VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭാരതത്തിൻ്റെ മുന്നേറ്റത്തിന് “ഭാരതം ആദ്യം” എന്ന തത്വം പാലിക്കണം: ഡോ. മോഹൻ ഭാഗവത്

VSK Desk by VSK Desk
19 November, 2025
in ഭാരതം
ShareTweetSendTelegram

ഗുവാഹത്തി: ഭാരതം മുന്നേറണമെങ്കിൽ ഭാരതമാദ്യം എന്ന മനോഭാവം ജീവിതത്തിൽ പുലർത്തണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ഭാരതത്തെ വീണ്ടും വിശ്വഗുരു എന്ന നിലയിൽ ലോകത്തിന് മാതൃകയാക്കിത്തീർക്കുന്നതിനാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. സമൂഹം ഉയരുമ്പോൾ രാഷ്ട്രവും ഉയരും. രാഷ്ട്രത്തിൻ്റെ പുരോഗതിക്ക് സംഘടിതവും സദ്‌ഗുണപൂർണ്ണവുമായ ഒരു സമൂഹം കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണെന്ന് സർസംഘചാലക് പറഞ്ഞു. ബർബാഡി സുദർശനാലയത്തിൽ ചേർന്ന യുവ നേതൃസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വികസിത രാജ്യങ്ങൾ അവരുടെ ആദ്യ നൂറ് വർഷം സമൂഹത്തെ ഏകീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ് ശ്രദ്ധ നൽകിയിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതവും സമാനമായ രീതിയിൽ പരിണമിക്കേണ്ടതുണ്ട്.

ഭാരതം ഒരു വിദേശ രാജ്യത്തോടും പക്ഷപാതപരമോ ശത്രുതയോ കാണിക്കാറില്ല. യുഎസും ചൈനയും അവരുടെ ദേശീയ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്, ആഗോള സാഹോദര്യത്തെക്കുറിച്ച് അവർ എത്ര സംസാരിച്ചാലും അവരുടെ പരസ്പര മത്സരം ഈ താൽപ്പര്യങ്ങളുടെ ഫലമാണ്. നമ്മുടെ നയം തികച്ചും വ്യക്തമായിരിക്കണം ഭാരതത്തിൻ്റെ വിദേശനയം യുഎസിനോ ചൈനയ്‌ക്കോ അനുകൂലമോ പ്രതികൂലമോ ആകേണ്ടതില്ല. അത് പൂർണ്ണമായും ഭാരതത്തിന് അനുകൂലമായിരിക്കണം. നമ്മുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുമ്പോൾ, ആഗോള ക്ഷേമം സ്വാഭാവികമായി ഉറപ്പാക്കപ്പെടും. ശക്തവും സ്വാശ്രയവുമായ ഭാരതത്തിന് ഏത് വെല്ലുവിളിയെയും നേരിടാൻ കഴിയും, ഭാവിയിൽ, ലോകത്ത് ഉയർന്നുവരുന്ന വിവിധ സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന, കൂടുതൽ യോജിപ്പുള്ള ആഗോള ക്രമം സ്ഥാപിക്കാൻ കഴിയും, സർസംഘചാലക് പറഞ്ഞു.

മുൻവിധിയോടെയുള്ള ധാരണകളുടെയോ സ്പോൺസർ ചെയ്ത പ്രചാരണങ്ങളുടെയോ അടിസ്ഥാനത്തിൽ സംഘത്തെക്കുറിച്ച് അഭിപ്രായങ്ങൾ രൂപപ്പെടുത്തരുതെന്ന് ഡോ. മോഹൻ ഭാഗവത് പറഞ്ഞു. യുവതലമുറ സംഘത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യണം.സംഘം ഇന്ന് വ്യാപകമായ ചർച്ചാ വിഷയമാണ്. എന്നാൽ ചർച്ചകൾ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ആർ‌എസ്‌എസിനെക്കുറിച്ച് അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിലും വിവിധ ഡിജിറ്റൽ മാധ്യമങ്ങളിലും ലഭ്യമായ വിവരങ്ങളിൽ അമ്പത് ശതമാനവും കൃത്യമല്ലാത്തതോ അപൂർണ്ണമോ ആണ്. വിവിധ മാധ്യമങ്ങൾ സംഘത്തിനെതിരെ ആസൂത്രിതമായ പ്രചാരണവും നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘശതാബ്ദിയിൽ പ്രഖ്യാപിച്ച സാമൂഹിക മാറ്റത്തിന്റെ അഞ്ച് തത്വങ്ങൾ (പഞ്ച പരിവർത്തനം) സംഘടിതവും മാതൃകാപരവുമായ സമാജസൃഷ്ടിയിലേക്കാണ് വഴിതെളിക്കുന്നത്. ഭാഷ, പ്രദേശം, ചിന്ത എന്നിവയുടെ വൈവിധ്യത്തെ ബഹുമാനിക്കുന്നത് നമ്മുടെ പാരമ്പര്യമാണ്. എന്റെ പാത ശരിയാണ്, പക്ഷേ നിങ്ങളുടെ സാഹചര്യങ്ങളിൽ, നിങ്ങളുടെ പാതയും ശരിയായിരിക്കാം എന്നതാണ് ഭാരതം മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാട്. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഈ ഒരുമയുടെ ഭാവം നമ്മുടെ പാരമ്പര്യമാണ്. ഭാരതത്തിൽ നിന്ന് വേർപിരിഞ്ഞവരിൽ ഈ വൈവിധ്യങ്ങൾ നഷ്ടമായിരിക്കുന്നു. പാകിസ്ഥാനിലെ പഞ്ചാബി, സിന്ധി സമൂഹങ്ങൾ ഇപ്പോൾ ഉറുദു സ്വീകരിക്കാൻ നിർബന്ധിതരായിരിക്കുന്നു. വൈവിധ്യത്തെ ബഹുമാനിക്കുന്ന ഒരേയൊരു സമൂഹം ഹിന്ദു സമൂഹമാണെന്നും, അത്തരമൊരു സമൂഹം സൃഷ്ടിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ആർ‌എസ്‌എസ് മാതൃകാപരമായ രീതിയിൽ മനുഷ്യനെ വാർത്തെടുക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയത്തിനതീതമായ സാമൂഹിക നേതൃത്വം വളർന്നു വരണം. വ്യക്തിത്വവികാസം സമൂഹത്തിൽ മാറ്റം സൃഷ്ടിക്കും. സമൂഹം മാറുമ്പോൾ, സാമൂഹിക വ്യവസ്ഥ തന്നെ മാറുന്നു. വ്യക്തി നിർമ്മാണം, സ്വഭാവ രൂപീകരണം, സദ്‌ഗുണങ്ങൾ വളർത്തിയെടുക്കൽ എന്നിവ സംഘം എങ്ങനെ സാധ്യമാക്കുന്നുവെന്ന് നേരിട്ട് അറിയാൻ ശാഖകളിലേക്ക് വരണമെന്ന് അദ്ദേഹം യുവാക്കളോട് പറഞ്ഞു.നിയമനിർമ്മാണം വഴിയല്ല, സ്വഭാവരൂപീകരണത്തിലൂടെയാണ് അഴിമതി ഇല്ലാതാക്കാൻ കഴിയുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: STICKY
ShareTweetSendShareShare

Latest from this Category

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies