നാഗ്പൂര്‍: വിനയമാണ് ശക്തിയുടെ യഥാര്‍ത്ഥ പ്രകടനമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ, മോഹന്‍ ഭാഗവത്, സുശീലമാണ് ഒരാളെ ആരാധ്യനാക്കുന്നത്. എത്ര കഴിവുണ്ടെങ്കിലും അഹന്ത സര്‍വനാശത്തിലേക്ക് നയിക്കും. രാവണന്‍ പരാജയപ്പെടാനും രാമന്‍ വിജയിക്കാനും കാരണം രണ്ടുപേരുടെയും ഉള്ളിലുള്ള ഭാവങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഗുണങ്ങളെ ആരാധിക്കണം. എല്ലാ ഗുണങ്ങളുടെയും പ്രതീകമാണ് ശ്രീരാമന്‍. ശുദ്ധമായ മനോഭാവത്തോടെയാണ് അദ്ദേഹം യുദ്ധത്തിലും പങ്കെടുത്തതെന്ന് സര്‍സംഘചാലക് പറഞ്ഞു.
നാഗ്പൂരിലെ ധമന്‍ഗാവ് മംഗൂല്‍ ദത്തില്‍ സ്ഥിതി ചെയ്യുന്ന മംഗള മാതാ ദേവസ്ഥാനില്‍ ആരാധനയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ശ്രീഗുരുജി ഗോള്‍വല്‍ക്കര്‍ എണ്‍പത്തൊന്ന് വര്‍ഷം മുമ്പ് ഇവിടം സന്ദര്‍ശിക്കുമ്പോള്‍ ഇതൊരു ചെറിയ കുടിലായിരുന്നു. എന്നാല്‍ ഇന്ന് ഗ്രാമവാസികളുടെ ഭക്തിവിശ്വാസങ്ങളുടെ ബലത്തില്‍ ഇത് സമാജത്തിനാകെ ഊര്‍ജ്ജം പകരുന്നു. ഈ കരുത്ത് സമാജത്തിന് പകരുന്നത് ദൈവികമായ ഗുണങ്ങളാണ്, സര്‍സംഘചാലക് പറഞ്ഞു.പരിപാടിയില്‍ ജില്ലാ സംഘചാലക് വിപിന്‍ കാക്കഡെ, മംഗള മാതാ ദേവസ്ഥാന്‍ സന്‍സ്ഥ അധ്യക്ഷന്‍ പ്രഭാകര്‍ ഖഞ്‌ജോഡെ എന്നിവരും പങ്കെടുത്തു.
Discussion about this post