VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട) എന്‍.നഗരേഷ്

VSK Desk by VSK Desk
1 May, 2026
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: വൈവിധ്യങ്ങള്‍ക്കിടയിലും മനുഷ്യരെ ഏകരായി കാണാനും അവരോട് നീതി പുലര്‍ത്താനും കഴിയുന്ന മഹത്തായ മാനവികത ഇന്ന് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി റിട്ട. ഹൈക്കോടതി ജസ്റ്റിസ് എന്‍. നഗരേഷ് പറഞ്ഞു. ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന 16-ാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവികത എന്നത് മനുഷ്യനെ ഒന്നായി കാണുകയും സ്‌നേഹിക്കുകയും ചെയ്യുക എന്നതാണ്. എന്നാല്‍ ഇന്ന് കലുഷിതമായ ലോകത്ത് മാനവികതയുടെ പ്രസക്തി നഷ്ടപ്പെടുന്നു. യജുര്‍വേദത്തില്‍ നിന്നാണ് മാനവികത ഉരുത്തിരിഞ്ഞത്, എന്നാല്‍ പലരും ഇന്ന് പ്രചരിപ്പിക്കുന്നത് അവിശ്വാസമായാണ്. മനുഷ്യനെ ഇതര ജീവജാലങ്ങളില്‍ നിന്ന് വ്യതിരിക്തമാക്കുന്ന കേവലം ശാരീരിക സവിശേഷതകള്‍ക്കപ്പുറം ഉന്നതങ്ങളായ അനേകം മൂല്യങ്ങള്‍ അത് ഉള്‍ക്കൊള്ളുന്നു. മതം, സാമൂഹികം, സാംസ്‌കാരികം, സാമ്പത്തികം, രാഷ്‌ട്രീയം തുടങ്ങി മനുഷ്യന്‍ ഇടപെടുന്ന സകല മേഖലകളിലും അത് പ്രകടമാകുമ്പോഴാണ് മാനവികത അര്‍ത്ഥപൂര്‍ണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ഷ സംസ്‌കാരം സനാതനമാണ്. ഇതിന് ഒരിക്കലും തകര്‍ച്ചയുണ്ടാകില്ല. ലോകം ഹിന്ദു ദര്‍ശനങ്ങളെ ഏറ്റെടുക്കണമെന്നും നഗരേഷ് പറഞ്ഞു.

ഹിന്ദുക്കള്‍ സംഘടിതരാകണമെന്ന് മനസിലാക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നതെന്ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പറഞ്ഞു. അസംഘടിതരും ബലഹീനരുമായി തുടരുക എന്നത് ദുഷ്ടന്മാരുടെ ക്രൂരതകളെ ക്ഷണിച്ചുവരുത്തുക എന്നതാണ്. ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹം ഇത് മനസിലാക്കണം. ഹിന്ദുക്കള്‍ ഐക്യത്തോടെ നിലകൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സനാതന ധര്‍മത്തെ കടന്നാക്രമിക്കുന്നവരില്‍ നിന്നും രക്ഷിക്കുന്നവരാകണം ഹിന്ദുക്കളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. ശാസ്തമംഗലം എസ്. അജിത്ത്കുമാര്‍ അധ്യക്ഷനായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, മുന്‍ കൗണ്‍സിലര്‍ പി. അശോക് കുമാര്‍, ഹിന്ദുധര്‍മ്മ പരിഷത്ത് ചെയര്‍മാന്‍ ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹിന്ദുധര്‍മ്മ പരിഷത്ത് പ്രസിഡന്റ് എം ഗോപാല്‍ സ്വാഗതവും കെ. പി. സാജു നന്ദിയും പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ നടന്ന വിളംബര രഥഘോഷയാത്രയില്‍ കേരളീയ വേഷം ധരിച്ച സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ വടക്കേ കൊട്ടാരത്തില്‍ നിന്ന് ആരംഭിച്ച് പഴവങ്ങാടി മഹാഗണപതി ക്ഷേത്രം, തെക്കേകൊട്ടാരം വഴി ഘോഷയാത്ര പ്രിയദര്‍ശിനി ഹാളില്‍ സമാപിച്ചു.

ShareTweetSendShareShare

Latest from this Category

ശ്രീനാരായണഗുരുവിനെക്കുറിച്ച് ഇനിയും പഠനങ്ങൾ വേണം: അഡ്വ. അനിൽ ഐക്കര

നാരദ ജയന്തി മാധ്യമ പുരസ്‌കാരം: ബിജു പുളിക്കനും ഷിനോജും വിജയികൾ

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

എസ്. വിജയമോഹനൻ നായർ അന്തരിച്ചു

നിതിൻ രാജിൻ്റെ മരണം: ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണം – ഹിന്ദു ഐക്യവേദി

കുട്ടികൾക്ക് മാതാപിതാക്കൾ മികച്ച മാതൃകകളാകണം: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട) എന്‍.നഗരേഷ്

ശ്രീനാരായണഗുരുവിനെക്കുറിച്ച് ഇനിയും പഠനങ്ങൾ വേണം: അഡ്വ. അനിൽ ഐക്കര

നാരദ ജയന്തി മാധ്യമ പുരസ്‌കാരം: ബിജു പുളിക്കനും ഷിനോജും വിജയികൾ

ഏകല്‍ അദ്ധ്യാപക സംഗമം: സര്‍സംഘചാലക് പങ്കെടുക്കും

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തിൽ ധർമ്മധ്വജമുയർന്നു; മഹാന്മാരെ ജാതിയുടെ പേരിൽ വിഭജിക്കുന്നവർ മഹാപാപികൾ: യോഗി ആദിത്യനാഥ്

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies