VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

മാർച്ച് 29: വേലുത്തമ്പി ദളവ വീരാഹുതി ദിനം.

VSK Desk by VSK Desk
29 March, 2023
in സംസ്കൃതി
ShareTweetSendTelegram

പഴയ തിരുവിതാംകൂറിൽ (ഇപ്പോൾ തമിഴ്നാട് കന്യാകുമാരി ജില്ല) കൽക്കുളം താലൂക്കിൽ തലക്കുളത്തു വലിയ വീട്ടിൽ തമ്പിപ്പെരുമാൾ ചോഴകപ്പോട്ടക്കുറിപ്പിൻ്റെ പിൻതലമുറക്കാരിയായ വള്ളിയമ്മപ്പിള്ള തങ്കച്ചിയുടെയും മണക്കര കുഞ്ചുമായി പിള്ളയുടെയും സീമന്തപുത്രനായി 1765 മെയ് 6നാണ് വേലുത്തമ്പി ജനിച്ചത്.

വേളിമലയിലെ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹത്താൽ ലഭിച്ച പുത്രന് അവർ വേലായുധൻ എന്ന് പേരിട്ടു.ഇരങ്ങിയിൽ കുഞ്ചാതിപ്പിള്ള ആശാനായിരുന്നു ആദ്യത്തെ ഗുരുനാഥൻ.വേലായുധൻ്റെ പേരിനോട് തമ്പിയെന്ന ബഹുമതിനാമം ചേർത്തത് അദ്ദേഹമായിരുന്നു. 10-ാം വയസു മുതൽ തലക്കുളത്തെ വലിയ കളരിയിൽ കായികാഭ്യാസം നേടിയ വേലായുധൻ 18-ാം വയസിൽ ഹിരണ്യനെല്ലൂർ നാട്ടുകുട്ടത്തിലെ പ്രധാനിയായി. കുടിപ്പകകൾ ഒഴിവാക്കാനും എല്ലാ പൊതുപ്രശ്നങൾ പരിഹരിക്കാനും ജാതി – മത – പ്രായഭേദമില്ലാതെ എല്ലാവരും ആശ്രയിച്ചിരുന്നത് വേലുത്തമ്പിയെയായിരുന്നു. തുടർന്ന് 1785 ൽ കാർത്തിക തിരുന്നാൾ മഹാരാജാവ് കൽക്കുളം തെക്കെമണ്ഡപം കാര്യക്കാരനായി നിയമിച്ചു.

തിരുവിതാംകുറിനെ സഹായിക്കാൻ എന്ന പേരിൽ തമ്പടിച്ച ബ്രിട്ടീഷുകാർ ജനദ്രോഹം മുഖമദ്രയാക്കി നാടിനെ കിഴക്കാനാണ് ശ്രമിക്കുന്നതെന്ന് മനസിലാക്കിയ വേലുത്തമ്പി അവർക്കെതിരെ തിരിഞ്ഞു.അഴിമതിക്കാരും ധാരാളികളും ജനദ്രോഹികളുമായ ജയന്തൻ ശങ്കരൻ, ശങ്കരനാരായണൻ, മാത്തുത്തരകൻ എന്നിവരെ ഉടൻ മന്ത്രിസഭയിൽ നിന്ന് പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തലക്കുളത്ത് നിന്ന് ആയിരക്കണക്കിനാളുകളെ സംഘടിപ്പിച്ച് വേലുത്തമ്പി നടത്തിയ ജനകീയ പ്രക്ഷോഭം ഇന്ത്യൻ സ്വാതന്ത്യസമര ചരിത്രത്തിലെ തന്നെ അത്ഭുതപൂർവ്വമായ മഹാസംഭവമായിരുന്നു. പ്രക്ഷോഭത്തിലെ ജനമുന്നേറ്റം കണ്ട മഹാരാജാവ് മുന്ന് പേരെയും മന്ത്രിസഭയിൽ നിന്ന് മാറ്റി. പകരം സർവാധികാര്യക്കാരനായി (ദളവ ) വേലുത്തമ്പിയെ നിയമിക്കുകയും ചെയ്തു.

ബ്രിട്ടീഷുകാർ രാജ്യം വെട്ടിപ്പിടിക്കാനായി 1805 ൽ പുതിക്കിയ ഉടമ്പടി ഒപ്പിട്ടിരിക്കുന്നതെന്ന് മനസിലാക്കിയ വേലുത്തമ്പി അവരുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ആരംഭിച്ചു.ഇതിൻ്റെ ഭാഗമായി തൻ്റെ പ്രവർത്തന കേന്ദ്രം കൊല്ലത്തേക്ക് അദ്ദേഹം മാറ്റി. ഈ സമയം തിരുവിതാംകൂറിനെ സഹായിക്കാൻ എന്ന വ്യവസ്ഥയൊടെ കൊല്ലം കൻ്റോൺമെൻ്റ് മൈതാനിയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു ബ്രിട്ടീഷ് സൈന്യം. പിന്നീടുള്ള അദ്ദേഹത്തിൻ്റെ ഓരോ ചുവട് വെയ്പ്പും ബ്രിട്ടീഷുകാരുടെ നിക്കങ്ങളുടെ മുനയൊടിക്കാനുതകുന്നതായിരുന്നു.

ഇന്ന് കാണുന്ന കൊല്ലം നഗരത്തിൻ്റെ ആകൃതിക്ക് രൂപം നൽകിയത് വേലുത്തമ്പിയാണെന്ന് നിസംശയം പറയാം.നഗരത്തിൻ്റെ സമുദ്ധാരണത്തിനൊപ്പം ബ്രിട്ടീഷുകാരെ എതിരിടാൻ തക്കവണ്ണം നഗര സംവിധാനങ്ങളെയും അദ്ദേഹം മാറ്റിയെടുത്തു. ബ്രിട്ടീഷ് സൈന്യത്തിൻ്റെ നീക്കങ്ങൾ മനസിലാക്കാൻ തൻ്റെ ആസ്ഥാനം നഗര കേന്ദ്രത്തിൽ തന്നെ വേണമെന്ന ഉദ്യേശത്തോടെ ഹജ്ജൂർ കച്ചേരി കൊല്ലത്ത് സ്ഥാപിക്കുന്നത്.ഈ ഹജ്ജുർ കച്ചേരി നിന്ന സ്ഥലത്താണ് പിന്നിട് കൊല്ലം കളക്ട്രേറ്റും കോടതിയും ഒക്കെയായി പുതുക്കിപണിതത്. സൈന്യത്തിൻ്റെ നിക്കങ്ങളെ നേരിടാൻ കഴിയുന്ന തരത്തിൽ ദുർഗ്ഗമങ്ങളായ വനമദ്ധ്യത്തുകൂടി ചെങ്കൊട്ടയിൽ നിന്ന് റോഡ് വെട്ടി കൊല്ലം നഗരത്തിൽ എത്തിച്ചു.ഇന്ന് കാണുന്ന കൊല്ലം -ചെങ്കോട്ട റോഡ് അദ്ദേഹമാണ് നിർമ്മിച്ചത്.നഗരത്തിൽ നിരവധി പണ്ടകശാലകൾ, വ്യാപാര കേന്ദ്രങ്ങൾ, നിരത്തുകൾ, തെരുവിഥികൾ എന്നിവയും നിർമ്മിച്ചു. തൻ്റെ ഉദ്യോഗസ്ഥന്മാർക്ക് താമസിക്കാൻ നിരവധി ഭദ്രമായ കെട്ടിടങ്ങൾ പട്ടണത്തിൽ പണികഴിപ്പിച്ചു. നാശോന്മുഖമായി കിടന്ന കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പുതുക്കിപണിതതും വേലുത്തമ്പിയായിരുന്നു.

കൊല്ലം കേന്ദ്രമാക്കി ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പി ആരംഭിച്ച യുദ്ധം അക്ഷരാർത്ഥത്തിൽ അവരെ ശ്യാസം മുട്ടിച്ചു. കൊല്ലം നഗരത്തിൻ്റെ നാലുപാടും ബ്രിട്ടീഷ് സൈന്യത്തിനെ വളഞ്ഞിട്ട് ആക്രമിച്ചു.രാജ്യത്തിൻ്റെ അഭ്യന്തര ഭരണത്തിലുള്ള ബ്രിട്ടീഷ് കൈയ്യടക്കലുകളെ തടയാൻ വേലുത്തമ്പിയുടെ നേതൃത്വത്തിൽ നടത്തിയ വിരോദാത്തപോരടത്തിൻ്റെ പുളകപ്രദമായ കഥകൾ കൊണ്ട് നിറഞ്ഞതാണ് കൊല്ലത്തിൻ്റെ ഓരോതരിമണ്ണും. ബ്രിട്ടീഷ് അധീനതയ്ക്കെതിരായ പോരാട്ടത്തിലെ ഭാരതത്തിൻ്റെ ആദ്യത്തെ രണഭൂമികളിൽ ഒന്നായിരുന്നു കൊല്ലം. നിണ്ടകരയും, കിളികൊല്ലൂരും, കുരീപ്പുഴയും തട്ടാമൂല (തട്ടാമല) അയത്തിൽ, തേവള്ളി എല്ലാം അന്ന് ദേശാഭിമാനികൾ ബ്രിട്ടീഷ് സൈന്യത്തോടെറ്റുമുട്ടിയ പടക്കളങ്ങളായിരുന്നു. നഗരത്തിലുള്ള ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കാൻ മറ്റൊരു യുദ്ധമുഖത്തിലൂടെ ചെങ്കോട്ട വഴി വന്ന ബ്രിട്ടീഷ് സൈന്യത്തെ വേലുത്തമ്പിയുടെ ഒളിപ്പോരാളികൾ നേരിട്ടത് ചരിത്രസംഭവമാണ്. ഒളിപ്പോരാളികൾക്ക് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ ബ്രിട്ടീഷ് സൈന്യം പിൻവാങ്ങുകയായിരുന്നു.കർണ്ണാടിക് പട്ടാളവും, പുള്ളിപ്പട്ടാളവും, പൗരജനങ്ങളും ആയുധമേന്തി പടക്കളത്തിലിറങ്ങിയതോടെ കൊല്ലം ദേശാഭിമാനികളായ യുദ്ധോത്സുകരെക്കൊണ്ട് നിറഞ്ഞു. ബ്രിട്ടീഷുകാർ തങ്ങൾ നേരിടേണ്ടിവരുന്ന ജനകീയ യുദ്ധത്തിൻ്റെ കരാള രുപം കണ്ട് ഭയന്നു.

നമ്മുടെ കപ്പം പിരിച്ച് ഈ ഭാർഗവ ക്ഷേത്രത്തിൽ നമ്മുടെ തന്നെ സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും ക്ഷേത്രങ്ങളെയും നശിപ്പിക്കാനുള്ള ഗുഢശ്രമത്തെ തുറന്നുകാട്ടി 1809 ജനുവരി 16-ാം തിയതി കുണ്ടറ ഇളംബള്ളൂർ കാവിലെ പടകുടീരത്തിൽ നിന്നും പുറപ്പെടുവിച്ച മഹത്തായ കുണ്ടറ വിളംബരം പ്രഖ്യാപനത്തോടെ നാട്ടിലാകെ ബ്രിട്ടീഷ് വിരുദ്ധമനോഭാവം അണപൊട്ടിയൊഴുകി.ദേശസ്നേഹത്തിൻ്റെ തെല്ലെങ്കിലും കണിക മനസിലുണ്ടായിരുന്ന സകലമാന ജനങളെയും ആ മഹത്തായ പോരാട്ടത്തിൻ്റെ ഭാഗമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ക്ഷേത്രങ്ങളിൽ കുരിശും കൊടിയും കെട്ടി വരണഭേദമില്ലാതെ ഉപ്പ് മുതൽ കർപ്പൂരം വരെ സർവസ്വവും കുത്തകയാക്കി കർഷകരെ കൊള്ളയടിച്ച് നാടിനെ തകർക്കുന്ന ബ്രിട്ടീഷുകാർക്കെതിരെ സ്വധർമ്മാഭിമാനത്തിൻ്റെ ഉജ്ജ്വല പ്രഖ്യാപനത്തോടെ വേലുത്തമ്പിയെ പൂർണമായും ഇല്ലാതാക്കാനുള്ള പരിശ്രമം ബ്രിട്ടീഷ് സൈന്യം തുടങ്ങി.ദിവസങ്ങളോളം നിണ്ടുനിന്ന യുദ്ധത്തിൽ ദൗർഭാഗ്യവശാൽ വേലുത്തമ്പിക്ക് വേണ്ടത്ര സഹായങ്ങൾ മറ്റുള്ളവരിൽ നിന്ന് ലഭിച്ചില്ല.

കുണ്ടറ വിളംബരത്തിനു ശേഷം മധ്യതിരുവിതാംകൂറിലേക്ക് യാത്ര തിരിച്ച വേലുത്തമ്പി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാറി മാറി ഒളുവിൽ കഴിഞ്ഞു. പന്തളം വള്ളിക്കോട് നേന്ത്രപ്പള്ളിൽ തറവാട്ടിൽ തമ്പി എത്തിയതറിഞ്ഞ് സൈന്യം അവിടെയും എത്തി.അവിടുന്ന് മാറിയ വേലുത്തമ്പി മണ്ണടിയിലെക്ക് എത്തി. മണ്ണടിയിൽ ചേന്നമംഗലത്തു മoത്തിൽ ഒളിവിൽ കഴിയവെ സൈന്യം ക്ഷേത്രം വളയുകയായിരുന്നു. ഒടുവിൽ കീഴടങ്ങേണ്ടി വരുമെന്ന് മനസിലാക്കിയ അദ്ദേഹം സ്വയം മരണം തെരഞ്ഞെടുക്കാൻ തയ്യാറായി. പാരതന്ത്ര്യമാണ് മാനികൾക്ക് മൃതിയേക്കാൾ ഭയാനകം എന്ന സന്ദേശം സ്വതന്ത്ര്യസമര പോരാളികൾക്ക് മുഴുവൻ നൽകി സ്വന്തം കഠാര നെഞ്ചിൽ കുത്തിയിറക്കുകയായിരുന്നു ആ ധീരദേശാഭിമാനി. പിശാചുകൾക്ക് ഒരിക്കലും എന്നെ ജീവനോടെ പിടിക്കാനാവില്ല എന്ന വേലുത്തമ്പിയുടെ വാക്കുകൾ സത്യമായി. ദേശാഭിമാനി കൾക്ക് അഭിമാനസ്മരണകൾ സമ്മാനിച്ച അവിസ്മരണീയമായൊരധ്യായമവിടെ അവസാനിച്ചു. മരണാനന്തരം ആ ഭൗതിക ശരിരത്തോട് പോലും മാന്യത കാണിക്കാൻ പറ്റാത്തവണ്ണം ബ്രിട്ടീഷുകാർക്ക് ഒടുങ്ങാത്ത പകയായിരുന്നു. ആ ശവശരീരത്തോട് കാട്ടാവുന്ന പക അത്രയും കാട്ടിയ ബ്രിട്ടീഷുകാർ ജീവനോടെ പിടികൂടിയ വേലുത്തമ്പിയുടെ സഹോദരനോടും കാട്ടിയ ക്രൂരതകൾ സമാനതകൾ ഇല്ലാത്തതാണ്. വേലുത്തമ്പിയുടെ ശവശരിരവും അനുജനെയും കുതിരക്കാലിൽ കെട്ടി പൊതുനിരത്തിലൂടെ വലിച്ചു.തമ്പിയുടെ ശരീരം വിവസ്ത്രമാക്കി പൊതു ഇടങ്ങളിൽ പ്രദർശിപ്പിച്ചു. ഒടുവിൽ കൊല്ലം നഗരത്തിൽ കൊണ്ടുവന്ന് അനുജനെ ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് സമീപം വേലുത്തമ്പിയുടെ താവളത്തിനടുത്ത് മരത്തിൽ പരസ്യമാക്കി തുക്കിലെറ്റി. എന്നിട്ടും അരിശം തീരാത്ത സൈന്യം വേലുത്തമ്പിയുടെ ശവശരീരം തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയി. ഒടുവിൽ കണ്ണന്മുലക്കുന്നിൽ കൊണ്ടുപോയി തലകീഴായി കെട്ടിതുക്കി പ്രദർശിപ്പിച്ചു. കൊലപാതകികളുടെ ശവശരീരം മറവ് ചെയ്യുന്നതു പോലെ ഉള്ളൂർ കുന്നിൽ ആ ഓർമ്മകളെ മണ്ണിട്ട് മൂടി. ഈ പാദ പിൻതുടർന്ന് ആരും വരാതിരിക്കാൻ പൊതുജനത്തെ ഭയപ്പെടുത്താണ് മരണശേഷവും ഇത്ര പ്രാകൃതമായി പെരുമാറാൻ ബ്രിട്ടീഷുകാർ തയ്യാറായത്. തുടർന്നും ബ്രിട്ടീഷ് സൈന്യത്തിൻ്റെ നടപടികൾ ഹൃദയഭേദകമായിരുന്നു. വേലുത്തമ്പിയുടെ കുടുംബത്തെ പൂർണമായും തകർത്ത് വീട് ഇടിച്ച് നിരത്തി. ജീവനോടെ പിടികൂടിയ ബന്ധുക്കളെ നാടുകടത്തുകയായിരുന്നു. അദ്ദേഹത്തിന് അഭയം നൽകിയവരോടും ക്രൂരമായ നടപടികൾ സ്വീകരിച്ചു. വേലുത്തമ്പിക്ക് ഒളിവിലിരിക്കാൻ സ്ഥലം നൽകിയ നേന്ത്രപ്പള്ളിൽ പിള്ളയെ പിടിച്ച് കെട്ടി സെന്യം കൊല്ലം പുതുക്കുളങ്ങര കൊട്ടാരത്തിൽ കൊണ്ടുവന്നു. ദിവാൻ്റെ മുന്നിൽ ഹാജരാക്കപ്പെട്ട നേന്ത്രപ്പള്ളി പിള്ളയെ കണ്ടപാടെ അദ്ദേഹം ചോദിച്ചത് “വേലുത്തമ്പി നിൻ്റെ തന്തയാണോടാ” എന്നായിരുന്നു. ധീരനായ നേന്ത്രപ്പള്ളിൽ പിള്ളയുടെ മറുപടി ഉരുളയ്ക്കുപ്പേരി പോലെയായിരുന്നു. വേലുത്തമ്പിക്ക് എൻ്റെ മകനാകാനുള്ള പ്രായമേയുള്ളു,പക്ഷേ അദ്ദേഹം എൻ്റെയെന്നല്ല വേണാടിൻ്റെ മുഴുവൻ തന്തയാണെന്നായിരുന്നു. വേലുത്തമ്പിയോടുള്ള ജനങ്ങളുടെ സ്നേഹമാണ് മറുപടിയിലുടെ പുറത്ത് വന്നത്. അന്ന് രാത്രിയിൽ പിള്ളയെന്ന ധീരനായ മനുഷ്യനെ പുതുക്കുളക്കര കൊട്ടാരത്തിലെ നിലവറയക്കുള്ളിൽ താഴ്ത്തി.

ഭാരതം കണ്ട ആദ്യ ജനകീയനായ പോരാളിയുടെ പോരാട്ട ചരിത്രം സത്യസന്ധമായി എങ്ങും കുറിക്കപ്പെടാതെ പോയി. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ വേലുതമ്പിയുടെ നേതൃത്വത്തിൽ നടന്ന സംഘടിതമായ പോരാട്ടം തന്നെയാണ് ഭാരതത്തിലെ ആദ്യത്തെ സ്വതന്ത്ര്യ സമരം എന്ന് നിസംശയം പറയാം. ചരിത്രത്തിൻ്റെ പുനർവായനയുടെ കാലമായ സ്വതന്ത്ര്യത്തിൻ്റെ അമൃത് മഹോത്സവകാലത്ത് സ്വരാജ്യസ്നേഹിയുടെ രണസ്മരണകൾ തീജ്വാലയായി പടരുമെന്ന് പ്രതീക്ഷിക്കാം.

ShareTweetSendShareShare

Latest from this Category

ഇന്ന് അന്താരാഷ്‌ട്ര റേഡിയോ ദിനം: ആകാശവാണിയും സമാജ ധര്‍മവും

നവംബർ 12: മദൻ മോഹന മാളവ്യജി സ്മൃതി ദിനം

നവംബർ 7: സി.വി രാമൻ ജന്മദിനം

നവംബർ 7: ബിപിൻ ചന്ദ്രപാൽ ജന്മദിനം

ദീപാവലി

ഇന്ന് ശ്രീധന്വന്തരി ജയന്തി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies