അബര്‍ഫെല്‍ഡി(സ്‌കോട്ട്‌ലന്‍ഡ്): ശ്രീരാമന്‍ എന്ന വിഷയത്തെ മുന്‍നിര്‍ത്തി സ്‌കോട്ട്‌ലന്‍ഡിലെ അബര്‍ഫെല്‍ഡിയില്‍ ഹിന്ദു സ്വയംസേവക സംഘ് മുന്ന് ദിവസത്തെ ശിബിരം സംഘടിപ്പിച്ചു. അബര്‍ഡീന്‍, ഡണ്ടി, എഡിന്‍ബര്‍ഗ്, ഗ്ലാസ്ഗോ എന്നിവിടങ്ങളില്‍ നിന്നുള്ള 140ല്‍ അധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു. സമാപനപരിപാടിയില്‍ ബിട്ടീഷ് സായുധ സേനയിലെ റിട്ട. ലഫ്റ്റനന്റ് കേണല്‍ മാര്‍ക്ക് ഓണ്‍സ്ലോ മുഖ്യാതിഥിയായി. വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷന്‍ അലോക് കുമാര്‍, എച്ച്എസ്എസ് നോര്‍ത്ത് ഈസ്റ്റ് സ്‌കോട്ട്‌ലന്‍ഡ് സംഘചാലക് രജനികാന്ത് പാര്‍മര്‍, വിശ്വ വിഭാഗ് സഹസംയോജക് ഡോ. രാം വൈദ്യ എന്നിവര്‍ പങ്കെടുത്തു. പരിപാടിയില്‍ ഹിന്ദു ഇന്‍ സ്‌കോട്ട്‌ലന്‍ഡ് – ദെന്‍ ആന്‍ഡ് നൗ എന്ന പുസ്തകം പ്രകാശനം ചെയ്തു.
ജപ്പാനിലെ ചിബയില്‍ എച്ച്എസ്എസ് ജപ്പാന്‍ പരിവാര്‍ ശിബിരം സംഘടിപ്പിച്ചു. ഏഴ് ശാഖകളില്‍ നിന്നുള്ള 40 കുടുംബങ്ങള്‍ പങ്കെടുത്തു. ഹിന്ദു നാഗരികതയില്‍ ക്ഷേത്രങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു.
















