തൃശ്ശൂർ: ദേശീയ സേവാഭാരതി കേരളത്തിന്റെ ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം ജൂലൈ 6 നു നടക്കും. കോട്ടയം ഒഴികെയുള്ള 13 ജില്ലകളിൽ ഒരേ ദിവസമാണ് വാർഷിക പൊതുയോഗം നടക്കുന്നത്. ആരോഗ്യ സർവ്വകലാശാല പ്രൊ. വി.സി ഡോ. സി.പി വിജയൻ, റിട്ട. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ ഡോ. ജേക്കബ് തോമസ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ, കൊച്ചിൻ ഷിപ്പിയാർഡ് എം. ഡി മധു എസ് നായർ, പദ്മശ്രീ പെരുവനം കുട്ടൻ മാരാർ, കേരള സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ് എന്നിവർ വിവിധ ജില്ലകളിലായി വാർഷിക പൊതുയോഗങ്ങളുടെ ഉത്ഘാടനം നിർവ്വഹിക്കും. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന കാര്യകർത്താക്കളായ എ. ഗോപാലകൃഷ്ണൻ, പി ആർ ശശിധരൻ , പി. എൻ. ഈശ്വരൻ, കെ. പി രാധാകൃഷ്ണൻ എന്നിവർ സേവാ സന്ദേശം നൽകുന്നതിനായി യോഗത്തിൽ പങ്കെടുക്കും. 2025 – 26 വർഷത്തേക്കുള്ള ഭാരവാഹികളെ പൊതുയോഗത്തിൽ പ്രഖ്യാപിക്കും.
Discussion about this post