VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സേവന വാര്‍ത്തകള്‍

മഹാശുചീകരണ യജ്ഞം: തകര്‍ന്ന നാടിന് പാലമായി സേവാഭാരതി

VSK Desk by VSK Desk
25 October, 2021
in സേവന വാര്‍ത്തകള്‍
Share
Tweet
SendTelegram

കോട്ടയം: അവിടെ ആരുമെത്തുമായിരുന്നില്ല സേവാഭാരതിയല്ലാതെ.. ഉരുള്‍പൊട്ടലില്‍ സര്‍വം നശിച്ച കൊക്കയാറിലും സമീപപ്രദേശങ്ങളിലും ഒറ്റ ദിവസം കൊണ്ട് പഴയജീവിതം തിരികെനല്‍കുവാനുള്ള പരിശ്രമത്തിലായിരുന്നു ആയിരത്തോളം വരുന്ന സേവാഭാരതിപ്രവര്‍ത്തകര്‍. അവര്‍ കൊക്കയാര്‍ പാലത്തിന് പകരം അഞ്ചടി വീതിയില്‍ പന്ത്രണ്ട് മീറ്റര്‍ നീളത്തില്‍ പുതിയ പാലം നിര്‍മ്മിച്ചു. തകര്‍ന്ന കൊടുങ്ങ പാലത്തിന് പകരം ആറ്റുതീരത്ത് സമാന്തരപാത തീര്‍ത്തു. വെമ്പിളിയില്‍ ദേവീക്ഷേത്രവും എസ്എന്‍ഡിപി ഹാളും ശുചീകരിച്ചു. ചളിയും മണ്ണും നിറഞ്ഞ് മലിനമായിപ്പോയ നൂറോളം കിണറുകളുടെ ശുചീകരിച്ചു. ചപ്പാത്ത് പുഴയൊഴുക്കിനെ തടഞ്ഞുനിന്ന കൂറ്റന്‍ മരങ്ങള്‍ വെട്ടിമാറ്റി. കൂട്ടിക്കല്‍ ടൗണില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു. നടപ്പാതകളും ഏന്തയാര്‍ റോഡും സഞ്ചാരയോഗ്യമാക്കി. അവര്‍ സ്ത്രീകളടക്കം ആയിരത്തോളം പേരുണ്ടായിരുന്നു. ഇരുപത് സംഘങ്ങളായി തിരിഞ്ഞ് ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്ക് അവര്‍ രാവിലെ തന്നെ എത്തി. അക്ഷരാര്‍ത്ഥത്തില്‍ മഹാശുചീകരണ യജ്ഞം. വെബ്ലി, പ്ലാപ്പള്ളി, കുപ്പിപ്ലാഞ്ചോട്, മുക്കളം, ഇളംകാട്, കൊക്കയാര്‍…. ആരുമെത്താനിടയില്ലാതിരുന്ന പ്രദേശങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ അവരെത്തി.

മരം മുറിക്കുന്നതിനും മറ്റും ആധുനിക യന്ത്രങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പല സ്ഥലങ്ങളിലും അവ എത്തപ്പെടാന്‍ ബുദ്ധിമുട്ടായിരുന്നു. കരുത്തും ഇച്ഛാശക്തിയും കൊണ്ട് അവര്‍ ആ തടസ്സങ്ങളെ മറികടന്നു. മണിമലയാര്‍ സംഹാര താണ്ഡവമാടിയ തിരുവല്ല, മല്ലപ്പള്ളി മേഖലയില്‍ 1200ലേറെ പ്രവര്‍ത്തകരാണ് മഹാശുചീകരണയജ്ഞത്തില്‍  പങ്കെടുത്തത്. മല്ലപ്പള്ളി, കോട്ടാങ്ങല്‍, ആനിക്കാട്,  കല്ലൂപ്പാറ, പുറമറ്റം, ഇരവിപേരൂര്‍, കവിയൂര്‍ മേഖലകളില്‍ ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, വീടുകള്‍, കിണറുകള്‍, പൊതുനിരത്തുകള്‍  എന്നിവടങ്ങളിലായിരുന്നു ശുചീകരണം.

സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഇ.പി. കൃഷ്ണന്‍ നമ്പൂതിരി, സംഘടനാസെക്രട്ടറി എം.ടി. കിരണ്‍ കുമാര്‍, സമിതി അംഗം ഡി. പ്രസാദ്, ജില്ലാ ജനറല്‍ സെക്രട്ടറി എം. മധു, സംഘടനാസെക്രട്ടറി അരുണ്‍കുമാര്‍, ജില്ലാ സെക്രട്ടറിമാരായ കെ.ജി. രാജേഷ്, ദിനേശ് കല്ലറ, പൂഴിമേല്‍ രണരാജന്‍, ആര്‍എസ്എസ് വിഭാഗ് സേവ പ്രമുഖ് ഡി. ശശികുമാര്‍, സഹ സേവാപ്രമുഖ് ആര്‍.രാജേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവര്‍ ശുചീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share
Tweet
SendShareShare

Latest from this Category

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

മാനസികാരോഗ്യ രംഗത്ത് പുതിയ കാൽവെപ്പുമായി സേവാഭാരതി: ‘പുനർജ്ജനി’ കൗൺസിലിംഗ് പരിശീലന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

സേവാഭാരതിയുടെ കാരുണ്യത്തിന്റെ തണലിൽ വർഷ ഇനി ദീപുവിന് സ്വന്തം

സേവാഭാരതി നൈപുണ്യ വികസന കേന്ദ്രത്തിന് തറക്കല്ലിട്ടു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies