VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

ഭാരതം ലോകത്തിന് സമാധാനത്തിന്റെ വഴി കാട്ടും: സര്‍സംഘചാലക്

VSK Desk by VSK Desk
16 October, 2023
in സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

കത്വ(ജമ്മുകശ്മീര്‍): ലോകത്തിന് സുരക്ഷയുടെയും സമാധാനത്തിന്റെയും പാത ഭാരതത്തിലൂടെ മാത്രമേ ലഭിക്കൂ എന്നാണ് സമകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സോഷ്യലിസവും മുതലാളിത്തവുമെല്ലാം പരാജയപ്പെട്ടു. സന്തോഷവും സുഖവും നല്കുമെന്ന് പ്രഖ്യാപിച്ച ഇസങ്ങളെല്ലാം കൂടുതല്‍ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്. ഉക്രൈനിലും ഇസ്രായേലിലും എല്ലായിടത്തും യുദ്ധങ്ങളും സംഘര്‍ഷങ്ങളുമാണ്. ലോകത്തിന് മുഴുവന്‍ സമാധാനം ആഗ്രഹിക്കുന്ന ദര്‍ശനം ഭാരതത്തിന്റേത് മാത്രമാണെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. കത്വ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ കത്വ, സാംബ ജില്ലകളിലെ സ്വയംസേവകരുടെ സാംഘിക്കിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തിന് ആവശ്യമുള്ളതെല്ലാം നല്കാന്‍ കഴിയുന്ന സ്വര്‍ണപ്പക്ഷിയായി വീണ്ടും ഈ രാഷ്ട്രം മാറുകയാണ്. ഇസങ്ങള്‍ മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെയുള്ള ഉപാധികള്‍ സൃഷ്ടിച്ച ആശയക്കുഴപ്പത്തില്‍ നിന്ന് ശരിയായ പാതയിലേക്ക് ലോകത്തെ നയിക്കാന്‍ ഭാരതീയ കുടുംബ സംസ്‌കതിക്ക് സാധിക്കും. സാമ്പത്തിക കേന്ദ്രിതമായി മാത്രം ചിന്തിച്ചിരുന്ന രാജ്യങ്ങളെ ജി 20യിലൂടെ മാനവികതയുടെ ദര്‍ശനത്തിലേക്ക് ഭാരതം നയിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സന്തോഷം ഉള്ളില്‍ തെരയുക എന്ന പൂര്‍വികരുടെ ദര്‍ശനമാണ് ഭാരതത്തെ നയിച്ചത്. സത്യവും വിശുദ്ധിയും അനുകമ്പയും മുറുകെപ്പിടിച്ച് സമാജത്തിന് വേണ്ടി ജീവിക്കുന്നതിലാണ് സന്തോഷം കുടിയിരിക്കുന്നത്. തിന്മകള്‍ക്ക് പിന്നാലെ പിന്നാലെ പായരുത്, ശരീരവും മനസും ബുദ്ധിയും ശുദ്ധമായിരിക്കണം. ഇതെല്ലാം ശീലിക്കുന്നതിന്റെ പാഠങ്ങളാണ് സനാതന ധര്‍മ്മം മുന്നോട്ടുവയ്ക്കുന്നത്. സനാതനധര്‍മ്മം നമ്മുടെ സംസ്‌കാരമാണ്. അത് പ്രപഞ്ചത്തെയാകെ സംരക്ഷിക്കുകയും സമൃദ്ധിയിലേക്ക് നയിക്കുകയും ചെയ്യുന്ന ജീവിതമൂല്യങ്ങളാണ്. സനാതന ധര്‍മ്മത്തിന്റെ ഉത്ഥാനം തന്നെയാണ് ഭാരതത്തിന്റെ ഉത്ഥാനം, സര്‍സംഘചാലക് പറഞ്ഞു.

https://fb.watch/nK3AmL2DJa/

ധര്‍മ്മമാണ് എല്ലാവരേയും കൂട്ടിയിണക്കുന്നത്. ധര്‍മ്മമാണ് നമ്മുടെ ജീവിതത്തെ സന്തുലിതമാക്കുന്നത്. എല്ലാ ഭാരതീയ വിശ്വാസങ്ങളും ധര്‍മ്മത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭാരതമാതാവിന്റെ മക്കളെന്ന നിലയില്‍ നാമെല്ലാം സഹോദരങ്ങളാണെന്നതാണ് അതിന്റെ ദര്‍ശനം. അതില്‍ ജാതിവിവേചനങ്ങളുടെ പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.ലോകത്തിന് ആവശ്യമുള്ളത് നല്‍കാന്‍ കരുത്തുള്ള സമാജത്തെ സൃഷ്ടിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. അച്ചടക്കത്തിലൂടെ വ്യക്തികളില്‍ സദ്ഗുണങ്ങള്‍ വളര്‍ത്തുകയും സ്വയം സജ്ജരാകാന്‍ സമാജത്തെ പ്രാപ്തരാക്കുകയുമാണ് സംഘം ചെയ്യുന്നത്, മോഹന്‍ഭാഗവത് ചൂണ്ടിക്കാട്ടി.

ക്ഷേത്രസംഘചാലക് സീതാറാം, പ്രാന്ത സംഘചാലക് ഡോ. ഗൗതം മൈംഗി, കത്വ വിഭാഗ് സംഘചാലക് വിദ്യാ രത്തന്‍ എന്നിവര്‍ പങ്കെടുത്തു.സാംഘിക്കിന് ശേഷം കത്വ രാാധാകൃഷ്ണ ക്ഷേത്രത്തില്‍ സര്‍സംഘചാലക് ദര്‍ശനം നടത്തി. ജഖബര്‍ ഗ്രാമത്തില്‍ ഭാരതമാതാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തതിന് ശേഷം ഗ്രാമീണരുമായി അദ്ദേഹം സംവദിച്ചു. രാവിലെ ജമ്മുവിലെ ബഹു കോട്ടയില്‍ കാളി മാതാ ക്ഷേത്രദര്‍ശനം നടത്തിയ സര്‍സംഘചാലക് ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

Share1TweetSendShareShare

Latest from this Category

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

രാഷ്ട്രത്തിന്റെ ആന്തരിക ചൈതന്യത്തെ നിലനിർത്തുകയാണ് സംഘപ്രവർത്തനം : കെ.പി. രാധാകൃഷ്ണൻ

സംഘശിക്ഷാവർഗിന് തുടക്കമായി

രാഷ്ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. കെ.കെ ബാലറാം

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

ആർഎസ്എസ് ശതാബ്ദി: കേരളത്തിൽ 22 ലക്ഷം വീടുകൾ സമ്പർക്കം ചെയ്തു ; മാഘമഹോത്സവം ദേശീയ ശ്രദ്ധയിൽ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭ സമാപിച്ചു

സാഹിത്യകാരന്മാര്‍ക്കിടയിലെ പൊക്കമുള്ള സാഹിത്യകാരനായിരുന്നു കുഞ്ഞുണ്ണി മാഷ്: മോഹനന്‍ കുന്നുമ്മല്‍

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies