കോട്ടയം: മാർക്സിസ്റ്റ് പാർട്ടിയുടെ നുണപ്രചാരണത്തിലൂടെ സൃഷ്‌ടിച്ച ദേശവിരുദ്ധതയുടെ ഉരുക്കുകോട്ടയെ തകർക്കാൻ പരമേശ്വർജിക്ക് കരുത്തായത് വിവേകാനന്ദൻ എന്ന പഞ്ചാക്ഷരീമന്ത്രം ആയിരുന്നുവെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സഹ ബൗദ്ധിക് പ്രമുഖ് പി ആർ സജീവ് പറഞ്ഞു. പി പരമേശ്വർജി പഠനകേന്ദ്രം ചങ്ങനാശ്ശേരിയിൽ സംഘടിപ്പിച്ച സ്വർഗ്ഗീയ പരമേശ്വർജി അനുസ്മരണ പ്രഭാഷണ പരമ്പരയുടെ സമാപനദിവസം വിവേകാനന്ദൻ പരമേശ്വർജിയുടെ വൈചാരിക സാധനയിൽ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ആഗമാനന്ദ സ്വാമികളുമായുള്ള ബന്ധം ആണു പരമേശ്വർജിയെ വിവേകാനന്ദനിലേക്ക് കൂടുതൽ അടുപ്പിച്ചത്. വിവേകാനന്ദനെ അറിഞ്ഞത് കൊണ്ടാണു ജീവിതം തന്നെ സംഘത്തിന് വേണ്ടിയും ദേശത്തിന് വേണ്ടിയും ഉഴിഞ്ഞു വയ്ക്കാൻ പരമേശ്വർജി തീരുമാനിച്ചത്. വിവേകാനന്ദനെയും മാർക്സിനെയും താരതമ്യം ചെയ്തിട്ടുള്ള പരമേശ്വർജിയുടെ പുസ്തകം കേരളത്തിന്റെ വൈചാരിക മണ്ഡലത്തെയാകെ ഇളക്കി മറിച്ചു. ശാസ്ത്രം, ഗുരു, ജന്മഭൂമി ഇതിനെക്കുറിച്ചു മാത്രമേ സ്വാമിജി സംസാരിച്ചിട്ടുള്ളൂവെന്നു ഭഗിനി നിവേദിതയെ ഉദ്ധരിച്ചു കൊണ്ടു പരമേശ്വർജി പറയുമായിരുന്നു. വിവേകാനന്ദന്റെ ആദർശത്തിനു വേണ്ടി ജീവിതമുഴിഞ്ഞു വച്ച ആളായി കൂടി വേണം പരമേശ്വർജിയെ അറിയേണ്ടതെന്നു പി ആർ സജീവ് കൂട്ടിച്ചേർത്തു.
പി പരമേശ്വർജി പഠനകേന്ദ്രം ഉപാദ്ധ്യക്ഷൻ ആർ ജനപ്രദീപ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

















Discussion about this post