കൊറോണാ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തമായി പ്രതിരോധ പ്രവര്‍ത്തനം നടത്തിയുംപ്രതിരോധന പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും സഹായമായും സേവാഭാരതി സജീവമായി രംഗത്ത്. സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ചുകൊണ്ടും നിരവധി ഇടങ്ങളില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ കര്‍മ്മരംഗത്തുണ്ട്. മൂന്ന് ലക്ഷം മാസ്‌കുകള്‍ വിവിധ ആശുപത്രികള്‍, പോലീസ് സേന, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ സേവാഭാരതി വിതരണം ചെയ്തു. വിവിധ സ്ഥലങ്ങളിലായി 2100 ലധികം കേന്ദ്രങ്ങളില്‍ കൈകഴുകുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
50,000ല്‍പരം സാനിറ്റൈസര്‍ ബോട്ടിലുകള്‍ വിതരണം ചെയ്തു. ബോധവല്‍ക്കരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെ പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലും സേവാഭാരതി സജീവമാണ്.
വിവിധ ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ സഹായിക്കുക, രക്ത ബാങ്കുകളില്‍ ആവശ്യത്തിനനുസരിച്ച് രക്തദാതാക്കളെ എത്തിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും തുടരുന്നു. ആശുപത്രികളിലും വിവിധ ഭാഗങ്ങളിലും ഒറ്റപ്പെട്ടു ജീവിക്കുന്നവര്‍ക്ക് ഭക്ഷണം, ധാന്യക്കിറ്റ് വിതരണം എന്നിവയും ഏര്‍പ്പാടുചെയ്യുന്നുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒരു കണ്‍ട്രോള്‍ റൂമിനു പുറമെ 14 ജില്ലാ കേന്ദ്രങ്ങള്‍, 60 മേഖലാ കേന്ദ്രങ്ങള്‍, 450 സബ് കേന്ദ്രങ്ങള്‍ എന്നിവയായി 24 മണിക്കൂറും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു. മാനസിക പിരിമുറുക്കം നേരിടുന്നവര്‍ക്കു വേണ്ടി 14 ജില്ലകളില്‍ പ്രത്യേകം കോള്‍സെന്റര്‍ തയാറാക്കി ഫോണിലൂടെ കൗണ്‍സിലിങ്ങ് നല്‍കുന്ന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ശ്രീചിത്രമെഡിക്കല്‍ സെന്ററില്‍ ക്വാറന്റൈന്‍ ചെയ്തവര്‍ക്ക് വേണ്ടി പുറത്തെ ആവശ്യങ്ങള്‍ക്കു സേവാഭാരതി പ്രത്യേക സേവനം ലഭ്യമാക്കിയിട്ടുണ്ട്.
കേരളത്തിലാകമാനം ആയിരക്കണക്കിന് ഭക്ഷണപ്പൊതികള്‍ തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും സേവാഭാരതി പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കി. കൂടാതെ കേരളത്തിലെ നിരവധി കേന്ദ്രങ്ങളില്‍ ധാന്യക്കിറ്റ് വിതരണവും നടത്തി. അതോടൊപ്പം നിത്യേന മരുന്നുകഴിക്കുന്നവര്‍ക്ക് മരുന്ന് എത്തിച്ചുകൊടുക്കുകയും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യമായി മരുന്ന് വിതരണം നടത്തുകയും ചെയ്തു. വാഹനസൗകര്യമില്ലാതെ ഓരോ സ്ഥലങ്ങളില്‍ കുടുങ്ങിയ സംസ്ഥാനത്തെ ദീര്‍ഘദൂരയാത്രക്കാരെ സേവാഭാരതി പ്രവര്‍ത്തകര്‍ വാഹനം ഏര്‍പ്പാടാക്കി എത്തേണ്ട സ്ഥലത്ത് എത്തിച്ച സംഭവവും നിരവധി ഉണ്ട്.
ഓരോ ജില്ലയിലും നിയമാനുസൃതമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ വിവിധ സേവനപ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരാണ്. 1000 പേരടങ്ങുന്ന 20നും 40നും മധ്യേ പ്രായമുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സംഘത്തെ ഓരോ ജില്ലയിലും സജ്ജരാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഈ സംഘത്തെ കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങളില്‍ നിയോഗിക്കും.
Discussion about this post