തിരുവനന്തപുരം: പൊങ്കാലമഹോത്സവത്തിനെത്തുന്ന ഭക്തര്‍ക്ക് സൗകര്യമൊരുക്കുന്നതിന് അരയും തലയും മുറുക്കി സേവന സജ്ജരായി സേവാഭാരതി രംഗത്ത്.
പൊങ്കാല ഉത്സവം നടക്കുന്ന പ്രദേശങ്ങളില്‍ വിവിധ ഭാഗങ്ങളിലായി 56 മെഡിക്കല്‍ ക്യാമ്പുകളാണ് സേവാഭാരതി സജ്ജമാക്കിയിട്ടുള്ളത്. 66 ആംബുലന്‍സുകളും തയ്യാറാക്കിയിട്ടുണ്ട്. മെഡിക്കല്‍ ക്യാമ്പുകളുടെ ഉദ്ഘാടനവും ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫും ഇന്ന് രാവിലെ 9ന് പട്ടം സെന്റ്‌മേരീസില്‍ ഫാദര്‍ തോമസ് കയ്യാലയ്‌ക്കല്‍ ഉദ്ഘാടനം ചെയ്യും. 112 ഡോക്ടര്‍മാരാണ് സേവാഭാരതിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്. 265 നഴ്‌സുമാരും 116 പാരാമെഡിക്കല്‍ സ്റ്റാഫും 5000 സേവാഭാരതി പ്രവര്‍ത്തകരും രംഗത്തുണ്ടാകും.
ഇതോടൊപ്പം ഭക്തര്‍ക്ക് അന്നദാനം, കുടിവെള്ള വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും സേവാഭാരതി നടത്തുന്നുണ്ട്. പൊങ്കാല കഴിഞ്ഞാല്‍ നഗര ശുചീകരണത്തിനും സേവാഭാരതി രംഗത്തുണ്ടാകും. 25 വാര്‍ഡുകളിലെ 100 കേന്ദ്രങ്ങളില്‍ 2000 വനിതകളുള്‍പ്പെടെ 5000 പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി ആരംഭിച്ച പ്രവര്‍ത്തനത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.















Discussion about this post