VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വികസനം സാമ്പത്തിക പുരോഗതി മാത്രമല്ല: ഡോ. കൃഷ്ണഗോപാല്‍

VSK Desk by VSK Desk
3 January, 2026
in ഭാരതം
Share
Tweet
SendTelegram

ജയ്പൂര്‍(രാജസ്ഥാന്‍): വികസനം എന്നത് സാമ്പത്തിക അഭിവൃദ്ധി മാത്രമല്ലെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍. വ്യക്തികളുടെയും സമൂഹത്തിന്റെയും കുടുംബങ്ങളുടെയും പ്രകൃതിയുടെയും സമതുലിതമായ ഉന്നമനമാണ് യഥാര്‍ത്ഥ വികസനം.  ഭാരതീയ വികസന സങ്കല്‍പ്പം സ്വാര്‍ത്ഥതയില്‍ അധിഷ്ഠിതമല്ല, മറിച്ച് സമാജോന്മുഖമാണ്, ഇന്നത്തെ ലോക സാഹചര്യത്തില്‍ ഇത് ഏറ്റവും പ്രസക്തമാണ്, അദ്ദേഹം പറഞ്ഞു. ജയ്പൂര്‍ പാഥേയ്കണ്‍ സന്‍സ്ഥാനില്‍ സംഘടിപ്പിച്ച പൂജ്യ രജ്ജു ഭയ്യ സ്മാരക പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണഗോപാല്‍.

സ്വദേശിഭാവം ഏത് രാജ്യത്തിനും പരമപ്രധാനമാണ്. പൂര്‍വികരെപ്പറ്റി,  സംസ്‌കാരം, ഭാഷ, സാഹിത്യം എന്നിവയെപ്പറ്റിയെല്ലാം ധാരണ ഉണ്ടാവണം. ജീവിതത്തെയും ലോകത്തെയും കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് എന്താണെന്നും വ്യക്തമായിരിക്കുണം. ഇല്ലെങ്കില്‍ വികസനത്തിന്റെ ദിശ തെറ്റിപ്പോകും.

ഭാരതത്തില്‍ ജനിക്കുന്ന ഏതൊരാള്‍ക്കും ജീവിതത്തില്‍ എത്തിച്ചേരേണ്ട ഒരു ലക്ഷ്യമുണ്ടാകും.  അത് നിര്‍ണയിക്കുന്നത് നമ്മുടെ പാരമ്പര്യമാണ്. ഈ ലക്ഷ്യമാകട്ടെ സ്വാര്‍ത്ഥമല്ല, മുഴുവന്‍ സമൂഹത്തിന്റെ ക്ഷേമവുമായി അത് ബന്ധപ്പെട്ടിരിക്കും. ഭൗതികവും ആത്മീയവുമായ സംയോജിത വികസനമാണ് ഈ പാരമ്പര്യത്തിന്റെ സവിശേഷത. ഭാരതം അതിപുരാതനകാലം മുതലേ സമ്പന്നമായിരുന്നു. ഈ പുരോഗതിയുടെ അടിസ്ഥാനം സമ്പത്ത് മാത്രമായിരുന്നില്ല. വിദ്യാഭ്യാസം, അറിവ്, സാമൂഹിക ക്രമം, ധാര്‍മ്മികത, സാംസ്‌കാരിക മൂല്യങ്ങള്‍ എന്നിവ ഭാരതത്തെ സമ്പന്നമാക്കി എന്നതാണ് യാഥാര്‍ത്ഥ്യം.

ഭാരതത്തെപോലുള്ള ഒരു രാജ്യത്തിന് കേന്ദ്രീകൃത വികസന മാതൃക അനുയോജ്യമല്ലെന്ന് സഹസര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. ശാസ്ത്ര സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ഈ മാതൃകയില്‍  ഏതാനും ചില കേന്ദ്രങ്ങളില്‍ വിഭവങ്ങളും അവസരങ്ങളും കേന്ദ്രീകരിക്കുന്നു, തൊഴിലില്ലായ്മ, അസമത്വം, സാമൂഹിക അസംതൃപ്തി എന്നിവയിലേക്ക് ഇത് നയിക്കുന്നു. അത്തരമൊരു മാതൃകയ്ക്ക് സമൂഹത്തില്‍ സമന്വയം സ്ഥാപിക്കാനോ ലോകത്തില്‍ സമാധാനം കൊണ്ടുവരാനോ കഴിയില്ല, അദ്ദേഹം പറഞ്ഞു.

നമ്മുടെ വികസന മാതൃക കുടുംബ കേന്ദ്രീകൃതമായിരിക്കണം. സമൂഹവുമായി ബന്ധപ്പെട്ടുകൊണ്ട് വ്യക്തികള്‍ പുരോഗമിക്കുന്ന സാമൂഹിക ക്രമത്തിന്റെ അടിസ്ഥാന യൂണിറ്റാണ് കുടുംബം.വികേന്ദ്രീകൃതവും, സമൂഹ കേന്ദ്രീകൃതവും, മൂല്യാധിഷ്ഠിതവുമായ വികസനത്തിന് മാത്രമേ ശാശ്വതമായ പരിഹാരങ്ങള്‍ നല്‍കാന്‍ കഴിയൂ, അദ്ദേഹം പറഞ്ഞു.

സാമൂഹിക പ്രവര്‍ത്തകന്‍ ഉമേഷ് സോണി, പാഥേയ്കണ്‍ എഡിറ്റര്‍ പ്രൊഫ. രാംസ്വരൂപ് അഗര്‍വാള്‍, പ്രസിഡന്റ് പ്രൊഫസര്‍ നന്ദ്കിഷോര്‍ പാണ്ഡെ, ട്രഷറര്‍ രോഹിത് പ്രധാന്‍ എന്നിവരും സംസാരിച്ചു.

Tags: #rss
Share
Tweet
SendShareShare

Latest from this Category

വിദ്യാലയങ്ങൾ മനുഷ്യവികാസത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

Load More

പുതിയ വാര്‍ത്തകള്‍

വിദ്യാലയങ്ങൾ മനുഷ്യവികാസത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies