാഹിക അശ്വതി മണികണ്ഠൻ ഭദ്രദീപം കൊളുത്തി.
സേവാഭാരതി മരുതറോഡ് യൂണിറ്റ് വൈസ് പ്രസിഡൻ്റും, 4G ബാഡ്മിൻറൺ ഫൗണ്ടേഷന്റെ കോ- ഫൗണ്ടറും, ചന്ദ്രനഗർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറുമായ സജി ശ്യാം അദ്ധ്യക്ഷത വഹിച്ചു. ലാലിനി കൃതജ്ഞത രേഖപ്പെടുത്തി.
























![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post