ടെഹ്‌റാന്‍: ഇറാനെ സ്വതന്ത്രമാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍റെ പ്രഖ്യാപനത്തിന് മറുപടിയുമായി ഇബ്രാഹിം റെയ്‌സി. നാല്‍പത്തി മൂന്ന് കൊല്ലം മുമ്പ് സ്വതന്ത്രമായ നാടാണിതെന്ന് ബൈഡനെ ഓര്‍മ്മിപ്പിക്കുകയാണെന്ന് ഇറാന്‍ പ്രസിഡന്റ് റെയ്‌സി പറഞ്ഞു. 1979ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ സ്വതന്ത്രമായ രാജ്യമാണിതെന്ന് ബൈഡന്‍ മറക്കണ്ടെന്ന് ഇറാന്‍ ടെലിവിഷനിലൂടെ റെയ്‌സി മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ ഇപ്പോള്‍ നടക്കുന്ന ഹിജാബ് വിരുദ്ധ സമരം രാജ്യത്തിനെതിരായ കലാപമാണെന്നും അത് അടിച്ചമര്‍ത്തുമെന്നും റെയ്‌സി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഇറാനിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാലിഫോര്‍ണിയയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ബൈഡന്‍റെ പരാമര്‍ശം.















