VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പഴശ്ശി വീരാഹൂതി ദിനാചരണം: ദേശസ്‌നേഹം ഇഷ്ടപ്പെടാത്തവരുടെ മനസ്സ് ശുദ്ധീകരിക്കണം: പി.എന്‍. ഈശ്വരന്‍

VSK Desk by VSK Desk
1 December, 2024
in കേരളം
ShareTweetSendTelegram

മാനന്തവാടി: ദേശസ്‌നേഹമെന്ന വികാരം ഇഷ്ടപ്പെടാത്ത ഒരു വിഭാഗം നാട്ടില്‍ വളര്‍ന്നു വരുന്നുണ്ടെന്നും ഇത്തരം മനോഭാവമുള്ളവരുടെ മനസ് ശുദ്ധീകരിക്കാന്‍ ദേശസ്‌നേഹികള്‍ തയാറാകണമെന്നും ആര്‍എസ്എസ് ഉത്തരകേരള പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ പറഞ്ഞു. മാനന്തവാടിയില്‍ 219-ാമത് പഴശ്ശി വീരാഹൂതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശസ്‌നേഹത്തെ അവഗണിക്കുന്നവരുടെ ഉള്ളില്‍ ദേശസ്‌നേഹത്തിന്റെ പ്രവാഹമുണ്ടാക്കാനാണ് പഴശ്ശി രാജയുടെയും തലക്കര ചന്തുവിന്റെയും എടച്ചന കുങ്കന്റെയും വീര കഥകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതും അനുസ്മരണ സമ്മേളനങ്ങളും സംഘടിപ്പിക്കുന്നത്. പഴശ്ശിരാജ സ്വന്തം സാമ്രാജ്യം വിപുലമാക്കാനല്ല യുദ്ധം ചെയ്തത്. ബ്രിട്ടീഷുകാരും ഹൈദ്രാലിയും രാജ്യത്തെ സാധാരണക്കാരില്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം കുറക്കുന്നതിനാണ്. പഴശ്ശിയുടെ കീഴില്‍ ജനതയ്‌ക്ക് മാനസിക പരിവര്‍ത്തനം വന്നിരുന്നു. പിന്നീട് ഈ ജനതയ്‌ക്ക് ഒരു കീഴടങ്ങല്‍ ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ ജനങ്ങളുടെ ജീവിത ശൈലി മാറ്റി മറിച്ച ശേഷമാണ് പഴശ്ശിരാജ ജീവന്‍ വെടിഞ്ഞത്.

സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞെങ്കിലും നമ്മുടെ സ്വാതന്ത്ര്യം പൂര്‍ണ്ണമായി സംരക്ഷിക്കപ്പെടണമെങ്കില്‍ രാജ്യത്തിലെ ഒരോ മനുഷ്യരിലും ദേശസ്‌നേഹം ഉടലെടുക്കണം. നിസ്വാര്‍ത്ഥനായി സമാജത്തിനായി പ്രവര്‍ത്തിക്കണമെങ്കില്‍ ദേശസ്‌നേഹ വികാരം മനസിലുണ്ടാകണം. കാപട്യത്തിന്റെ ചരിത്രം പ്രചരിപ്പിക്കാനായുള്ള പരിശ്രമവും നാട്ടില്‍ പലഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട് ഇതിനെ ചെറുക്കണ്ടതും അവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാഗത സംഘം ചെയര്‍മാന്‍ വി.എം. ശ്രീവത്സന്‍ അധ്യക്ഷത വഹിച്ചു. വയനാട് പൈതൃക സംരക്ഷണ കര്‍മ്മ സമിതി സെക്രട്ടറി വി.കെ. സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വനമിത്ര പുരസ്‌കാരം വനവാസി വികാസ കേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമന് സംസ്ഥാന അധ്യാക്ഷന്‍ രാധാകൃഷ്ണ നായ്ക് സമര്‍പ്പിച്ചു. സഞ്ചാര സാഹിത്യകാരന്‍ ബിജുപോള്‍ കാരക്കാമല, ക്രിക്കറ്റ് താരം മിന്നുമണി എന്നിവരെ ആദരിച്ചു. മിന്നുമണിക്കായി അമ്മ ആദരവ് ഏറ്റുവാങ്ങി. ദേശീയ കായിക താരം ഹണി ഹരികൃഷ്ണന്‍, മിസ് വയനാട് അശ്വതി ബാലന്‍, അനശ്വര രാജന്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. എം.വി. രാജേന്ദ്ര പ്രസാദ്, എം. വിനോദ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShare

Latest from this Category

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies