VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

അയോദ്ധ്യ : അപകീർത്തികരമായ സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണം

VSK Desk by VSK Desk
12 July, 2026
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ബെളഗാവി (കർണാടക): ശ്രീരാമജന്മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ ആർഎസ്എസ് പ്രാന്ത പ്രചാരകരുടെ അഖില ഭാരതീയ ബൈഠക്ക് ആശങ്ക പ്രകടിപ്പിച്ചു. കാണിക്കപ്പണം എണ്ണിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേടുകളിൽ യോഗം തീവ്രമായ ദുഃഖം രേഖപ്പെടുത്തി. തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരം നടക്കുന്ന എസ്‌ഐടി, പോലീസ് അന്വേഷണങ്ങൾ ഫലപ്രദമാകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് രാമഭക്തരുടെ ആഴത്തിലുള്ള വിശ്വാസത്തെയും ഭക്തിയെയും മുറിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകില്ലെന്ന് തീർത്ഥക്ഷേത്ര ട്രസ്റ്റ് ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇന്ന് സമാപിച്ച ബൈഠക്കിൻ്റെ വിവരങ്ങൾ പങ്കുവച്ചു കൊണ്ട് ​അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ നല്കിയ പത്രക്കുറിപ്പിലാണ് അയോദ്ധ്യ സംബന്ധിച്ച ആർഎസ്എസ് നിലപാട് ആവർത്തിച്ചത്.

ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളും​നിലവിലെ സാമൂഹിക സാഹചര്യങ്ങളും മൂന്ന് ദിവസത്തെ യോഗം ചർച്ച ചെയ്തു. ജനസംഖ്യാ കണക്കെടുപ്പും വർദ്ധിച്ചുവരുന്ന ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന വെല്ലുവിളികളും ചർച്ചകളിൽ പ്രധാന വിഷയമായി. ലഹരിമരുന്നിന്റെ വർദ്ധിച്ചുവരുന്ന ഉപയോഗത്തിൽ യോഗം കടുത്ത ആശങ്ക രേഖപ്പെടുത്തി. ലഹരിമുക്ത സമൂഹത്തിനായി കൂടുതൽ ഊന്നൽ നല്കി പ്രവർത്തിക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി.

സന്ത് ശിരോമണി രവിദാസ് മഹാരാജിന്റെ 650-ാം ജയന്തി വർഷാചരണ പരിപാടികളും യോഗം ആസൂത്രണം ചെയ്തു.

യോഗത്തിൽ സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ മാർഗദർശനം നല്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 226 കാര്യകർത്താക്കളാണ് പങ്കെടുത്തത്.

​2026 മാർച്ചിൽ ആരംഭിച്ച് വിവിധ തലങ്ങളിൽ നടന്ന സംഘ ശിക്ഷാ വർഗുകളുടെ വിലയിരുത്തലും യോഗത്തിൽ നടന്നു. ഈ വർഷം 83 സംഘ ശിക്ഷാ വർഗുകളും 12 കാര്യകർത്താ വികാസ് വർഗുകളുമാണ് പൂർത്തിയായത്. 18,842 സ്വയംസേവകർ ഈ വർഗുകളിലൂടെ പരിശീലനം നേടി.

സെപ്റ്റംബർ മാസത്തോടെ പരമാവധി ഇടങ്ങളിൽ പരമാവധി ശാഖകൾ എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനുള്ള വിപുലമായ കർമ്മപദ്ധതിക്ക് യോഗം രൂപം നൽകി. സംഘശതാബ്ദിയിൽ ഇതുവരെ നടന്ന പരിപാടികൾ വിലയിരുത്തുകയും നടക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. ശതാബ്ദിയിലെ വിവിധ പരിപാടികളിലൂടെ സമ്പർക്കത്തിൽ വന്ന പൊതുജനങ്ങളെ സാമൂഹിക പ്രവർത്തനങ്ങളിലും പഞ്ച പരിവർത്തന ആശയങ്ങളിലും സജീവമാക്കും. സർസംഘചാലകന്റെ 2026-27 ലെ സംഘടനായാത്രകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

Share
Tweet
SendShareShare

Latest from this Category

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies