VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

ജനുവരി 11: കുണ്ടറ വിളംബര ദിനം

VSK Desk by VSK Desk
11 January, 2023
in സംസ്കൃതി
ShareTweetSendTelegram

കൊല്ലവര്‍ഷം 984, മകരം ഒന്നിനാണ് (1809 ജനുവരി 11) കുണ്ടറയിലെ ഇളമ്പള്ളൂര്‍ കാവില്‍ ആ യുദ്ധകാഹളം മുഴങ്ങിയത്. സ്വധര്‍മ്മസംരക്ഷണത്തിനായുള്ള പോരാട്ടത്തിനുള്ള ആഹ്വാനമായിരുന്നു അത്. ക്ഷേത്രങ്ങളും ക്ഷേത്രസ്വത്തുക്കളും കണ്ടുകെട്ടി, തിരുവിതാംകൂറിലെ ജനങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത്, അടിമത്തം അടിച്ചേല്‍പിച്ചുകളയാമെന്ന ബ്രിട്ടീഷ് ധാര്‍ഷ്ട്യത്തെ അധികാരത്തിനുള്ളില്‍ നിന്നും പുറത്തും നിന്നും ചോദ്യം ചെയ്യുകയായിരുന്നു ധീരദേശാഭിമാനിയായ വേലുത്തമ്പിദളവ.
‘ഉപ്പ് മുതല്‍ സര്‍വസ്വവും കുത്തകയാക്കിത്തീര്‍ത്ത്, തരിശു കിടക്കുന്ന നിലവും പുരയിടവും ഇന്നുകൂടി കുത്തകയാക്കിയിട്ടും കെട്ടി നിലവരി, തെങ്ങുവരി ഉള്‍പ്പെട്ട അധികാരങ്ങളും കുടികളില്‍ കൂട്ടിവെച്ച്…..’ അത്യാര്‍ത്തി മൂത്ത ബ്രിട്ടീഷുകാരന്റെ സര്‍വാധിപത്യം സംഭവിച്ചാല്‍ കഞ്ഞിക്ക് ഉപ്പിനും പൂജയ്ക്ക് കര്‍പ്പൂരത്തിനും വരെ അവരെ ആശ്രയിക്കേണ്ട അവസ്ഥ സംജാതമാകുമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ജനദ്രോഹികള്‍ക്കെതിരെ അന്തിമപോരാട്ടത്തിനൊരുങ്ങാന്‍ വേലുത്തമ്പി ആഹ്വാനം ചെയ്തത്. രാജ്യത്ത് ആദ്യമായി ഉപ്പിന് വേണ്ടി നടന്ന സമരാഹ്വാനമാണ് കുണ്ടറ വിളംബരമെന്ന് എസ്. ഗുപ്തന്‍ നായര്‍ നിരീക്ഷിച്ചിട്ടുണ്ട്.
വെള്ളക്കാരന്‍ നിലവും പുരയിടവും കവര്‍ന്നെടുത്ത് തെങ്ങുവരിയും നിലവരിയും ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പോടെ കൃഷിക്കാരന്റെ അസ്വസ്ഥകളെയും കുണ്ടറ വിളംബരം പ്രകടമാക്കുന്നു. വേലുത്തമ്പിയുടേത് തിരുവിതാംകൂറിലെ കാര്‍ഷികവിപ്ലവത്തിനായുള്ള ആഹ്വാനമായിരുന്നുവെന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി എ.കെ. ഗോപാലനും വിലയിരുത്തുന്നു.
സ്വധര്‍മ്മാഭിമാനത്തിന്റെയും സ്വരാജ്യസ്‌നേഹത്തിന്റെയും ഉജ്ജ്വലപ്രഖ്യാപനമായിരുന്നു കുണ്ടറ വിളംബരം. ‘തൊള്ളായിരത്തി മുപ്പത്തി മൂന്നാമാണ്ട് നാടു നീങ്ങിയ തിരുമനസ്സു കൊണ്ട് കല്‍പ്പിച്ച്, നിശ്ചയിച്ച് രാജ്യത്തിന് പൂവോടും നീരോടും കൂടെ ശ്രീ പത്മനാഭസ്വാമിയുടെ തൃപ്പടിയില്‍ ദാനവും ചെയ്തു. മേല്‍പ്പട്ടും വാഴുന്ന തമ്പുരാക്കന്‍മാരും അവിടത്തെ ആളായിട്ടിരുന്ന് കാര്യം വിചാരിക്കുകയും അവര്‍ക്ക് രാജ്യഭോഗ്യങ്ങളെക്കാളും അധികം തപോനിഷ്ഠയായിട്ടു വ്രതനിയമങ്ങളും അനുഷ്ഠിച്ചും താന്‍ ദുഃഖിച്ചും കുട്ടികള്‍ക്ക് സുഖം വരുത്തിയും അതിന് ഒരു കുറവും വരുത്താതെ ഇരിക്കേണ്ടുന്നതിന് മേല്‍ രക്ഷയായിട്ട് ഈശ്വരസേവ, ഭദ്രദീപം, മുറജപം, അന്നസത്രം ആദിയായിട്ടുളള സല്‍ക്കര്‍മ്മങ്ങളെ നടത്തി കാലം കഴിച്ചു കൊള്ളുകയെന്നും വച്ചു ചട്ടം കെട്ടി കുട്ടികള്‍ക്ക് ,സുഭിക്ഷതമായിട്ടു കഴിഞ്ഞു വരുന്നതിനാല്‍ ഇപ്പോള്‍ ഈ കലിയുഗത്തിങ്കല്‍ ഹിമവല്‍സേതുപര്യന്തം ഇതുപോലെ ധര്‍മ്മ സംസ്ഥാനം ഇല്ലെന്നുളള കീര്‍ത്തി പൂര്‍ണ്ണമായി ഇരിക്കപ്പെട്ടതു സര്‍വ പേരും പ്രസിദ്ധമായിട്ടു അറിഞ്ഞിരിക്കുമല്ലോ’ എന്ന അഭിമാനകരമായ രാജ്യചരിത്രത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് വേലുത്തമ്പി ദളവ ബ്രിട്ടീഷ് കടന്നുകയറ്റത്തെയും ടിപ്പു സുല്‍ത്താന്റെ ഭീഷണിയെപ്പെറ്റിയും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത്.
”ക്ഷേത്രങ്ങളില്‍ കുരിശും കൊടിയും കെട്ടി വര്‍ണഭേദമില്ലാതെ ബ്രാഹ്മണസ്ത്രീ മുതലായ സംസര്‍ഗവും ചെയ്തു യുഗഭേദം പോലെ അധര്‍മങ്ങളായിട്ടുളള വട്ടങ്ങള്‍ ആക്കിത്തീര്‍ക്കുകയും ചെയ്യു” മെന്ന ഘോരാപരാധമുണ്ടാകാതിരിക്കാനുള്ള പ്രതിക്രിയ ഉണ്ടാകണമെന്നതാണ് വിളംബരത്തിന്റെ കാതല്‍.
സര്‍വസാധാരണക്കാരന്റെ ജിവിതത്തെ സമഗ്രമായി പ്രതിപാദിക്കുന്ന കുണ്ടറ വിളംബരം പിറക്കുന്നത് വേലുത്തമ്പിയുടെ പോരാട്ടത്തിന്റെ അന്തിമഘട്ടത്തിലാണ്. എല്ലാം നഷ്ടപ്പെടുമെന്ന ഘട്ടത്തിലും ജനശക്തിയില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് സൈന്യം ചുറ്റും വളയുമ്പോഴും ആത്മവിശ്വാസം വേലുത്തമ്പി കൈവിട്ടില്ല. താനില്ലാതായാലും ജനം പൊരുതിക്കൊണ്ടേയിരിക്കുമെന്ന പ്രതീക്ഷയും വിശ്വാസവും നെഞ്ചേറ്റിയാണ് ആ വീരന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ മണ്ണടിക്കാവില്‍ ജീവിതം ആഹുതി ചെയ്തത്. ഇരണിയലില്‍ നിന്നുയര്‍ന്ന ജനനായകനായി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതുമുതല്‍ മണ്ണടിക്കാവിലെ മണല്‍ത്തരികളില്‍ ആ ഹൃദയരക്തം വാര്‍ന്നൊഴുകുന്നതുവരെ വിശ്രമമെന്തെന്നറിയാത്ത ജീവിതമായിരുന്നു അത്.
ജനകീയനായ, തീര്‍ത്തും ജനങ്ങളുടെ ശക്തിയില്‍ വിശ്വാസമര്‍പ്പിച്ച ഒരു പോരാളിയുടെ ധീരമായ നിലപാട് പ്രഖ്യാപനം എന്ന നിലയിലും കുണ്ടറ വിളംബരത്തെ നമ്മള്‍ വായിക്കണം.

ShareTweetSendShareShare

Latest from this Category

ഇന്ന് അഹല്യ ബായ് ഹോള്‍ക്കര്‍ ജന്മദിനം; ദാര്‍ശനിക ഭരണത്തിന്റെ മാതൃക

നവോത്ഥാനത്തിന്റെ പ്രചാരകൻ

ഇന്ന് പണ്ഡിറ്റ് കറുപ്പന്‍ ജന്മദിനം

ഭാരതാംബയുടെ അഗ്‌നിപുത്രി

ഇന്ന് അന്താരാഷ്‌ട്ര റേഡിയോ ദിനം: ആകാശവാണിയും സമാജ ധര്‍മവും

നവംബർ 12: മദൻ മോഹന മാളവ്യജി സ്മൃതി ദിനം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മുരുകഭക്ത സംഗമത്തിന് ഒരുങ്ങി മധുര; അറുപടൈ മുരുകനെ ദർശിക്കാൻ പതിനായിരങ്ങൾ

സിനിമയെ സ്വപ്നം കണ്ടാൽ സിനിമയിൽ വിജയിക്കും: കോട്ടയം രമേശ്

ഭാരതീയ മനശാസ്ത്രവും യോഗയും: പൈതൃകിന്റെ നേതൃത്വത്തിൽ ത്രിദിന ദേശീയ സെമിനാർ നാളെ

യോഗ സൈനികരെ ശാരീരികമായി മാത്രമല്ല മാനസികമായും സജ്ജരാക്കുന്നു; ഉദംപൂരിൽ സൈനികർക്കൊപ്പം യോഗ ചെയ്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

നൂറ്റഞ്ചാം വയസ്സിലും ഊര്‍ജ്ജസ്വലൻ; യോഗയുടെ മായാജാലത്തിൽ ജീവിതം സമർപ്പിച്ച ഉപേന്ദ്രനാശാൻ

യോഗ ‘ലോകത്തെ സുഖപ്പെടുത്തുന്ന ഒരു പുരാതന ഭാരത സമ്മാനം’: പ്രധാനമന്ത്രി

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies