തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് തപാല്‍ വകുപ്പിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്നു. 10 ലക്ഷം കവറേജുള്ള അപകട ഇന്‍ഷൂറന്‍സാണ് പോളിസിയിലൂടെ ലഭ്യമാകുന്നത്.
- തൊഴിലിടങ്ങളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് കുറഞ്ഞ വാര്‍ഷിക പ്രീമിയത്തില്‍ 10 ലക്ഷം രൂപയുടെ അപകട പരിരക്ഷ ലഭിക്കും.
- അപകടം മൂലമുണ്ടാകുന്ന ആശുപത്രി വാസത്തിന് പരമാവധി ഒരു ലക്ഷം രൂപ ആശുപത്രി ചെലവും ഏഴ് ദിവസത്തില്‍ കൂടുതല്‍ ആശുപത്രിയില്‍ കിടക്കേണ്ടി വരികയാണെങ്കില്‍ 10,000 രൂപ കണ്വാ ലെസെന്‍സ് ആനുകൂല്യമായും നല്കുന്നു.
- മരണം സംഭവിക്കുകയാണെങ്കില്‍ നോമിനിക്ക് 10 ലക്ഷം രൂപയും പോളിസി ഉടമയുടെ കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വിദ്യാഭ്യാസ ആനുകൂല്യവും നല്കുന്നു.
- തപാല്‍ വകുപ്പിന്റെ എല്ലാ ശാഖകളിലും ഈ സേവനം ലഭ്യമാണ്.
- ആധാര്‍ കാര്‍ഡ്, നോമിനി ആയി നിര്‍ദ്ദേശിക്കപ്പെടുന്ന ആളുടെ പേരും കൃത്യമായ ജനന തീയതിയും ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടുമാണ് പദ്ധതിയില്‍ അംഗമാകാന്‍ വേണ്ടത്.
- തപാല്‍ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ (ഐ പി പി ബി) അക്കൗണ്ട് തുടങ്ങുന്നതിലൂടെ തൊഴിലുറപ്പ് പദ്ധതി വേതനം പോസ്റ്റ് ഓഫീസുകള്‍ വഴി ലഭിക്കും.
- ആധാറുമായി ബന്ധിപ്പിച്ച് അക്കൗണ്ട് തുടങ്ങുന്നതിനാല്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പ്രോഗ്രാം, സബ്സിഡികള്‍ എന്നിവ ഐ പി പി ബി അക്കൗണ്ടുകള്‍ വഴി നേരിട്ട് ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കുന്നു.
- എല്ലാ പോസ്റ്റ് ഓഫീസുകളിലും ഈ സൗകര്യം ലഭ്യമാണ്. അക്കൗണ്ട് തുടങ്ങുന്നതിലൂടെ വാതില്പടിയില് ബാങ്കിങ് സേവനം ലഭ്യമാകും.
Discussion about this post