VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ബ്രിസ്റ്റളിൽ ഓം യുകെ കുടുംബശിബിരം

VSK Desk by VSK Desk
10 November, 2023
in ലോകം
Share
Tweet
SendTelegram

ബ്രിസ്റ്റൾ: യുകെയിലെ ഹിന്ദു മലയാളികളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് യുകെ (ഓം യുകെ) വർഷാവർഷം നടത്തിവരുന്ന കുടുംബ ശിബിരം ബ്രിസ്റ്റളിനടുത്തു ഡിവൈസസിൽ വച്ച് നടന്നു. ഒക്ടോബർ 28-9 തീയതികളിലായിരുന്നു ശിബിരം . സ്കോട്ലൻഡ് മുതൽ കോൺവാൾ വരെ യുകെയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ഇരുനൂറോളം മലയാളികൾ ശിബിരത്തിൽ പങ്കെടുത്തു.ഗുരു നാരായണ ശിബിരം എന്നതായിരുന്നു ഈ വർഷത്തെ ശിബിരനാമം. ശ്രീ നാരായണ ഗുരുദേവന്റെ ജീവിതത്തെയും ദർശനങ്ങളെയും പറ്റി ആഴത്തിൽ അറിവുണ്ടാക്കുവാൻ ഉതകുന്ന വിധം ആയിരുന്നു ശിബിരത്തിലെ കാര്യപരിപാടികൾ . രണ്ടു ദിവസം നീണ്ടുനിന്ന ഓം യുകെ കുടുംബസംഗമവും ശിബിരത്തൊടൊപ്പം നടന്നു. ഭാരതത്തിന്റെ അദ്ധ്യാത്മികവും സാമൂഹ്യവുമായ ചരിത്രത്തിൽ ഗുരുദേവനെ പോലെ ഗരിമയുള്ള വ്യക്തിത്വങ്ങൾ വളരെ ചുരുക്കമാണ്. പക്ഷേ സാക്ഷാൽ പരദൈവമായ ആ അവതാര പുരുഷന്റെ ജീവിതത്തെപ്പറ്റിയും സന്ദേശങ്ങളെ പറ്റിയും പൂർണ്ണമായ അറിവ് മലയാളികളായവർക്ക് പോലുമില്ല എന്നത് സങ്കടകരമാണ്. അതുകൊണ്ടാണ് ഈ വർഷത്തെ ഓം യുകെ ശിബിര വിഷയം ശ്രീനാരായണഗുരുദേവൻറെ ജീവിതവും ദർശനങ്ങളും എന്ന് തീരുമാനിച്ചതെന്ന് ശിബിര കാര്യവാഹ് സുഭാഷ് ശശിധരൻ പറഞ്ഞു.കളികളിലൂടെയും, ചർച്ചകളിലൂടെയും, പ്രഭാഷണങ്ങളിലൂടെയും ഗുരുദേവ ദർശനത്തെ പറ്റി അംഗങ്ങൾക്ക് ആഴത്തിൽ അറിവുണ്ടാക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞു. യുകെയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ഡോ. സച്ചിൻ നന്ദ ‘ധർമ്മം – വ്യക്തി – സംഘടന‘ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സനാതന ധർമ്മത്തെപ്പറ്റിയും യുകെയിൽ ധർമ്മത്തെ അടിസ്ഥാനമാക്കിയ ഒരു ജീവിതരീതി പിന്തുടരുമ്പോൾ നേരിടുന്ന അനുഭവങ്ങളെ പറ്റിയും ഉള്ള കുട്ടികളുടെ സംശയങ്ങൾക്ക് ഡോ. സച്ചിൻ നന്ദ മറുപടി നൽകി. യുകെയിൽ ജനിച്ച് വളർന്ന് കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് തത്വശാസ്ത്രത്തിൽ ഗവേഷണ ബിരുദം നേടിയ ആളാണ് മുഴുവൻ സമയ സനാതന ധർമ്മ പ്രചാരകനായ ഡോക്ടർ സച്ചിൻ നന്ദ.ഗുരുദേവന്റെ ജീവിതത്തെയും ദർശനങ്ങളേയും പറ്റി ഒരു പ്രദർശനവും ഒരുക്കിയിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും , ഗുരുദേവന്റെ പ്രധാന കൃതികളും അടങ്ങിയ കൈപ്പുസ്തവും ശിബിരത്തിൽ പങ്കെടുത്തവർക്കെല്ലാം നൽകിയിരുന്നു.ശിബിരത്തിനെത്തിയ കുട്ടികൾ ഗുരുദേവന്റെ അരുവിപ്പുറം ശിവ പ്രതിഷ്ഠയെ പറ്റി പഠിക്കുകയും ശിവപ്രതിഷ്ഠയുടെ മാതൃക ഉണ്ടാക്കി പ്രദർശിപ്പിക്കുകയും ചെയ്തു. ഗുരുദേവന്റെ കണ്ണാടി പ്രതിഷ്ഠയുടെ തത്വം മനസ്സിലാക്കിക്കൊടുക്കാൻ കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ പ്രശ്നോത്തരിക്കളിയും നടത്തി.

Share11
Tweet
SendShareShare

Latest from this Category

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies