33 വർഷം…
അവർ തിരിച്ചു വരും, കശ്മീരിന്റെ മണ്ണിലേക്ക് തന്നെ.
“ആസാദി” മുദ്രാവാക്യങ്ങളും തക്ബീർ വിളികളും ആയി കശ്‌മീരിലെ ഹിന്ദു പണ്ഡിറ്റ് ജനതയെ കശ്മീർ വാലിയിൽ നിന്നു ജിഹാദി തീവ്രവാദികൾ കൊന്നും കൊലവിളിച്ചും കഴുത്തു അറുത്തും ബലാത്സംഗം ചെയ്തും അവരുടെ വീടുകൾ ചുട്ടെരിച്ചും, കൃഷി സ്‌ഥലം കയ്യേറിയും ആട്ടി പായിച്ചിട്ട് ഇന്നേക്ക് 33 വർഷം.”
അന്ന് കശ്‌മീരിലും എല്ലാം തുടങ്ങിയത് ഇപ്പോൾ നമുക്ക് ചുറ്റും കാണുന്ന പോലെ തന്നെ ആയിരുന്നു. 1986-ലെ അനന്ത് നാഗ് കലാപത്തോടെയാണ് അതു തുടങ്ങിയത്. ഇന്ത്യ ഒരു ക്രിക്കറ്റ് മത്സരത്തിൽ പാകിസ്താനെ തോൽപ്പിച്ചപ്പോൾ ഒരുകൂട്ടർ വന്ന് കാശ്മീരി പണ്ഡിറ്റുകളുടെ ജനൽച്ചില്ലുകൾ എറിഞ്ഞുതകർത്തു. അന്നു തുടങ്ങി സ്പർധ.
ആസാദി വിളികളും, ഒരു സമുദായത്തെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് ബഹിഷ്കരണവും, പിന്നെ അവരെ അകറ്റി നിർത്തലും, ആയിരുന്നു തുടക്കം.
പെട്ടെന്ന് ഒരു ദിവസം അവരുടെ വീടിന്റെ മുന്നിൽ നോട്ടീസ് ഒട്ടിച്ചു തുടങ്ങിയതിൽ എത്തി കാര്യങ്ങൾ.
നോട്ടീസ് ഇപ്രകാരം പറഞ്ഞു.
“കശ്മീർ താഴ്‌വരയിലെ കശ്മീരി പണ്ഡിറ്റുകൾ, ഈ വരും ദിവസങ്ങളിൽ നിങ്ങൾ ഒന്നുകിൽ മതം മാറി ഇസ്ലാം ആവുക അല്ലെങ്കിൽ നിങ്ങൾ വീടും കൂടും നാടും, വീട്ടിലെ ‘സ്ത്രീകളെയും’ ഉപേക്ഷിച്ചു പുരുഷൻമാർ എങ്ങോട്ടെങ്കിലും ഓടി പോവുക. ഇല്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ദാരുണ അന്ത്യം ആയിരിക്കും.”
JKLF ( ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട്) എന്ന ജിഹാദി സംഘടന പതിപ്പിച്ച നോട്ടീസ് ആയിരുന്നു അത്. പലസ്തീൻ ലിബറേഷൻ ഫ്രണ്ട് പോലെ ഒരു തീവ്രവാദ സംഘടനയുടെ പരസ്യമായ ആഹ്വാനം ആയിരുന്നു അത്. മുകളിൽ പറഞ്ഞത് ഈ നാട്ടിലെ ഒരു ഹിന്ദു ആയിരുന്നു എങ്കിൽ ഒന്നു ഓർത്തു നോക്കൂ…
പിന്നെ വന്ന രാത്രികളിൽ പണ്ഡിറ്റുകളെ ജിഹാദികൾ ചേർന്നു കശാപ്പ് ചെയ്തു അവരുടെ വീടുകൾക്ക് തീയിട്ട്, വീടുകൾ കൊള്ളായടിച്ചു, സ്ത്രീകളെയും പിഞ്ചു കുട്ടികളെയും ബലാത്സംഗം ചെയ്തു കൊന്നു, കഴുത്തറുത്തു കൊന്നു, വെടി വച്ചും കല്ലെറിഞ്ഞും കൊന്നു തള്ളിയ ദാരുണ കഥകൾ ആദ്യമാദ്യം മുഖ്യധാരാ മാധ്യമങ്ങൾ ഒളിപ്പിച്ചു വച്ചു.
ബർഖ ദത്തിനെ പോലെ ഉള്ളവർ പച്ചക്ക് വന്നു ചാനലുകളിൽ പറഞ്ഞത്, “സാമ്പത്തികമായി ഉയർന്ന നിലയിൽ ഉള്ള പണ്ഡിറ്റുകളോട് സാമ്പത്തികമായി മോശം നിലയിൽ ഉള്ള ഇസ്ലാം മത വിഭാഗത്തിന്റെ പ്രതിഷേധം” എന്നായിരുന്നു !!. ( Protest Against the Elites of the Valley by the Minorities ). നോക്കണം. ഒരു വംശീയ ഉന്മൂലനത്തെ Economic Disparrity എന്ന വാക്ക് കൊണ്ടു വൃത്തിയായി വെള്ള പൂശി എടുത്തത്.
1990 ജനുവരി 19 രാത്രി :
പതിയെ പതിയെ തുടങ്ങിയ ബഹിഷ്കരണങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ശക്തി പ്രാപിച്ചു. കശ്മീരി പണ്ഡിറ്റുകൾക്കെതിരേയുള്ള മുദ്രാവാക്യങ്ങളായിരുന്നു തെരുവിൽനിറയെ. ഒപ്പം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും.
‘ഞങ്ങൾക്ക് ഞങ്ങളുടെ പാകിസ്താൻ വേണം, പണ്ഡിറ്റ് പുരുഷന്മാരില്ലാതെ, പണ്ഡിറ്റ് വനിതകൾ സഹിതം’ എന്നതായിരുന്നു ഒരു പ്രധാന മുദ്രാവാക്യം. പണ്ഡിറ്റുകൾ ഇല്ലാതെ എന്നാൽ അവരുടെ വനിതകൾ സഹിതം. എത്ര നീചമായ ഒരു മുദ്രാവാക്യം ആണ് എന്നോർക്കണം. പക്ഷെ ഇതേ മുദ്രാവാക്യം വിളികൾ ആണ് മുഗൾ കാലഘട്ടത്തിൽ കേട്ടതും ടിപ്പുവിന്റെ പടയോട്ടത്തിൽ കേട്ടതും 1921 ൽ മലബാറിൽ കേട്ടതും.
കാശ്മീരി പണ്ഡിറ്റുകൾ ജീവനും കയ്യിൽ എടുത്തു പലായനം തുടങ്ങി. മൂന്നരലക്ഷം പണ്ഡിറ്റുകൾ വീടും നാടും ഇല്ലാത്തവരായി. നിരവധിപേരെ കൊന്നു, ക്ഷേത്രങ്ങൾക്ക് തീയിട്ടു. ഇന്നും അവർ അലച്ചിൽ തുടരുകയാണ്.
ന്യൂനപക്ഷങ്ങൾക്കുവേണ്ടി നിലകൊള്ളുന്നവരാണ് എന്ന് വാചാലരാകാറുള്ള ബുദ്ധിജീവി വൃന്ദവും ഇടത് പക്ഷവും കാശ്മീരി പണ്ഡിറ്റുകളുടെ കാര്യത്തിൽ മൗനം പാലിച്ചു. കാരണം കാശ്മീരി പണ്ഡിറ്റുകൾ കാശ്മീരിൽ ന്യൂനപക്ഷം ആണ് എങ്കിലും അവർ ധർമ്മം കൊണ്ട് ഹിന്ദുക്കൾ ആയത് കൊണ്ടായിരുന്നു അവർക്ക് നേരെ കമ്മ്യൂണിസ്റ്റ് പാർട്ടിയും ബുദ്ധിജീവികളും അകലം പാലിച്ചത്.
1921 ലെ മലബാറിൽ നിന്നും കാശ്മീർ വളരെ ദൂരെ അല്ല… വംശീയ ഉന്മൂലനത്തിന്റെ ചരിത്രവും. പിറന്ന മണ്ണും വീടും ധർമ്മവും ഉപേക്ഷിച്ചു ഒരു രാത്രി പലായനം ചെയ്യേണ്ടി വന്നവരുടെ ദുരവസ്ഥ അനുഭവത്തിൽ വന്നാലേ അതിന്റെ ദുരന്തം ശരിക്ക് മനസ്സിലാവൂ.
Discussion about this post