കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ആക്രമസമരങ്ങളെ പിന്തുണയ്ക്കില്ലെന്ന് എബിവിപി. സി ജെ പി സമരരീതി അഭിലഷണീയമല്ലെന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി വിരേന്ദ്ര സിംഗ് സോളങ്കി വാർത്താ സമ്മേളത്തിൽ പറഞ്ഞു.
നീറ്റ് വിഷയത്തിൽ വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് സഘടന എതിരല്ല. എന്നാൽ സിജെപി യുടെ നേതൃത്വത്തിൽ നടന്നതുപോലുള്ള അക്രമ സമരങ്ങളെ പിന്തുണയ്ക്കാനാകില്ല. ദൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റുകൾ ഉപയോഗിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്നും വിരേന്ദ്ര സിങ് സോളങ്കി കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണമെന്ന ആവശ്യം ആദ്യമുയർത്തിയത് എബിവിപിയാണ്.
പി എം ശ്രീ കേരളത്തിൽ അതിവേഗം നടപ്പിലാക്കണം. എന്നാൽ രാഷ്‌ട്രീയ ഗിമിക്കുകൾക്കാണ് ഇടതു വലതുസർക്കാരുകൾ ശ്രമിച്ചത് പിഎം ശ്രീയെന്ന പേരാണ് യുഡിഎഫ് സർക്കാരിൻ്റെ പ്രശ്‌നമെന്നും എബിവിപി കുറ്റപ്പെടുത്തി.
ദേശീയ വിദ്യാഭ്യാസ നയം ഇങ്ങനെ ഒരോ സംസ്ഥാനങ്ങളും നടപ്പിലാക്കുന്നുവെന്നത് എബിവിപി വീക്ഷിക്കുകയാണ്. കേന്ദ്ര വർക്കിങ് കമ്മിറ്റിയിൽ എൻഇപിയും ചർച്ചയാകുമെന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി ശ്രാവൺ ബി. രാജ് പറഞ്ഞു.
സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ, ദേശീയ നിർവാഹക സമിതിയംഗം കല്യാണി ചന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.













Discussion about this post