മികോച്ചെനി(ടാന്‍സാനിയ): കുടുംബമൂല്യങ്ങളുടെയും ധാര്‍മിക ജീവിതത്തിന്റെയും സന്ദേശം പകര്‍ന്ന് ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ ഹിന്ദുപരിവാര്‍ ശിബിരം സംഘടിപ്പിച്ചു. മിക്കോച്ചേനിയിലെ ഹിന്ദു മണ്ഡല്‍ സ്‌കൂളില്‍ നടന്ന ശിബിരത്തില്‍ 90 പേര്‍ പങ്കെടുത്തു. ‘ധര്‍മ്മേ സര്‍വം പ്രതിഷ്ഠിതം’ എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു പരിപാടികള്‍.
ദുര്‍ബല സമൂഹങ്ങളിലെ കുട്ടികളെ ചൂഷണത്തില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതില്‍ ശാഖകള്‍ എങ്ങനെ പ്രധാന പങ്ക് വഹിക്കുന്നു എന്നതിനെ കേന്ദ്രീകരിച്ച് ‘ശാഖ: പരിവര്‍ത്തനത്തിനായുള്ള നിശബ്ദ മുന്നേറ്റം എന്ന വിഷയത്തില്‍ പ്രത്യക പ്രഭാഷണം നടന്നു. വിവിധ ഹിന്ദു സംഘടനാ നേതാക്കളും മികോച്ചെനിയിലെ പൗരപ്രമുഖരും ശിബിരം സന്ദര്‍ശിച്ചു.



















Discussion about this post