VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

ആഗസ്റ്റ് 9: ക്വിറ്റ് ഇന്ത്യ ദിനം

VSK Desk by VSK Desk
9 August, 2023
in സംസ്കൃതി
ShareTweetSendTelegram

“ഞാൻ നിങ്ങൾക്കൊരു മന്ത്രം തരാം, ഒരു കൊച്ചു മന്ത്രം. അതു നിങ്ങളുടെ ഹൃദയത്തിൽ പതിയണം, ആഴത്തിൽ പതിയണം. മന്ത്രമിതാണ്, “പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക’ ( Do or Die ) നാം ഒന്നുകിൽ ഇന്ത്യയെ സ്വതന്ത്രയാക്കും അല്ലെങ്കിൽ ആ പ്രവർത്തനത്തിൽ മരിക്കും. സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ നിങ്ങൾ വിശ്രമിക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുക. അതിനു വേണ്ടി ജീവൻ ത്യജിക്കുമെന്ന് പ്രതിജ്ഞ ചെയ്യുക. ജീവൻ നഷ്ടപ്പെടുത്തി നിങ്ങൾ ജീവൻ നേടും
എങ്ങനെയും ജീവൻ രക്ഷിക്കാൻ ശ്രമിച്ചാലോ , നിങ്ങൾക്ക് അതു നഷ്ടപ്പെടുകയേ ഉള്ളൂ.”

‘ഭീരുവിനോ അധീരനോ ഉള്ളതല്ല സ്വാതന്ത്ര്യം ‘

1942 ജൂലൈ 14 -)0 തീയതി കോൺഗ്രസ് പ്രവർത്തക സമിതിയിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചതിനു ശേഷം മോഹൻദാസ് കരംചന്ദ് ഗാന്ധി നടത്തിയ രണ്ടു മണിക്കൂർ നീണ്ട ഉജ്ജ്വലമായ പ്രസംഗത്തിൽ നിന്ന് )

ഓഗസ്റ്റ് 9 – പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യ സമര ഭടന്മാർ പ്രക്ഷോഭത്തിനിറങ്ങി. അന്നു രാവിലെ തന്നെ ഗാന്ധിജിയും മറ്റു പ്രധാന നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു . എന്നാൽ അവരെ അറസ്റ്റ് ചെയ്ത് പ്രക്ഷോഭമില്ലാതാക്കാം എന്ന ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കണക്കുകൂട്ടലുകൾ തെറ്റി . ഗാന്ധിജിയെ മോചിതനാക്കുക എന്നൊരു പുതിയ മുദ്രാവാക്യം കൂടീ ഉണ്ടാകാനേ അതുപകരിച്ചുള്ളൂ.

രാജ്യമെങ്ങും പ്രക്ഷോഭങ്ങളുണ്ടായി . ആദ്യ ഘട്ടത്തിൽ അഹിംസാത്മകമായിരുന്നെങ്കിലും ബ്രിട്ടീഷ് സർക്കാർ മർദ്ദന പരിപാടികൾ ആരംഭിച്ചതോടെ പ്രക്ഷോഭം അക്രമങ്ങളിലേക്ക് നീങ്ങി . അതിനനുസരിച്ച് മർദ്ദന പരിപാടികൾ കൂടുതൽ മൃഗീയമായി . വെടിവെപ്പും ലാത്തിച്ചാർജ്ജും കൂട്ടപ്പിഴ ചുമത്തലും സർവ്വ സാധാരണമായി . ആയിരക്കണക്കിനു പേർ മരിച്ചു . മരിച്ചവരിൽ കുഞ്ഞുങ്ങളും സ്ത്രീകളുമൊക്കെ ഉൾപ്പെടുന്നു . ഇരട്ടിയിലധികമാളുകൾക്ക് പരിക്കേറ്റു..പതിനായിരത്തോളം പേർ അറസ്റ്റ് ചെയ്യപ്പെട്ടു .

ക്വിറ്റ് ഇന്ത്യാ സമരത്തോടുള്ള പ്രതികരണം പല പ്രവിശ്യകളിലും പലതരത്തിലായിരുന്നു . ബീഹാറും ഉത്തർപ്രദേശും മദ്ധ്യ പ്രദേശും മഹാരാഷ്‌ട്രയുമടക്കമുള്ള വടക്കൻ സംസ്ഥാനങ്ങളിലെല്ലാം ശക്തമായ സമര പരിപാടികൾ നടന്നു . എന്നാൽ ദക്ഷിണേന്ത്യയിലെ പല പ്രവിശ്യകളും സമരത്തോട് പുറം തിരിഞ്ഞു നിന്നു. കേരളത്തിൽ ക്വിറ്റ് ഇന്ത്യാസമരം വിപുലമായിരുന്നില്ല . കോൺഗ്രസ്സ് ഹിന്ദു സ്വരാജ് ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പ്രചരിപ്പിച്ച് മുസ്ലിം ലീഗും , സോവിയറ്റ് നയങ്ങൾക്കനുസരിച്ച് നയം മാറിയ കമ്മ്യൂണിസ്റ്റ് പാർട്ടിയും ശക്തമായിടങ്ങളിലൊന്നും ക്വിറ്റ് ഇന്ത്യാ സമരം ചലനമുണ്ടാക്കിയില്ല . ഇരു കൂട്ടരും അവരവരുടേതായ കാരണങ്ങളാൽ സമരത്തെ എതിർത്തു .

പ്രത്യക്ഷത്തിൽ പരാജയപ്പെട്ട സമരം എന്നു തോന്നുമെങ്കിലും രാജ്യത്തിൽ നിന്നൊഴിഞ്ഞു പോകാൻ സമയമായി എന്ന ചിന്ത ബ്രിട്ടനുണ്ടാക്കാൻ സമരത്തിനു കഴിഞ്ഞുവെന്നതിൽ സംശയമില്ല . ഇന്ന് ക്വിറ്റ് ഇന്ത്യാ സമര ദിനത്തിന്റെ 81-)o വാർഷിക ദിനത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ സമരഭടന്മാരുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമങ്ങൾ.

ShareTweetSendShareShare

Latest from this Category

ഡിസംബർ 22 ദേശീയ ഗണിത ദിനം; ഭാരതീയ ഗണിത പാരമ്പര്യം പാഠപുസ്തകങ്ങളിൽ

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

ഇന്ന് ഗുരു തേഗ് ബഹദൂറിൻ്റെ 350-ാം ബലിദാനദിനം; ബലിദാനം നൽകുന്ന സന്ദേശം

സംഘദൗത്യം: ഭാരതത്തിന്റെ ചരിത്രനിയോഗം

നവരാത്രി എട്ടാം ദിവസം: ദേവി മഹാഗൗരി

നവരാത്രി ഏഴാം ദിവസം: കാലരാത്രി ദേവി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സദ്ഭാവം പുതിയ ആശയമല്ല, സമൂഹത്തിന്റെ സ്വഭാവമാണ്: ഡോ. മോഹന്‍ ഭാഗവത്

സാമൂഹിക മാറ്റത്തിന് സജ്ജനശക്കികള്‍ ഒരുമിക്കണം: ദത്താത്രേയ ഹൊസബാളെ

ഭാരതീയ വിചാരകേന്ദ്രം: ഡോ. സി.വി. ജയമണി പ്രസിഡന്റ് , ഡോ. എന്‍. സന്തോഷ്‌കുമാര്‍ ജനറല്‍ സെക്രട്ടറി

ലൗ ജിഹാദ് തടയാനുള്ള ശ്രമങ്ങള്‍ വീടുകളില്‍ നിന്ന് ആരംഭിക്കണം: ഡോ. മോഹന്‍ ഭാഗവത്

ഭിന്നശേഷി സമൂഹം നേരിടുന്നത് ഗുരുതര സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികള്‍: സക്ഷമ

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിലേക്കും

ശ്രീബുദ്ധന്‍ പകര്‍ന്ന ജ്ഞാനവും പാതയും മുഴുവന്‍ മനുഷ്യരാശിക്കും അവകാശപ്പെട്ടത്: പ്രധാനമന്ത്രി

വന്ദേമാതരത്തെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഭാരതം വിഭജിക്കപ്പെടില്ലായിരുന്നു: ജെ. നന്ദകുമാര്‍

Load More

Latest English News

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies