VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാഷ്ട്രനിര്‍മ്മാണത്തിന്റെ ചുമതല യുവസമൂഹം ഏറ്റെടുക്കണം: ഡോ. കൃഷ്ണ ഗോപാല്‍

VSK Desk by VSK Desk
10 February, 2026
in ഭാരതം
Share
Tweet
SendTelegram

ബസ്തി(ഉത്തര്‍പ്രദേശ്): രാഷ്ട്രനിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തം യുവതലമുറയുടെ ചുമലിലാണെന്നും അത് ഏറ്റെടുക്കാന്‍ അവര്‍ സജ്ജരാകണമെന്നും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. സമൂഹം നേരിടുന്ന വെല്ലുവിളികള്‍ വേണ്ടത് സംഘടിത ശ്രമങ്ങളാണ്. ഏതെങ്കിലും ഒരു സംഘടനയ്ക്ക് മാത്രം ചെയ്യാവുന്ന കാര്യമല്ല അതെന്നും എല്ലാവരും ഒരുമിച്ച് രാഷ്ട്രത്തിന്റെ മുന്നേറ്റത്തിന് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംഘശതാബ്ദിയുടെ ഭാഗമായി ബസ്തിയില്‍ സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണഗോപാല്‍.സാംസ്‌കാരികവും സാമൂഹികവുമായ ഐക്യമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി. ഓരോ പൗരനും തങ്ങളുടെ കടമകളെക്കുറിച്ച് ബോധവാന്മാരാകണം. രാജ്യത്തെക്കുറിച്ച് ചിന്തിക്കണം. ഒരുകാലത്ത് ഭാരതീയ ഉത്പന്നങ്ങളുടെ വലിയ വിപണിയായിരുന്നു ഗ്രീസ്. തക്ഷശില, നളന്ദ, വിക്രമശില, ഉദംതപുരി തുടങ്ങി നിരവധി സര്‍വകലാശാലകള്‍ നമുക്കുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് വന്നു. ഗണിതശാസ്ത്രം, ശാസ്ത്രം, വൈദ്യശാസ്ത്രം, തുണിത്തരങ്ങളുടെ ഉത്പാദനവും വിപണനവും എന്നിവയില്‍ നമ്മള്‍ മികവ് പുലര്‍ത്തി. അക്കാലത്ത് ലോകത്തിന്റെ ഉന്നതിയില്‍ ഗ്രീസിനെ പ്രതിഷ്ഠിച്ച ഭൗതിക, വൈജ്ഞാനിക സമ്പത്തുകളുടെ ഭൂരിഭാഗത്തിന്റെയും ഉറവിടം ഭാരതമായിരുന്നു. യൂറോപ്പ് മുഴുവന്‍ ഗ്രീക്കുകാരില്‍ നിന്നാണ് പഠിച്ചതെന്ന് എഴുതിയ എഡ്വേര്‍ഡ് പോകോക്കിന്റെ പുസ്തകത്തിന്റെ പേര് ‘ഇന്ത്യ ഇന്‍ ഗ്രീസ്’ എന്നായിരുന്നു, സഹസര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

അറിവില്‍ മാത്രമല്ല, യുദ്ധത്തിലും നമ്മള്‍ മികച്ചവരായിരുന്നു. എന്നിട്ടും ആയിരം വര്‍ഷം നമ്മള്‍ അടിമകളായി. ഗ്രീക്കുകാരെയും ഹൂണരെയും ശാകന്മാരെയും യവനരെയും തോല്പിച്ചിട്ടും നമ്മള്‍ അടിമകളായി. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന ഡോ. ഹെഡ്‌ഗേവാറിന്റെ അന്വേഷണമാണ് ആര്‍എസ്എസിന്റെ രൂപീകരണത്തിലേക്ക് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.നമ്മള്‍ പരിഷ്‌കൃതരായിരുന്നു, അറിവുള്ളവരുമായിരുന്നു, എന്നാല്‍ സംഘടിതരായിരുന്നില്ല. നമ്മുടെ ശക്തികൊണ്ട് നമ്മള്‍ പരസ്പരം മത്സരിച്ചു. അത്തരം കുറവുകളെ ഉന്മൂലനം ചെയ്ത് സംഘടിതവും ഏകാത്മകവുമായ സമാജരചനയാണ് ആര്‍എസ്എസ് ചെയ്തത്. ശാഖകളിലൂടെ, ജാതി, ഭാഷാ വ്യത്യാസങ്ങള്‍ക്കതീതമായി സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്നത് അതിന്റെ ഫലമാണെന്ന് ഡോ. കൃഷ്ണഗോപാല്‍ ചൂണ്ടിക്കാട്ടി.

ഡോ. രാജേഷ് സിംഗ് പരിപാടിയുടെ അധ്യക്ഷനായി.

Tags: RSSdr krishna gopalRSS100
Share
Tweet
SendShareShare

Latest from this Category

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies