VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

ഫെബ്രുവരി 11: ബാബ തിൽകാ മാഞ്ചി ജന്മദിനം

VSK Desk by VSK Desk
11 February, 2023
in സംസ്കൃതി
ShareTweetSendTelegram

ബ്രിട്ടീഷ് ഭരണകൂടത്തിന് എതിരെ സായുധ പോരാട്ടം നയിച്ച ആദ്യത്തെ വനവാസി നേതാവ്.

ആദ്യമായി ബ്രിട്ടീഷ് ഭരണകൂടത്തിന് എതിരെ വനവാസി സംഘങ്ങളെ ചേർത്ത് സായുധ പോരാട്ടം നടത്തിയ ഹിന്ദു വനവാസി നേതാവ് ആണ് ബിഹാറിൽ നിന്നുള്ള ജാബ്ര സന്താല സമുദായത്തിൽ നിന്നുള്ള ശ്രീ. തിൽക മാഞജ്ഹി. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനും 70 വർഷം മുന്നേ ബ്രിട്ടീഷ് സേനയെ ആക്രമിച്ചു അവരുടെ ലഫ്റ്റനന്റ് ആയ കമ്മീഷനർ അഗസ്റ്റസ് ക്ളീവ്ലാണ്ടിനെ ബാബ തിൽക മാഞജ്ഹി കൊട്ടാരം ആക്രമിച്ചു കൊലപ്പെടുത്തി.

1770 ലെ ബംഗാൾ ക്ഷാമത്തിന് ശേഷം ബ്രിട്ടീഷ് ഭരണകൂടം ജമീന്ദാർമാർക്കൊപ്പം ചേർന്ന് ധാന്യം ശേഖരിക്കാൻ തുടങ്ങി. കൃഷി ചെയ്യുന്നവർക്ക് പിന്നീട് അത് വിൽക്കുന്നത് 2 ഇരട്ടി 3 ഇരട്ടി വിലക്ക് ആയി. ബ്രിട്ടീഷ് പട്ടാളത്തിന് എന്ന പേരിൽ ഭൂവുടമകളുടെ കൈവശമുള്ള ധാന്യം വില കൊടുത്തു വാങ്ങുന്നത് ചെറിയ വിലക്ക് ആയിരുന്നു. ബംഗാൾ ക്ഷാമത്തിന് കണക്ക് നോക്കിയാൽ ഏതാണ്ട് 30 ലക്ഷം പേരാണ് കൊടും പട്ടിണി മൂലം മരിച്ചു വീണത്.

കൃഷി ചെയ്യുന്നവർക്കും പണി എടുക്കുന്നവർക്കും അർഹതപ്പെട്ട ധാന്യം നിരസിക്കുന്ന ജമീന്ദാർ-ബ്രിട്ടീഷ്‌ സഖ്യത്തിന് എതിരെ സന്താല – ഗോത്ര വർഗ്ഗ – വനവാസി സമൂഹത്തിന്റെ ഇടയിൽ മാഞജ്ഹിയും സംഘവും “നമ്മൾ ഒന്നിക്കണം” എന്ന സന്ദേശവും ആയി എത്തി. പിന്നോക്ക. വർഗ്ഗ സമുദാങ്ങളിൽ പെട്ടവർക്കും കൃഷി ചെയ്യുന്നവർക്കും മാന്യമായ പ്രതിഫലം കൃഷി ഭൂമി ഉടമ നൽകണം, അത് നമുക്ക് അർഹത പെട്ട കൂലി ആണ് എന്നു തിൽക മാഞജ്ഹി അവരെ ബോധവൽക്കരിച്ചു കൊണ്ടിരുന്നു.

അന്യായമായി ഭക്ഷണ ധാന്യങ്ങൾ പിടിച്ചു വച്ചു കൊണ്ടു പണി എടുക്കുന്ന താഴെ തട്ടിലുള്ള സമൂഹത്തെ പട്ടിണിക്കിടുന്ന ബ്രിട്ടീഷ് കമ്മീഷണർ (ലഫ്റ്റനന്റ്) അഗസ്റ്റസ് ക്ളീവ്ലന്റിന്റെ ധാന്യപുരയും കൊട്ടാരവും ആക്രമിക്കാൻ മാഞജ്ഹിയും സംഘവും പദ്ധതിയിട്ടു.

1784 ൽ തിൽക മാഞജ്ഹിയും സംഘവും ബ്രിട്ടീഷ് കമ്മീഷണർ വസതി ആയ രാജ് മഹൽ ആക്രമിച്ചു. തോക്കുകൾ ഏന്തിയ ബ്രിട്ടീഷ് പട്ടാളത്തിന് നേരെ വനവാസി പോരാളികൾ ഗറില്ലാ പോരാട്ടം നടത്തി. തിൽക മാഞജ്ഹിയുടെ വിഷം പുരട്ടിയ അമ്പേറ്റ് ലഫ്റ്റനന്റ് അഗസ്റ്റസ് വീണു. ഏതാനും ദിവസങ്ങൾക്ക് ശേഷം അഗസ്റ്റസ് മരണപ്പെട്ടു. ഒരു ബ്രിട്ടീഷ് ലഫ്റ്റനന്റിനെ യുദ്ധത്തിൽ കൊന്നു കളഞ്ഞത് ഒരു വനവാസിയുടെ ആക്രമണം ആണെന്നത് ബ്രിട്ടന്റെ അഭിമാനത്തെ വൃണപ്പെടുത്തി കാണണം. ഏത് വിധേനയും മാഞജ്ഹിയെ കണ്ടെത്താൻ ബ്രിട്ടീഷ് സൈന്യം കാട് കയറി.

തിലാപൂർ കാടുകളിൽ അപ്രത്യക്ഷനായ മാഞജ്ഹിയെ അവരുടെ തട്ടകമായ കൊടും കാട്ടിൽ നേരിടാൻ ബ്രിട്ടീഷ് പട്ടാളം നന്നേ കഷ്ടപ്പെട്ടു. ആഴ്ചകൾ നീണ്ട പോരാട്ടം നടത്തിയിട്ടും ലോകം കീഴടക്കിയ ബ്രിട്ടീഷ് സേനക്ക് തിൽക മാജ്‌ഹിയെ പിടിക്കാൻ സാധിച്ചില്ല. ബ്രിട്ടീഷ് സൈന്യത്തെ വനവാസി പോരാളികൾ ആഴ്ചകളോളം പ്രതിരോധിച്ചു. ബ്രിട്ടൻ സൈന്യത്തിന്റെ സംഖ്യ വർദ്ധിപ്പിച്ചു. അവസാനം അവർക്ക് തിൽക മാഞജ്ഹിയെ പിടികൂടാൻ സാധിച്ചു.

തിൽക മാഞജ്ഹിയെ പിടികൂടിയ ബ്രിട്ടൻ അദ്ദേഹത്തെ കെട്ടിയിട്ട് കുതിരയിൽ വലിച്ചു ബിഹാറിലെ ഭാഗലപൂരിലെ കലക്ടറുടെ കൊട്ടാരത്തിലേക്ക് കൊണ്ടു വന്നു. എന്നിട്ട് അവിടെ വച്ചു പരസ്യമായി അൽമരത്തിൽ കെട്ടിയിട്ട് തൂക്കി കൊന്നു. ഇനി ബ്രിട്ടന് എതിരെ കലാപം നയിക്കുന്നവർക്ക് അതൊരു താകീത് ആവട്ടെ എന്നു ബ്രിട്ടൻ കരുതി കാണും. പക്ഷെ അടിസ്‌ഥാന ജനവിഭാഗത്തിന്റെ ഹൃദയങ്ങളിൽ ബ്രിട്ടീഷ് ഭരണത്തിന് എതിരെ മാഞജ്ഹി കൊളുത്തിയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ അഗ്നി കെടുത്താൻ അവർക്ക് കഴിഞ്ഞില്ല എന്നത് പിന്നീട് കാലം തെളിയിച്ചു.

ബാബ തിൽക മാഞജ്ഹിയോടുള്ള ആദരസൂചകമായി ഭാഗൽപൂർ സർവ്വകലാശാലക്ക് അദ്ദേഹത്തിന്റെ പേര് നൽകി. തിൽക മാഞജ്ഹി ഭാഗൽപൂർ സർവ്വകലാശാല ഇപ്പോൾ ബിഹാറിൽ ആണ് ഉള്ളത്. തിൽക മാഞജ്ഹിയുടെ സ്മരണാർത്ഥം കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഡോകുമെന്ററിയ്യിൽ ഇങ്ങനെ പറയുന്നുണ്ട്..
“ഹസി ഹസി ചട് ഗയെ ഫാസി- ചിരിച്ചു കൊണ്ട് തൂക്കിലേറി..”

“ഈ ഭൂമിമാതാവ് അമ്മായാണ്,
ഞങ്ങളുടെ അമ്മയാണ്,
ഇവിടെ ആർക്കും കപ്പം കൊടുക്കാൻ
ഞങ്ങൾക്ക് സൗകര്യമില്ല”

ShareTweetSendShareShare

Latest from this Category

സ്വാഭിമാനത്തിന്റെ സിംഹഗർജ്ജനം; ഇന്ന് ഹിന്ദു സാമ്രാജ്യ ദിനം

ഏപ്രിൽ 25: ശ്രീ ശങ്കരാചാര്യർ ജയന്തി

ഏപ്രിൽ 17: ധീരൻ ചിന്നമലൈ ജന്മദിനം

ഏപ്രിൽ 14: ഇന്ന് അംബേഡ്കർ ജയന്തി

ഏപ്രിൽ 4: പണ്ഡിറ്റ് മഖൻലാൽ ചതുർവേദി ജന്മദിനം

ഏപ്രിൽ 3: ഛത്രപതി ശിവജി സ്മൃതി ദിനം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഗമനേറില്‍ ആയിരങ്ങള്‍ അണിനിരന്ന ഭഗവാ മാര്‍ച്ച്

മനാ ഇനി ആദ്യ ഗ്രാമം

സര്‍ച്ചാര്‍ജ് ടിക്കറ്റിനായി കൗണ്ടറില്‍ ക്യൂ നിൽക്കണ്ട; യുടിഎസ് ആപ്പിൽ പുതിയ അപ്ഡേഷൻ

മൂ​ന്നാ​റി​ൽ പ​ട​യ​പ്പ​യു​ടെ ആ​ക്ര​മ​ണം

വീരമൃത്യു വരിച്ച സൈനികന് അന്ത്യാഞ്ജലി

മണിപ്പൂരില്‍ കുക്കി ഭീകരര്‍ ആംബുലന്‍സിന് തീയിട്ട് മൂന്ന് പേരെ കൊന്നു; അക്രമങ്ങള്‍ക്ക് പിന്നിലെ വിദേശബന്ധം അന്വേഷിക്കണമെന്ന് ആവശ്യം

ഒഡീഷ‍ ട്രെയിനപകടം: 288 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം; സി ബി ഐ അന്വേഷണം പുരോഗമിക്കുന്നു

അധിനിവേശത്തിന്‍റെ അടയാളങ്ങള്‍ തുടച്ചുനീക്കും: പ്രമോദ് സാവന്ത്

Load More

Latest English News

The man flashed on girl gets ‘heroic’ reception at jail gate  

CPM restarts killing spree

New twist for Madrasa suicide: Post mortem says, girl had been physically harassed

Temples are not cooperative bodies to raise funds for political activities, HC tells Malabar Dewaswom Board

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies