VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭാരതത്തിന്റെ ജീവിതശൈലി സ്വീകരിച്ചാൽ ലോകത്തിന്റെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കപ്പെടും: ഓ കെ മോഹനൻ

VSK Desk by VSK Desk
14 October, 2024
in കേരളം
ShareTweetSendTelegram

കൊച്ചി: ഭാരതത്തിന്റെ ജീവിതശൈലി സ്വീകരിച്ചാൽ ലോകത്തിന്റെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം അഖിലഭാരതീയ സഹ ശാരീരിക് ശിക്ഷൺ പ്രമുഖ് ഓ കെ മോഹനൻ. രാഷ്ട്രീയ സ്വയംസേവക സംഘം കൊച്ചി മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം മറൈൻ ഡ്രൈവിൽ വച്ചു നടത്തിയ വിജയദശമി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ഋഷി പരമ്പര ഒരു തുടർച്ചയാണ്. കഴിഞ്ഞവർഷം ഇതേസമയം നാം റാണി ദുർഗവതിയുടെ അഞ്ഞൂറാം ജന്മദിനം ആഘോഷിച്ചു. കാശിവിശ്വനാഥക്ഷേത്രം പുനർനിർമിച്ച മാതാ അഹല്യാഭായ് ഹോൾക്കറിന്റെ മുന്നൂറാം ജന്മദിനം നാമിപ്പോൾ ആഘോഷിക്കുന്നു. മഹർഷി ദയാനന്ദന്റെ ഇരുന്നൂറാം ജന്മവാർഷികവും, മഹാത്മാ ബിർസാ മുണ്ടയുടെ നൂറ്റമ്പതാം ജന്മവാർഷികവും നാം ആഘോഷിക്കുന്നു. ഇവരെല്ലാം, സ്വന്തം സുഖം ത്യജിച്ച് മറ്റുള്ളവർക്കുവേണ്ടി ജീവിച്ചവരാണ്. പൊതുകാര്യം മറ്റുള്ളവർ ചെയ്തുകൊള്ളും, ഞാൻ സ്വന്തം വീട്ടിൽ സുഖമായി ഉറങ്ങും എന്ന ചിന്തയാണ് ആളുകൾക്ക്. ഇതാണ് മാറേണ്ടത്. ആ തിരുത്തലാണ് ഡോക്ടർജി സംഘം തുടങ്ങിയതിലൂടെ നിർവഹിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.

ശതാബ്ദിയിലേക്ക് കടക്കുമ്പോൾ പഞ്ചപരിവർത്തനമാണ് സംഘം മുന്നോട്ട് വയ്ക്കുന്നത്. സാമാജിക സമരസത, കുടുംബ പ്രബോധൻ, പരിസ്ഥിതി,സ്വദേശി, പൗരധർമം എന്നിവയാണത്. സ്വയംസേവകർ കാലങ്ങളായി ചെയ്തുവരുന്നതാണ് ഇത്. ഭാരതത്തിന്റെ ആധ്യാത്മികതയും സാങ്കേതികവിദ്യയിലെ മികവും ചേർന്ന് ഭാരതത്തെ ലോകത്തിന്റെ മുൻനിരയിലെത്തിക്കുന്നു. സാങ്കേതിക വിദ്യയിൽ നാം മുൻപന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.

റിട്ടയേർഡ് ഡിജിപി എം ഹരിസേനവർമ IPS അധ്യക്ഷത വഹിച്ചു. 1947ൽ നമുക്ക് രാഷ്ട്രീയമായ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും, ബൗദ്ധികമായ അടിമത്വത്തിൽ തന്നെയായിരുന്നു നാം. വിഘടനശക്തികൾ ഇന്നും സജീവമാണ്. സമൂഹത്തിൽ അന്യായവും അനീതിയും വളരുന്നു. മയക്കുമരുന്നിന്റെ പ്രഭാവം വർധിച്ചിരിക്കുന്നു. ഇതിനെതിരെ യുദ്ധം ചെയ്യാൻ ഈ ഭാരതത്തിൽ സംഘമല്ലാതെ മറ്റാരുമില്ലയെന്ന് ഹരിസേനവർമ പറഞ്ഞു.

എറണാകുളം നഗരത്തിന്റെ രണ്ടു ഭാഗങ്ങളിൽ നിന്നും ആരംഭിച്ച പഥസഞ്ചലനം മറൈൻ ഗ്രൗണ്ടിൽ സംഗമിച്ചു. മഹാനഗർ കാര്യവാഹ് വി എസ് രമേഷ് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം അധ്യക്ഷൻ ജസ്റ്റിസ് എം രാമചന്ദ്രൻ, എറണാകുളം വിഭാഗ് സംഘചാലക് എം എ വാസുദേവൻ, കൊച്ചി മഹാനഗരം സംഘചാലക് അഡ്വ. പി വിജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

Tags: #RSS ResolutionsRSS100RSS100_KeralaRSS#rss#UltimateGoalOfRSS
ShareTweetSendShareShare

Latest from this Category

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

ധര്‍മത്തെയും സംസ്‌കാരത്തെയും തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ രൂക്ഷം: വത്സന്‍ തില്ലങ്കേരി

കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം പിടിമുറുക്കുന്നു: ശശികല ടീച്ചര്‍

‘വന്ദേമാതരം’ ആലപിച്ചതിലെ മുഹമ്മദ് റിയാസിന്റെ ആശങ്ക വിഘടനവാദ മനോഭാവത്തിന്റെ പ്രതിഫലനം: എബിവിപി

ദേശീയ സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഹിന്ദുത്വം തന്നെയാണ് സനാതനധര്‍മം: കെ.പി. രാധാകൃഷ്ണന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

ധര്‍മത്തെയും സംസ്‌കാരത്തെയും തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ രൂക്ഷം: വത്സന്‍ തില്ലങ്കേരി

കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം പിടിമുറുക്കുന്നു: ശശികല ടീച്ചര്‍

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോർഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

രാഷ്ട്ര സേവിക സമിതി പ്രബോധ് വര്‍ഗ് ആരംഭിച്ചു

‘വന്ദേമാതരം’ ആലപിച്ചതിലെ മുഹമ്മദ് റിയാസിന്റെ ആശങ്ക വിഘടനവാദ മനോഭാവത്തിന്റെ പ്രതിഫലനം: എബിവിപി

ദേശീയ സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഒഴിവാക്കണം : കിസാന്‍ സംഘ്

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies