VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സേവന വാര്‍ത്തകള്‍

കൊറോണ പ്രതിരോധത്തിന് മുന്‍പന്തിയില്‍ സേവാഭാരതി

VSK Desk by VSK Desk
10 April, 2020
in സേവന വാര്‍ത്തകള്‍
Share
Tweet
SendTelegram

കൊറോണാ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തമായി പ്രതിരോധ പ്രവര്‍ത്തനം നടത്തിയുംപ്രതിരോധന പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും സഹായമായും സേവാഭാരതി സജീവമായി രംഗത്ത്. സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ചുകൊണ്ടും നിരവധി ഇടങ്ങളില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ കര്‍മ്മരംഗത്തുണ്ട്. മൂന്ന് ലക്ഷം മാസ്‌കുകള്‍ വിവിധ ആശുപത്രികള്‍, പോലീസ് സേന, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ സേവാഭാരതി വിതരണം ചെയ്തു. വിവിധ സ്ഥലങ്ങളിലായി 2100 ലധികം കേന്ദ്രങ്ങളില്‍ കൈകഴുകുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

50,000ല്‍പരം സാനിറ്റൈസര്‍ ബോട്ടിലുകള്‍ വിതരണം ചെയ്തു. ബോധവല്‍ക്കരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെ പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലും സേവാഭാരതി സജീവമാണ്.
വിവിധ ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ സഹായിക്കുക, രക്ത ബാങ്കുകളില്‍ ആവശ്യത്തിനനുസരിച്ച് രക്തദാതാക്കളെ എത്തിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും തുടരുന്നു. ആശുപത്രികളിലും വിവിധ ഭാഗങ്ങളിലും ഒറ്റപ്പെട്ടു ജീവിക്കുന്നവര്‍ക്ക് ഭക്ഷണം, ധാന്യക്കിറ്റ് വിതരണം എന്നിവയും ഏര്‍പ്പാടുചെയ്യുന്നുണ്ട്.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒരു കണ്‍ട്രോള്‍ റൂമിനു പുറമെ 14 ജില്ലാ കേന്ദ്രങ്ങള്‍, 60 മേഖലാ കേന്ദ്രങ്ങള്‍, 450 സബ് കേന്ദ്രങ്ങള്‍ എന്നിവയായി 24 മണിക്കൂറും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു. മാനസിക പിരിമുറുക്കം നേരിടുന്നവര്‍ക്കു വേണ്ടി 14 ജില്ലകളില്‍ പ്രത്യേകം കോള്‍സെന്റര്‍ തയാറാക്കി ഫോണിലൂടെ കൗണ്‍സിലിങ്ങ് നല്‍കുന്ന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ശ്രീചിത്രമെഡിക്കല്‍ സെന്ററില്‍ ക്വാറന്റൈന്‍ ചെയ്തവര്‍ക്ക് വേണ്ടി പുറത്തെ ആവശ്യങ്ങള്‍ക്കു സേവാഭാരതി പ്രത്യേക സേവനം ലഭ്യമാക്കിയിട്ടുണ്ട്.

കേരളത്തിലാകമാനം ആയിരക്കണക്കിന് ഭക്ഷണപ്പൊതികള്‍ തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും സേവാഭാരതി പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കി. കൂടാതെ കേരളത്തിലെ നിരവധി കേന്ദ്രങ്ങളില്‍ ധാന്യക്കിറ്റ് വിതരണവും നടത്തി. അതോടൊപ്പം നിത്യേന മരുന്നുകഴിക്കുന്നവര്‍ക്ക് മരുന്ന് എത്തിച്ചുകൊടുക്കുകയും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യമായി മരുന്ന് വിതരണം നടത്തുകയും ചെയ്തു. വാഹനസൗകര്യമില്ലാതെ ഓരോ സ്ഥലങ്ങളില്‍ കുടുങ്ങിയ സംസ്ഥാനത്തെ ദീര്‍ഘദൂരയാത്രക്കാരെ സേവാഭാരതി പ്രവര്‍ത്തകര്‍ വാഹനം ഏര്‍പ്പാടാക്കി എത്തേണ്ട സ്ഥലത്ത് എത്തിച്ച സംഭവവും നിരവധി ഉണ്ട്.

ഓരോ ജില്ലയിലും നിയമാനുസൃതമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ വിവിധ സേവനപ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരാണ്. 1000 പേരടങ്ങുന്ന 20നും 40നും മധ്യേ പ്രായമുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സംഘത്തെ ഓരോ ജില്ലയിലും സജ്ജരാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഈ സംഘത്തെ കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങളില്‍ നിയോഗിക്കും.

Tags: #sevabharathi
Share2
Tweet
SendShareShare

Latest from this Category

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

മാനസികാരോഗ്യ രംഗത്ത് പുതിയ കാൽവെപ്പുമായി സേവാഭാരതി: ‘പുനർജ്ജനി’ കൗൺസിലിംഗ് പരിശീലന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

സേവാഭാരതിയുടെ കാരുണ്യത്തിന്റെ തണലിൽ വർഷ ഇനി ദീപുവിന് സ്വന്തം

സേവാഭാരതി നൈപുണ്യ വികസന കേന്ദ്രത്തിന് തറക്കല്ലിട്ടു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies