കൊച്ചി: 2018 മുതൽ കേരളത്തിൻ്റെ സാമൂഹ്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന വിശ്വസേവാഭാരതിയുടെ നേതൃത്വത്തിൽ സേവനമേഖലയിൽ പ്രവർത്തിക്കുന്ന പ്രവർത്തകയുടെയും അഭ്യൂദയകാംഷികളുടെയും ഒത്തുചേരൽ സേവാ കുഭ് ആഗസ്റ്റ് 23 ന് ഞായർ രാവിലെ 10 മുതൽ എളമക്കര മാധവനിവാസ് സ്വർഗ്ഗീയമാധവ്ജി മന്ദിരത്തിൽ വച്ച് നടത്തുന്നു. വിദ്യാഭ്യാസമേഖലയിലെ പ്രവർത്തനം. തലചായ്ക്കാൻ ഒരിടം പദ്ധതി. ഡയാലിസീസ് സെറ്ററുകൾ. ക്യാൻസർ രോഗികൾക്ക് മരുന്നു നൽകുന്ന പ്രവർത്തനം. വനവാസി മേഖലയിൽ കുടിവെള്ള പദ്ധതി നടപ്പാക്കൽ തുടങ്ങിയ സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്ന വ്യക്തികളെയും മേഖലകളെയും മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ വിശ്വസേവാഭാരതി പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നു.
സേവാകുംഭ് 2026 ഓഗസ്റ്റ് 23 ഞായറാഴ്ച്ച രാവിലെ 11 മണിമുതൽ ഉച്ചക്ക് 1.30 വരെ മാധവനിവാസ് മാധവ്ജി മന്ദിരത്തിൽ വച്ച് നടത്തുന്നപരിപാടയിൽ. ശ്രീ വിഷ്ണുപ്രസാദ് ബി മേനോൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ശ്രീ മധു എസ് നായർ റിട്ട് : സിഎംഡി കൊച്ചിൻ ഷിപ്പിയാഡ് ഉദ്ഘടാനം നിർവഹിക്കും പ്രസ്തുത പരിപാടിയിൽ ശ്രീ എസ് സുദർശൻ പ്രാന്തപ്രചാക് ദക്ഷിണ കേരളം സേവാസന്ദേശം നൽകുന്നു. ശ്രീ അഡ്വ : സുമോദ് ശ്രീ പ്രതാപ് ദിവാകരൻ പിള്ള ശ്രീ എ ആർ മോഹനൻ, ശ്രീ എ വിനോദ് ശ്രീ പി എസ് സുരേഷ് ബാബു തുടങ്ങി പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി പ്രതാപ് ദിവാകരൻ പിള്ള വാർത്താക്കുറിപ്പിൽ അറിയിച്ചു.
















