VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ലോകത്തിന്റെ സുസ്ഥിരവും സന്തുലിതവുമായ വികാസം ഗീതയിലൂടെ മാത്രം: ഡോ. കൃഷ്ണഗോപാല്‍

VSK Desk by VSK Desk
1 September, 2025
in കേരളം
ഭഗവദ്ഗീതാ സ്വാദ്ധ്യായസമിതിയുടെ ആഭിമുഖ്യത്തില്‍ കാലടി ശ്രീശാരദാ സൈനിക് സ്‌കൂളില്‍ നടന്ന ഗീതായനം ദേശീയ സെമിനാര്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.സി. സുധീര്‍ബാബു, ആര്‍. സഞ്ജയന്‍, പ്രൊഫ. കെ. ശിവപ്രസാദ്, സ്വാമി ബ്രഹ്‌മപരാനന്ദ, ഡോ. അര്‍ച്ചന ശ്രീനിവാസ് സമീപം.

ഭഗവദ്ഗീതാ സ്വാദ്ധ്യായസമിതിയുടെ ആഭിമുഖ്യത്തില്‍ കാലടി ശ്രീശാരദാ സൈനിക് സ്‌കൂളില്‍ നടന്ന ഗീതായനം ദേശീയ സെമിനാര്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.സി. സുധീര്‍ബാബു, ആര്‍. സഞ്ജയന്‍, പ്രൊഫ. കെ. ശിവപ്രസാദ്, സ്വാമി ബ്രഹ്‌മപരാനന്ദ, ഡോ. അര്‍ച്ചന ശ്രീനിവാസ് സമീപം.

Share
Tweet
SendTelegram

കാലടി: ഭഗവദ്ഗീതയുടെ സമഭാവനാദര്‍ശനമാണ് ഭാരതത്തിന്റെ ദര്‍ശനമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. ഗീതായനം ദേശീയ സെമിനാര്‍ കാലടി ശ്രീശാരദാ സൈനിക് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകരാഷ്ട്രങ്ങള്‍ ഭൗതികവളര്‍ച്ചയെ മാത്രം ആസ്പദമാക്കി മുന്നേറുമ്പോള്‍ ലോകമെങ്ങും അശാന്തിയാണ് വളരുന്നത്. ഗീതയിലെ അര്‍ജ്ജുനനെപ്പോലെ ഇതികര്‍ത്തവ്യതാമൂഢമായി അശാന്തമായി ഇരിക്കുന്ന സമൂഹത്തെയാണ് ഇന്നെവിടെയും കാണുന്നത്. ഗീതയിലൂടെ ഭഗവാന്‍ അര്‍ജ്ജുനന് ഉപദേശിച്ച സമഗ്രമായ അദ്ധ്യാത്മവിദ്യയൊന്നു മാത്രമാണ് സമസ്ത ലോകത്തിന്റെയും സുസ്ഥിരവും സന്തുലിതവുമായ വികാസത്തിന് ഉപയോഗപ്രദമാകുന്നത്.ഭഗവദ്ഗീതയിലെ ഓരോ ശ്ലോകവും ആദ്ധ്യാത്മികവിദ്യയുടെ ഉപദേശങ്ങളാണ്. ഭാരത്തിനുള്ളതും മറ്റ് സമ്പന്നരാഷ്ട്രങ്ങള്‍ക്കില്ലാത്തതും ഇതേ ആദ്ധ്യാത്മികവിദ്യയാണ്. ‘ഈശ്വരഃ സര്‍വ്വഭൂതാനാം ഹൃദ്ദേശേര്‍ജ്ജുന തിഷ്ഠതി’ എന്നു പഠിപ്പിക്കുന്ന ആദ്ധ്യാത്മികവിദ്യയ്ക്ക് ലോകമെങ്ങും പ്രചാരം സിദ്ധിക്കുന്ന കാലമായിരിക്കുന്നുവെന്നും കൃഷ്ണഗോപാല്‍ പറഞ്ഞു.

സെമിനാറില്‍ എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. ഗീതയ്ക്ക് അന്താരാഷ്ട്ര പ്രസക്തി ഏറി വരികയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വത്തിക്കാനില്‍ പോപ്പിനെ സന്ദര്‍ശിച്ച കേരളത്തിന്റെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ പോപ്പിന് സമര്‍പ്പിച്ചതും ഭഗവദ്ഗീതയായിരുന്നു. കാലത്തിനും രാഷ്ട്രീയത്തിനും അതീതമായി ഗീത ഭാരതത്തിന്റെ ആദ്ധ്യാത്മികതയുടെ പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ആമുഖപ്രഭാഷണം നടത്തി. ലോകം ഭാരതത്തിന്റെ തത്ത്വശാസ്ത്രത്തെ സ്വീകരിക്കുന്ന കാലമുണ്ടാകുമെന്നും അതിലേക്കുള്ള ഉണര്‍വ്വാണ് ഗീതാപ്രചാരണ പദ്ധതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2026 ല്‍ തിരുവന്തപുരത്ത് വെച്ച് അന്താരാഷ്ട്ര ഗീതാ സെമിനാര്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം ആചാര്യന്‍ സ്വാമി ബ്രഹ്‌മപരാനന്ദ സംസാരിച്ചു. ത്യാഗം പഠിപ്പിക്കുന്ന പുസ്തകമാണ് ഗീതയെന്നും വരാന്‍ പോകുന്ന യുഗത്തിന് ആശയങ്ങളുടെ ഒടുങ്ങാത്ത കലവറയായ ഗീത വഴികാട്ടിയായിരിക്കണമെന്ന് സ്വാമി പറഞ്ഞു.

ഭാരതീയ വിചാരകേന്ദ്രം പൊതു കാര്യദര്‍ശി. കെ.സി.സുധീര്‍ബാബു സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഡോ. അര്‍ച്ചന ശ്രീനിവാസ് നന്ദിയും പറഞ്ഞു.ഭഗവദ്ഗീതാദര്‍ശനത്തിന്റെ പ്രചരണാര്‍ത്ഥം പി. പരമേശ്വര്‍ജി നേതൃത്വം നല്‍കി ഭഗവദ്ഗീതാ സ്വാദ്ധ്യായസമിതിയുടെ ആഭിമുഖ്യത്തില്‍ 2000 ല്‍ തിരുവനന്തപുരത്ത് നടന്ന അന്തര്‍ദേശീയ ഗീതാ സെമിനാറിന്റെ 25-ാം വാര്‍ഷികമായ രജതജയന്തി ആഘോഷങ്ങള്‍ക്കാണ് ശ്രീശങ്കരന്റെ ജന്മഭൂമിയായ കാലടിയില്‍ വര്‍ണ്ണാഭമായ തുടക്കമായത്. ഇതോടെ 2026 ഡിസംബര്‍ വരെ സംസ്ഥാനവ്യാപകമായി നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് അദ്വൈതഭൂമിയില്‍ ആരംഭം കുറിച്ചു.

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies