VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

മാറാടിന്റെ വീരബലിദാനികളെ സ്മരിക്കുമ്പോള്‍

VSK Desk by VSK Desk
2 May, 2020
in ലേഖനങ്ങള്‍
ShareTweetSendTelegram

എ. ഗോപാലകൃഷ്ണന്‍
സീമജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജക്

ഇന്ന് മാറാടിന്റെ മണല്‍പ്പരപ്പില്‍ എട്ട് ഹിന്ദുക്കളുടെ രക്തം വീണ് ചുവന്ന ദു:ഖം നിറഞ്ഞ ദിനത്തിന്റെ സ്മരണാദിനമാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഭാരതം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട അധ്യായമായിരുന്നു മലബാര്‍ മാപ്പിള ലഹളയുടെ കാലം. സംഘടിതരായ, മതഭ്രാന്തില്‍ പ്രേരിതരായ മുസ്ലീങ്ങളുടെ പടയോട്ടത്തിനു മുമ്പില്‍ അന്ന് ഹിന്ദു പകച്ച് വിറങ്ങലിച്ച് നില്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടിരുന്ന വിഭാഗം ചെറുമനും നായരും നമ്പൂതിരിയും ഒക്കെയായിരുന്നു. പക്ഷേ മാറാട് കൊല്ലപ്പെടുമ്പോഴേക്കും അവര്‍ കേവലം ‘അരയന്മാരായിരുന്നില്ല’- ഹിന്ദുക്കളായിരുന്നു. മാപ്പിള ലഹളക്കാലത്തും അതിന് മുന്‍പ് ടിപ്പുവിന്റെ പടയോട്ടക്കാലത്തും കേവലം ജാതികളായി ജീവിച്ചിരുന്നവരെ ഹിന്ദുക്കളാക്കുവാനുള്ള പരിശ്രമം ആര്‍എസ്എസ് ആരംഭിച്ചതുമുതല്‍ കേരളത്തില്‍ വിശേഷിച്ച് മലബാറില്‍ വിജയകരമായി നടക്കുകയായിരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മതം മാറ്റപ്പെട്ടതിന്റെ പേരില്‍ ഒരു വലിയ ഭൂപ്രദേശം പിന്നീട് ഒരു ജില്ലതന്നെയായി. ആ ജില്ലയുടെ 72 കിലോമീറ്റര്‍ നീളം വരുന്നകടലോരത്ത് 1968 വരെ ആറേഴു ഗ്രാമങ്ങള്‍ മീന്‍പിടിക്കുന്ന പാരമ്പര്യ മത്സ്യത്തൊഴിലാളികളുടേതായി ഉണ്ടായിരുന്നു. 68ലെ താനൂരിന് ചുറ്റുമുണ്ടായ മതഭ്രാന്തിന്റെ വേലിയേറ്റത്തില്‍ അവിടെ അവശേഷിച്ച പാരമ്പര്യ മത്സ്യത്തൊഴിലാളികളായ ചുരുക്കം ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതത്വത്തിനായി മലപ്പുറം വിട്ട് കോഴിക്കോടിന്റെ ഗ്രാമങ്ങളിലേക്ക് കുടിയേറി.

മലപ്പുറം ജില്ല അവസാനിച്ച് കോഴിക്കോട് ജില്ല ആരംഭിക്കുന്നതിന്റെ പടിവാതിലാണ് ഒരര്‍ഥത്തില്‍ മാറാട് കടപ്പുറം. മലപ്പുറത്തെ അധീശത്വം പലപ്പോഴും തൊട്ടുകിടക്കുന്ന കോഴിക്കോട് ജില്ലയിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ചെറുത്തുനില്‍പ്പിന്റെ, ആത്മാഭിമാനത്തിന്റെ സന്ദേശം കൈമുതലാക്കിയ കടലോര ഹിന്ദു സമാജം പിടിച്ചുനില്‍ക്കാനായി പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരം ദുര്‍ബലരും സമ്പന്നരല്ലാത്തവരുമായ കടലോര ഹിന്ദുക്കളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനും കടലോരത്തുനിന്ന് തുരത്തുവാനുമായിരുന്നു കേരളത്തില്‍ മുസ്ലീം വര്‍ഗീയ ശക്തികള്‍ ‘മാറാട് പരീക്ഷണം’ കൊണ്ട് ലക്ഷ്യം വച്ചത്. അതിരില്ലാത്ത പണത്തിന്റെ സ്രോതസ്, രാഷ്ട്രീയ കക്ഷികളുടെ കലവറയില്ലാത്ത പിന്തുണ, ബുദ്ധി ജീവികളെന്ന് അഭിനയിക്കുന്നവരുടെ സംരക്ഷണം, പത്രമാധ്യമങ്ങളുടെ ഒളിച്ചുകളി ഇവയുടെയെല്ലാം മറപറ്റി ആയിരുന്നു വര്‍ഗീയവാദികള്‍ മാറാട് കടപ്പുറത്ത് എട്ടുപേരെ അരിഞ്ഞുതള്ളിയത്. പരീക്ഷണം പാളിപ്പോവുകയാണ് ചെയ്തത്. ഭരിക്കുന്ന പാര്‍ട്ടിയും പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടിയും സര്‍വാത്മനാ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ചിട്ടും നിശ്ചയദാര്‍ഢ്യമുള്ള കടലോരത്തെ അമ്മമാര്‍ പോലും ഒരു പുതിയ പ്രതിരോധത്തിന്റെ കഥയെഴുതി. കേരളമൊട്ടാകെ ഹൈന്ദവസമാജം സടകുടഞ്ഞെഴുന്നേറ്റ് ഹിന്ദു ഐക്യവേദിയിലൂടെ ഗര്‍ജിച്ചു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മല്ലന്മാരുടെയും വായാടികളുടെയും ഈ അരയപ്പെണ്ണുങ്ങള്‍ ഉറഞ്ഞുതുള്ളിയാല്‍ എന്തുസംഭവിക്കാനാണ് എന്ന വാക്കുകള്‍ നിരര്‍ഥകമായി. മാറാടുള്ള ഹൈന്ദവജനതയുടെ പിന്നില്‍ സന്യാസി ശ്രേഷ്ഠന്മാരും സാമുദായിക നേതാക്കന്മാരും സമ്പൂര്‍ണ ഹിന്ദുസമാജവും ദേശവ്യാപകമായ ഹൈന്ദവപ്രസ്ഥാനങ്ങളും അണിനിരന്നപ്പോള്‍ ചില അനങ്ങാപ്പാറകള്‍ ഇളകേണ്ടി വന്നു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നു. അര്‍ഹമായ സര്‍ക്കാര്‍ ജോലിയും സാമ്പത്തിക സഹായവും നിര്‍ധനരായിരുന്ന മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കേണ്ടിവന്നു. ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷന്‍ രൂപീകരിക്കേണ്ടി വന്നു. തത്പരകക്ഷികള്‍ മറച്ചുവയ്ക്കാനാഗ്രഹിച്ച പല സത്യങ്ങളും കോഴിക്കോട് കൈകോര്‍ത്തുപിടിച്ച വക്കീലന്മാരുടെ കൂട്ടായ പരിശ്രമം കൊണ്ട് കമ്മീഷന്റെ മുന്‍പില്‍ തുറന്നുകാണിക്കപ്പെട്ടു. സത്യസന്ധമായ നിഗമനങ്ങളിലേക്ക് എന്‍ക്വയറി കമ്മീഷന് എത്തിച്ചേരുവാന്‍ കഴിഞ്ഞു. കേരളത്തിനു വെളിയില്‍ നിന്നുവന്ന പണത്തിന്റെയും ഗൂഢാലോചനകളുടെയും ചരടുകള്‍ കമ്മീഷന്‍ മണത്തറിഞ്ഞിരുന്നു. ദൗര്‍ഭാഗ്യവശാല്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ അഞ്ചുകൊല്ലം വീതം മാറി മാറി ഭരിച്ചവര്‍ വോട്ടിനുവേണ്ടി സത്യത്തെ മറച്ചുപിടിച്ചു. കേരളത്തിലെ ഹിന്ദുസമാജത്തിന്റെ കൂട്ടായ കര്‍ത്തവ്യമാണ് ഇനി ഒരു മാറാട് ആവര്‍ത്തിക്കരുത്. മുന്‍കാലങ്ങളില്‍ അക്രമിക്കപ്പെടുന്നവരുടെ പേശിബലത്താല്‍ ഭയചകിതരായി അക്രമത്തിനിരയായവര്‍ ഓടിയൊളിച്ച ചരിത്രം മാറാടിന്റെ മണ്ണില്‍ തിരുത്തിക്കുറിക്കപ്പെട്ടു.

രണ്ടു മക്കളെ നഷ്ടപ്പെട്ട അമ്മയടക്കം അമ്മമാര്‍ മാറാടിന്റെ മണ്ണിലുള്ള തങ്ങളുടെ വേരുകളില്‍ നിന്ന് അകന്നുപോയില്ല. വേട്ടയ്‌ക്കൊരുമകനെയും കുറംബ ഭഗവതിയെയും ഉപേക്ഷിച്ച് ഓടാതെ മാറാട്ടെ ഹിന്ദുക്കള്‍ ആ മണ്ണില്‍ ഉറച്ചനിന്നു. കേരള ചരിത്രത്തിലാദ്യമായി അക്രമത്തിലൂടെ ഇടിത്തീ വീഴ്ത്തിയവര്‍ മാറാട് ഉപേക്ഷിച്ച് പോകേണ്ടി വന്നു. അക്രമികളുടെ പല കുടുംബങ്ങളും വിലയ്ക്കു വാങ്ങി ഇന്ന് ഹിന്ദുക്കള്‍ താമസിക്കുന്ന കേന്ദ്രങ്ങളായി ആ പ്രദേശം പരിവര്‍ത്തനം ചെയ്യപ്പെട്ടു. കേരളത്തിലെ ഹിന്ദു സമൂഹത്തിന് അതിന്റെ നേതൃത്വത്തിന് ഇനി ഒരു മുഖ്യകര്‍ത്തവ്യം ബാക്കിയുണ്ട്. മാറാട്ടെ ബലിദാനികളായ എട്ടു സഹോദരന്മാര്‍ക്ക് യോഗ്യമായ അഭിമാനകരമായ ഒരു സ്മാരകം മാറാടിന്റെ മണ്ണില്‍ ഉയര്‍ന്നുവരണം. തമ്മില്‍ തമ്മില്‍ സംരക്ഷിക്കുന്ന മുസ്ലീം പ്രീണന രാഷ്ട്രീയ പാര്‍ട്ടികളെ 2021ന്റെ പൊതുതിരഞ്ഞെടുപ്പില്‍ അധികാരകേന്ദ്രങ്ങളില്‍ നിന്നകറ്റി നിര്‍ത്തുമെന്ന് നാം പ്രതജ്ഞ ചെയ്യേണ്ടിയിരിക്കുന്നു. തീയേറ്ററുകള്‍ കത്തിക്കലിലൂടെ, പൈപ്പ് ബോംബിലൂടെ, സ്വതന്ത്ര ചിന്തയുള്ള മതപ്രബോധകരെ ഇല്ലായ്മ ചെയ്യുന്നതിലൂടെ, ഇക്കിളിപ്പെടുത്തി പെണ്‍കുട്ടികളെ മതം മാറ്റി തീവ്രവാദത്തിന് ഉപയോഗിക്കുന്നതിലൂടെ, ബുദ്ധിജീവികളെ വിലയ്‌ക്കെടുക്കുന്നതിലൂടെ, പത്രമാധ്യമങ്ങളെ വശീകരിക്കുന്നതിലൂടെ, പട്ടികളെ വെട്ടി പരിശീലിക്കുന്നതിലൂടെ, ഹിന്ദുത്വാഭിമാനികളെ അരുംകൊല ചെയ്യുന്നതിലൂടെ, ഷാഹിന്‍ ബാഗുകള്‍ രചിക്കുന്നതിലൂടെ ഒക്കെ വിഷലിപ്തമാക്കപ്പെട്ട കേരളത്തിലെ സാമൂഹ്യജീവിതത്തെ നമുക്ക് നിര്‍ഭയതയിലേക്കും സ്വാതന്ത്ര്യബോധത്തിലേക്കും സമാധാനത്തിലേക്കും കൊണ്ടുവരണം. അതിന് വിജയം വരേയ്ക്കും കഠിനമായി പ്രവര്‍ത്തിക്കും എന്ന് ഈ നിരപരാധികളായ ബലിദാനികളെ സാക്ഷിയാക്കി ഈ ബലിദാനദിനത്തില്‍ പ്രതിജ്ഞയെടുക്കാം.

Tags: Muslim League#marad riot#marad commemoration
Share1TweetSendShareShare

Latest from this Category

രാഷ്‌ട്രമാവണം ലഹരി

സംഘം നൂറിലെത്തുമ്പോൾ..

കാഴ്ചാനുഭവങ്ങളുടെ ‘അരവിന്ദം’

പകരാം നമുക്ക് നല്ല ശീലങ്ങള്‍..

ലക്ഷ്മണനും അശ്വത്ഥാമാവും

പുതുയുഗത്തിന്റെ ഉദയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നാരദ ജയന്തി മാധ്യമ പുരസ്കാരം 2025 അപേക്ഷകൾ ക്ഷണിക്കുന്നു

വിയറ്റ്‌നാം മുതല്‍ സൗദി അറേബ്യ വരെ… 17 രാജ്യങ്ങള്‍ക്ക് ബ്രഹ്‌മോസ് വേണം

സുപ്രീം കോടതിയോട് രാഷ്‌ട്രപതി ഉത്തരം തേടിയ 14 ചോദ്യങ്ങള്‍

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം: സ്വദേശി ജാഗരണ്‍ മഞ്ച്

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

നരേന്ദ്രം പദ്ധതിക്ക് ശിലാന്യാസം

അഹല്യബായ് സ്ത്രീശാക്തീകരണത്തിന്റെ മാതൃക: ബാന്‍സുരി സ്വരാജ്

ശ്രീപുരത്ത് സേവാഭാരതി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies