VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭോപാലില്‍ കൂറ്റന്‍ വനവാസി റാലി; പട്ടികജാതിപട്ടികയില്‍ നിന്ന് പരിവര്‍ത്തിതരെ ഒഴിവാക്കണം

VSK Desk by VSK Desk
13 February, 2023
in ഭാരതം
ShareTweetSendTelegram

ഭോപ്പാല്‍: രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും സ്വാഭിമാനത്തിനും വേണ്ടി പൊരുതിയ വനവാസി ജനതയുടെ തനിമ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങള്‍ അണിനിരന്ന ഗര്‍ജന്‍ റാലി. രാജ്യത്തിനായി പൊരുതിവീണ എണ്ണമറ്റ വനവാസി വീരന്മാരുടെ പരമ്പരയ്ക്ക് വികസിതവും സ്വതന്ത്രവുമായ ജീവിതം നയിക്കാന്‍ അവകാശമുണ്ടെന്ന് ഭോപാലിലെ ഭേല്‍ ദസറ മൈതാനത്ത് ചേര്‍ന്ന മഹാസമ്മേളനത്തെ അഭിവാദ്യം ചെയ്ത് ട്രൈബല്‍ സെക്യൂരിറ്റി ഫോറം നാഷണല്‍ കോ-കണ്‍വീനര്‍ രാജ്കിഷോര്‍ ഹന്‍സ്ദ പറഞ്ഞു. എല്ലാവര്‍ക്കും തുല്യമായ ജീവിതമാണ് ഞങ്ങളുടെ പൂര്‍വികര്‍ സ്വപ്നം കണ്ടത്. മണ്ണിനെയും മരത്തെയും പൂജിച്ചവരാണ് ഈ ജനത. എന്നാല്‍ വൈദേശിക മതങ്ങളുടെ കടന്നുകയറ്റം വലിയ ഭീഷണിയാണ്. മതം മാറുന്നവര്‍ സംവരണം തട്ടിയെടുക്കുന്ന പ്രവണത അവസാനിപ്പിച്ചേ മതിയാകൂ. വനവാസിജനതയുടെ ആനുകൂല്യങ്ങള്‍ അവര്‍ക്കായിത്തന്നെ ലഭിക്കണം. പരിവര്‍ത്തിതരെ പട്ടികയില്‍ നിന്ന് ഒഴിവാക്കണം. ഞങ്ങളെ ഞങ്ങളായി ജീവിക്കാന്‍ അനുവദിക്കണം, ഹന്‍സ്ദ പറഞ്ഞു.

പ്രകൃതിയെ ആരാധിക്കുന്നവരാണ് വനവാസി ജനത. എന്നാല്‍ ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങള്‍ക്ക് അത് സാധ്യമല്ല. പിന്നെങ്ങനെയാണ് അവര്‍ ഗോത്രവര്‍ഗക്കാരാകുന്നതും ആനുകൂല്യങ്ങള്‍ക്ക് അവകാശങ്ങള്‍ ഉന്നയിക്കുന്നതും. അവര്‍ ഗോത്രവര്‍ഗത്തില്‍ പെട്ടവരല്ലെന്ന് ഇന്ത്യന്‍ ഭരണഘടനയും കോടതി വിധികളും സെന്‍സസും കാണിക്കുന്നു. വനവാസിജനത ഹിന്ദു സമൂഹത്തിന്റെ ഭാഗമാണ്. മതംമാറിയവര്‍ക്ക് സെന്‍സസില്‍ പോലും ആദിവാസി എന്ന പേര് നല്‍കിയിട്ടില്ല. എന്നിട്ടും അവരില്‍ ഭൂരിഭാഗവും ജോലിയിലും മറ്റും ആനുകൂല്യങ്ങളും സംവരണത്തിന്റെ മറവില്‍ കൈപ്പറ്റുന്നുണ്ട്. ഇത് അനീതിയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.

മതംമാറിപ്പോയവര്‍ 70 വര്‍ഷമായി ആദിവാസികളായ തങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്ന് ട്രൈബല്‍ സെക്യൂരിറ്റി ഫോറം നേതാവ് സത്യേന്ദ്ര സിങ് പറഞ്ഞു. ഇവരെ പട്ടികജാതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പതിറ്റാണ്ടുകളായി ആദിവാസി ജനത പോരാടുകയാണ്. ഭോപാല്‍ റാലി കണ്ട് തീരുമാനമായില്ലെങ്കില്‍ ദല്‍ഹിയിലേക്കും കാല്‍നടയായി മാര്‍ച്ച് ചെയ്യും.
1967ല്‍ അന്നത്തെ എംപിയായിരുന്ന കാര്‍ത്തിക് ഒറോണിന്റെ നേതൃത്വത്തിലാണ് ഈ ആവശ്യമുന്നയിച്ച് പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവന്നതാണ്. എന്നാല്‍ അത് ഇതുവരെ നടപ്പാക്കിയിട്ടില്ല. 2006ലാണ് ട്രൈബല്‍ സെക്യൂരിറ്റി ഫോറം രൂപീകരിച്ചത്. 2009ല്‍ രാജ്യത്തുടനീളമുള്ള 28 ലക്ഷം പേരുടെ ഒപ്പുകളുള്ള നിവേദനം അന്നത്തെ രാഷ്ട്രപതി പ്രതിഭാ ദേവി പാട്ടീലിന് കൈമാറി. ഈ വിഷയത്തില്‍ ഒരു തീരുമാനമുണ്ടാകുന്നതുവരെ ഇനി പിന്നാക്കമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ ഐഎഎസ് ഓഫീസര്‍ ശ്യാം സിംഗ് കുമ്രെ, പ്രകാശ് യുകെ, നരേന്ദ്ര സിംഗ് മര്‍വി, ഗായകന്‍ ജഗത് സിങ്, മുന്‍ രാജ്യസഭാ എംപിമാരായ ഡോ. മഹേന്ദ്ര സിങ് ചൗഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share7TweetSendShareShare

Latest from this Category

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി 17ന് നാടിന് സമർപ്പിക്കും

ദേശം ആർ.രവീന്ദ്രൻ സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും മുന്നിൽ നിന്നു നയിച്ച ദേവദുർലഭനായ കാര്യകർത്താവ് : എസ് സേതുമാധവൻ

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം

പി.എൻ. വിജയകുമാർ അന്തരിച്ചു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies