സ്ത്രീ ശാക്തീകരണത്തിനും, സ്ത്രീകളുടെ അവകാശത്തിനും, വേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്‌കർത്താവിയിരുന്നു സാവിത്രിഭായി ഫൂലെ .
ഭാരതത്തിലെ ആദ്യ വനിതാ പാഠശാലയിലെ ആദ്യ വിനത അധ്യാപികയാണ് സാവിത്രി ഭായ്. ഇത് കൂടാതെ ആധുനിക മറാഠി കവിതയുടെ മുൻഗാമിയായും ഇവരെ കണക്കാക്കുന്നു.
കുട്ടികൾ സ്‌കൂളിൽ വരുന്നത് പ്രോത്സാഹിപ്പിക്കാനും ഇടയ്ക്കു പഠനം നിർത്തി പോവുന്നത് തടയാനും വേണ്ടി സ്‌കൂളുകളിൽ ഉച്ചഭക്ഷണ സമ്പ്രദായവും ഗ്രാൻഡും ഏർപ്പെടുത്തുന്ന പതിവ് തുടങ്ങിയത് സാവിത്രിയായിരുന്നു.
ഒരു വിദ്യാഭാസ പ്രവർത്തക എന്നതിലുപരി സാമൂഹ്യ പരിഷ്‌ക്കർത്താവായും ജാതിവ്യവസ്ഥക്ക് എതിരെ പോരാടിയ നേതാവ് ആയും സാവിത്രി ഭായി ഫൂലെ അറിയപെടുന്നു.
മഹാരാഷ്ട്രയിലെ നായ്ഗാവിൽ ഒരു കർഷക കുടുംബത്തിൽ 1831 ജനുവരി 3 നാണ് സാവിത്രി ഭായ് ഫൂലെ ജനിച്ചത്.
പൂനെയിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ മാതാ സാവിത്രി ഭായി മകനോടൊപ്പം ഒരു ആശുപത്രി തുടങ്ങി. രോഗികളെ അവർ സ്വയം പരിചരിക്കുമായിരുന്നു. അങ്ങനെ അവരെ ശുശ്രൂഷിക്കുന്നതിനിടയിൽ രോഗബാധിതയായി 1897 മാർച് 10 ന് അവർ അന്തരിച്ചു.
മാതാ സാവിത്രിയുടെ രണ്ടു കവിതാ സമാഹാരങ്ങൾ അവരുടെ മരണാനന്തരം പ്രസിദ്ധീകരിക്കുകയുണ്ടായി. കാവ്യ ഫൂലെ (1934) , ബവൻ കാശി സുബൊധ് രത്‌നാകർ (1982).
മരണാനന്തര ബഹുമതിയായി മഹാരാഷ്ട്ര സർക്കാർ പൂനെ സർവ്വകലാശാലക്കു 2014 ൽ സാവിത്രി ബായ് ഫൂലെ പൂനെ സർവ്വകലാശാല എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി. 1998 ൽ അവരുടെ ബഹുമാനാർത്ഥം തപാൽ സ്റ്റാമ്പും ഭാരത സർക്കാർ പുറത്തിറക്കി.
Discussion about this post