VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പ്രീതിയുടെ മരണത്തില്‍ തെലങ്കാനയില്‍ വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം

VSK Desk by VSK Desk
27 February, 2023
in ഭാരതം
മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനി പ്രീതിയുടെ മരണത്തില്‍ പ്രതിഷേധിച്ച് വാറംഗലില്‍ എബിവിപി പ്രവര്‍ത്തകരുടെ പ്രതിഷേധം

മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനി പ്രീതിയുടെ മരണത്തില്‍ പ്രതിഷേധിച്ച് വാറംഗലില്‍ എബിവിപി പ്രവര്‍ത്തകരുടെ പ്രതിഷേധം

ShareTweetSendTelegram

വാറംഗല്‍(തെലങ്കാന): കാകതീയ മെഡിക്കല്‍ കോളജ് ആദ്യവര്‍ഷ പിജി വിദ്യാര്‍ത്ഥിനി ഡി. പ്രീതിയുടെ മരണത്തില്‍ പ്രതിഷേധിച്ച് തെലങ്കാനയില്‍ എബിവിപിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം. ഇന്നലെ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും എബിവിപി പ്രവര്‍ത്തകര്‍ സ്തംഭിപ്പിച്ചു. എല്ലാ നഗരങ്ങളിലും പ്രകടനവും ഉപരോധവും നടന്നു. റാഗിങ്ങിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ഡോക്ടര്‍ പ്രീതിയുടെ മരണത്തില്‍ പ്രതിഷേധിച്ച് തെലങ്കാന എബിവിപി ഫെബ്രുവരി 27ന് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കാകതീയ മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും പ്രിതിയെ റാഗ് ചെയ്ത സീനിയര്‍ വിദ്യാര്‍ത്ഥി ഡോ. സെയ്ഫിനെ മാതൃകാപരമായി ശിക്ഷിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.

കടുത്ത പീഡനത്തെത്തുടര്‍ന്ന് വിഷം കുത്തിവച്ച നിലയില്‍ ഹൈദരാബാദ് നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രീതി അഞ്ച് ദിവസം ജീവിതത്തിനായി മല്ലിട്ട് ഒടുവില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. 26 കാരിയായ പ്രീതി ബുധനാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് പോലീസ് വാദം. എംജിഎം ആശുപത്രിയില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്ത ശേഷം ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. അച്ഛന്‍ നരേന്ദറിന്‍റെ പരാതിയെത്തുടര്‍ന്ന് രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥി മുഹമ്മദ് അലി സെയ്ഫിനെ റാഗിങ്, ആത്മഹത്യാ പ്രേരണ, പട്ടികജാതി പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നേരത്തെ കോളജ്, അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നരേന്ദര്‍ പറഞ്ഞു.

തെലങ്കാനയിലെ വനവാസി ഗ്രാമമായ കൊടകണ്ട്‌ല പ്രദേശത്തെ മൊണ്‍ട്രായിയില്‍നിന്നുള്ള പ്രീതി കോളജില്‍ മതവിവേചനവും പീഡനവും നേരിട്ടെന്നാണ് ഉയരുന്ന ആരോപണം. നിംസ് ആശുപത്രി പരിസരത്തും തെലങ്കാനയിലെ പ്രധാന നഗരങ്ങളിലും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. നിംസ്, കാകതീയ മെഡിക്കല്‍ കോളേജ്, വാറങ്കലിലെ എംജിഎം ആശുപത്രി എന്നിവയ്ക്ക് മുന്നില്‍ ലംബാഡ ആദിവാസി യൂണിയനുകളും പ്രതിഷേധിച്ചു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനും എസ്സി/എസ്ടി ദേശീയ കമ്മിഷനും സര്‍ക്കാര്‍, എംജിഎം ആശുപത്രി സൂപ്രണ്ട്, പ്രിന്‍സിപ്പല്‍, പ്രീതി വിദ്യാര്‍ത്ഥിനിയായിരുന്ന അനസ്തേഷ്യോളജി വിഭാഗം മേധാവി എന്നിവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

നേരത്തെ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ പ്രീതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
പ്രീതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മേഡ്ചല്‍-മല്‍ക്കാജ്ഗിരിയിലെ ബോഡുപ്പാലിലുള്ള അച്ഛനമ്മമാരുടെ വീട്ടിലേക്ക് വന്‍ ജനാവലിയുടെ അകമ്പടിയോടെ കൊണ്ടുപോയി.

പ്രീതിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും ആരോഗ്യമന്ത്രി ടി ഹരീഷ് റാവു പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Share18TweetSendShareShare

Latest from this Category

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി 17ന് നാടിന് സമർപ്പിക്കും

ദേശം ആർ.രവീന്ദ്രൻ സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും മുന്നിൽ നിന്നു നയിച്ച ദേവദുർലഭനായ കാര്യകർത്താവ് : എസ് സേതുമാധവൻ

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം

പി.എൻ. വിജയകുമാർ അന്തരിച്ചു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies