VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

ആര്‍എസ്എസ് പ്രതിനിധി സഭയ്ക്ക് കര്‍ണാവതിയില്‍ തുടക്കം

VSK Desk by VSK Desk
11 March, 2022
in സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

അഹമ്മദാബാദ്: ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് കര്‍ണാവതിയില്‍ തുടക്കമായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ ഭാരത മാതാവിന്റെ ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന ചെയ്ത് സഭയ്ക്ക് തുടക്കം കുറിച്ചു. കര്‍ണാവതി തീര്‍ത്ഥധാം പ്രേരണാ പീഠത്തിലെ ശ്രീ നിഷ്‌കളങ്കനാരായണ സത്സംഗ ഹാളില്‍ മൂന്ന് ദിവസത്തെ പ്രതിനിധി സഭ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 1248 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.  സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം, 2025ല്‍ ആര്‍എസ്എസ് സ്ഥാപനത്തിന്റെ നൂറാം വര്‍ഷം എന്നിവ മുന്‍നിര്‍ത്തിയുള്ള പരിപാടികള്‍ക്ക് യോഗം അന്തിമ രൂപം നല്കും.

സംഘ ശതാബ്ദിയുടെ ഭാഗമായി 55,000 സ്ഥലങ്ങളില്‍ ഒരു ലക്ഷം പ്രവര്‍ത്തന കേന്ദ്രങ്ങള്‍ എന്നതാണ് ലക്ഷ്യം. ഇതിനായി ഓരോ സംസ്ഥാനവും പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് സംഗ്രഹിച്ച് ദേശീയതല കര്‍മ പദ്ധതി ആവിഷ്‌കരിക്കും. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇതിനായി മൂന്ന് വര്‍ഷത്തെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. പ്രവര്‍ത്തന വികാസത്തിനായി പൂര്‍ണ സമയ പ്രവര്‍ത്തകരെ സജ്ജരാക്കുന്നുണ്ട്.

സമകാലിക വിഷയങ്ങളടക്കമുള്ള പ്രമേയങ്ങള്‍ സഭയില്‍ അവതരിപ്പിക്കും. സ്വാവലംബിത ഗ്രാമങ്ങളിലൂടെ ആത്മനിര്‍ഭര ഭാരതത്തിലേക്കുള്ള പ്രയാണത്തിനനുകൂലമായ വിവിധ പദ്ധതികള്‍ രാജ്യത്താകമാനം നടക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം, കുടുംബ പ്രബോധനം തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടാകും.

വിസ്മരിക്കപ്പെട്ട സ്വാതന്ത്ര്യസമര പോരാളികള്‍, പോരാട്ട കേന്ദ്രങ്ങള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ച് പ്രജ്ഞാപ്രവാഹ്, ഇതിഹാസ സങ്കലന സമിതി എന്നിവയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും പ്രചാരണ പരിപാടികളും നടക്കും. കേരളത്തില്‍ നിന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍, പ്രാന്ത സംഘചാലക് അഡ്വ. കെ. ബലറാം, പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ എന്നിവരടക്കം 50 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.36 വിവിധ ക്ഷേത്ര സംഘടനകളുടെ ദേശീയ സംഘടനാ സെക്രട്ടറിമാരും പ്രതിനിധി സഭയില്‍ പങ്കെടുക്കുന്നു.

Share7TweetSendShareShare

Latest from this Category

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം:  ഡോ. മോഹന്‍ ഭാഗവത്

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

ഗണവേഷം സംഘടനാ സമര്‍പ്പണത്തിന്റെ അടയാളം: വി. ശാന്തകുമാരി

നാഗ്പൂർ മഹാനഗർ ഘോഷ് കാര്യാലയം ഉദ്‌ഘാടനം ചെയ്തു

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവര്‍ഗുകള്‍ സമാപിച്ചു

കുടുംബ സങ്കൽപ്പത്തിലാണ് ഭാരത സംസ്കൃതിയുടെ നിലനിൽപ്പ് : പ്രൊഫ.രവീന്ദ്ര ജോഷി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആദ്യ ‘സൗരക്ഷിക പഞ്ചമി’ പുരസ്‌കാരം അനീഷ് അയിലത്തിന്

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍

സാര്‍ത്ഥക, സ്വാഭിമാന ഭാരതത്തിന്റെ പതിനൊന്നു വര്‍ഷങ്ങള്‍..

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഭാരതത്തോട് ഐക്യപ്പെടാത്തവർക്ക് ഭാരതാംബയുടെ ചിത്രത്തോട് ഐക്യപ്പെടാൻ സാധിക്കില്ല : എബിവിപി

ഭാരതത്തിന്റെ ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാൻ തായ്‌വാൻ

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: ആശാ ഭോസ്ലെ

PM visits Chenab bridge, in Jammu and Kashmir on June 06, 2025.

ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies