VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വഖഫ് ഭീകരത പടരുന്നു: വയനാട്ടില്‍ അവകാശം ഉന്നയിച്ച് നോട്ടീസ്

VSK Desk by VSK Desk
11 November, 2024
in കേരളം
ShareTweetSendTelegram

ചാവക്കാട്(മാനന്തവാടി): മുനമ്പത്തെ വഖഫ് ഭീകരതക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും കണ്ടില്ലെന്ന് നടിച്ച് പിണറായി സര്‍ക്കാര്‍. ഇതിനിടയിലും വഖഫ് ഭീകരത തുടരുകയാണ് വയനാട്ടിലും ചാവക്കാടും കയ്യേറ്റ നടപടികളുമായി ഭീഷണി മുഴക്കുകയാണ്.

തലപ്പുഴയിലെ 5.77 ഏക്കര്‍ ഭൂമി വഖഫിന്റെതെന്ന് കാട്ടി ഭൂമി ഉടമക്ക് നോട്ടീസ്. പുതിയിടം ആലക്കണ്ടിയില്‍ രവിക്കും സമീപവാസികളായ ഉടമകള്‍ക്കുമാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

ഇവര്‍ കാലങ്ങളായി താമസിച്ചു വരുന്ന സ്ഥലം തലപ്പുഴ ഹയാത്തുള്‍ ജുമാ അത്ത് പള്ളിയുടെതാണെന്നാണ് വഖഫ് അവകാശപ്പെടുന്നത്. ഉടന്‍ മറുപടി നല്‍കിയില്ലെങ്കില്‍ മറ്റ് നിയമ നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. നോട്ടീസ് ലഭിച്ചതോടെ പിറന്നുവീണ മണ്ണില്‍ നിന്ന് കുടിയിറങ്ങേണ്ടി വരുമോയെന്ന ഭീതിയിലാണ് ഇവര്‍. പത്തിലധികം കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. 1966ല്‍ വിലക്ക് വാങ്ങിയ ഭൂമി വരെ ഇതില്‍പ്പെടുന്നുണ്ട്.

വഖഫ് ഭീകരത ഉയര്‍ത്തുന്ന ആശങ്ക ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലാണ് ഈ കുടിയിറക്കല്‍ ഭീഷണിയും. ഭീതിയിലാണെങ്കിലും തങ്ങളുടെ മണ്ണില്‍ നിന്ന് മരിക്കേണ്ടി വന്നാലും ഇറങ്ങില്ല എന്നാണ് ഈ കുടുംബങ്ങള്‍ പറയുന്നത്. വിവരം പുറത്തറിഞ്ഞതോടെ പ്രദേശിക സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് വരെ പ്രശ്‌നമുണ്ടാക്കരുതെന്ന് പറഞ്ഞ് ഈ കുടുംബങ്ങളെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

അതിനിടെ ചാവക്കാട് മകളുടെ വിവാഹത്തിന് വേണ്ടി ബാങ്ക് വായ്പയെടുക്കുന്നതിനാവശ്യമായ രേഖകള്‍ ശരിയാക്കുന്നതിന് മണത്തല വില്ലേജ് ഓഫീസില്‍ പോയപ്പോഴാണ് തന്റെ ആകെയുള്ള 10 സെന്റ് ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ച് നോട്ടിസ് നല്കിയ വിവരം വലിയകത്ത് ഹനീഫ അറിയുന്നത്. വസ്തു ക്രയവിക്രയത്തിനാവശ്യമായ ആര്‍ഒആര്‍ സര്‍ട്ടിഫിക്കറ്റോ, കൈവശാവകാശ സര്‍ട്ടിഫിക്കറ്റോ നല്കരുതെന്നാണ് വഖഫ് ബോര്‍ഡില്‍ നിന്നും മണത്തല വില്ലേജ് ഓഫീസിലേക്ക് നോട്ടിസ് വന്നത്.

ഹനീഫ മാത്രമല്ല ആറ് സര്‍വ്വേ നമ്പറുകളിലായി പതിനേഴ് ഏക്കര്‍ ഭൂമിയില്‍ താമസിക്കുന്ന ഇരുനൂറിലധികം കുടുംബങ്ങളാണ് മണത്തല വില്ലേജില്‍ വഖഫ് ബോര്‍ഡില്‍ നിന്നും കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. നൂറ് വര്‍ഷത്തിലധികമായി താമസിക്കുന്ന പരമ്പരാഗത സ്വത്തുക്കളിലും വില കൊടുത്ത് വാങ്ങിച്ചവയിലും പട്ടയം ലഭിച്ച വസ്തുക്കളിലും വഖഫ് അവകാശമുന്നയിച്ചതിലെ ഭീകരതയില്‍ പകച്ചിരിക്കുകയാണ് മണത്തല നിവാസികള്‍.

ചാവക്കാട് നഗരസഭ ഇരുപതാം വാര്‍ഡില്‍ മണത്തല പള്ളിയുടെ പുറകിലുള്ള സ്ഥലത്താണ് വഖഫ് ബോര്‍ഡ് അതിക്രമം. സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കിയെങ്കിലും യാതൊരു അനുകൂല പ്രതികരണവും ഉണ്ടായിട്ടില്ല. ചാവക്കാട് മണത്തല നിവാസികളുടെ ഈ അവസ്ഥ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ബിജെപി നേതാവ് അന്‍മോല്‍ മോത്തി പറഞ്ഞു.

ShareTweetSendShareShare

Latest from this Category

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭ സമാപിച്ചു

സാഹിത്യകാരന്മാര്‍ക്കിടയിലെ പൊക്കമുള്ള സാഹിത്യകാരനായിരുന്നു കുഞ്ഞുണ്ണി മാഷ്: മോഹനന്‍ കുന്നുമ്മല്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies